അടുത്ത് വന്നിട്ടും ഭാര്യയെ തട്ടിമാറ്റി... മൈന്റ് ചെയ്തില്ല, ഉമ്മയും വാപ്പയും കഴിഞ്ഞേ ഉള്ളു ആരും; വിമർശനം!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും സ്ട്രോങ്ങായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അക്ബർ ഖാൻ. ​ഗായകൻ എന്ന ലേബലിൽ ഷോയിലേക്ക് എത്തിയ അക്ബർ പാരഡി ​ഗാനങ്ങൾ കൊണ്ടും സ്പോട്ട് കൗണ്ടറുകൾ കൊണ്ടും അതിവേ​ഗത്തിൽ ജനശ്രദ്ധ നേടി. ഫൈനൽ ഫൈവിൽ ഇടംനേടിയ താരം ഫോർത്ത് റണ്ണറപ്പായാണ് ഷോയിൽ നിന്നും എവിക്ടായി പുറത്ത് വന്നത്. ​

ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് ഇന്നലെ കേരളത്തിൽ കാലുകുത്തിയ അക്ബറിനെ വൻ ജനാവലിയാണ് സ്വീകരിക്കാനെത്തിയത്. നോട്ട് മാലയും പൂച്ചെണ്ടും പൂമാലയും ആരവങ്ങളും എല്ലാമായാണ് ജനങ്ങൾ അക്ബറിനെ സ്വീകരിച്ചത്. ഭാര്യ ഷെറീൻ ഖാനും അക്ബറിന്റെ കുടുംബവും ചേർന്നാണ് ​ഗംഭീര സ്വീകരണമൊരുക്കിയത്. വലിയൊരു വോട്ട് ബാങ്ക് ഉണ്ടായിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു അക്ബർ.

Bigg Boss Malayalam
Photo Credit: appleplusmedia / Instagram

എയർപോട്ടിൽ എത്തിയ അക്ബറിന്റെ ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. എയർപോട്ടിൽ നിന്നും പുറത്തേക്ക് വന്ന അക്ബറിനെ ഹ​ഗ് ചെയ്യാനായി ഭാര്യ ഷെറീൻ അടുത്തേക്ക് ചെല്ലുന്നതും അത് ശ്രദ്ധിക്കാൻ നിൽക്കാതെ പിതാവിന്റെ അടുത്തേക്ക് ഓടിച്ചെന്ന് കെട്ടിപിടിക്കുന്ന അക്ബറാണ് വീഡിയോയി‌ലുള്ളത്. പൂച്ചെണ്ടുകളുമായി അടുത്തേക്ക് വന്ന ഭാര്യയെ അക്ബർ തട്ടി മാറ്റി നടന്നുപോകുന്നതും വീഡിയോയിൽ കാണാം.

സംഭവം വൈറലായതോടെ അക്ബറിനെ വിമർശിച്ചാണ് കമന്റുകൾ ഏറെയും. ഭാര്യ അത്രയേറെ അരികത്ത് വന്ന് നിന്ന് സ്നേഹം പ്രകടപ്പിച്ചിട്ടും അത് മനസിലാക്കി പെരുമാറാൻ ശ്രമിക്കാതിരുന്നതിനാണ് ബി​ഗ് ബോസ് താരത്തിനെ പ്രേക്ഷകർ വിമർശിച്ചത്. പാവം കുട്ടി അവളുടെ അവസ്ഥയെ കുറിച്ച് ആലോലിച്ച് നോക്കൂവെന്ന തരത്തിലാണ് കമന്റുകൾ ഏറെയും.

പാവം ഭാര്യ, ഇവൻ എന്താ ഈ കാണിക്കുന്നത് ഭാര്യ അടുത്ത് വന്നപ്പോൾ തട്ടി മാറ്റി, ഇങ്ങനെ ഒരു ഭർത്താവ് ഇനി എന്ത് വില ഉള്ളതും അവൾക്ക് സമ്മാനമായി കൊടുത്തിട്ട് കാര്യം ഇല്ല, ഉമ്മയേയും ഉപ്പയേയും കെട്ടിപിടിച്ചാൽ ഫാൻസ് കൂടുമെന്ന് ആരെങ്കിലും പറഞ്ഞ് കൊടുത്ത് കാണും, അക്ബറിന് ഉമ്മയും വാപ്പയും കഴിഞ്ഞേ ഉള്ളു ആരും. അത് പല വീഡിയോകളിൽ നിന്നായി മനസിലായി, സ്വന്തം ഭാര്യ അല്ലേ അത് എന്നിട്ട് പോലും ഒന്നും മൈന്റ് ചെയ്തില്ലല്ലോ,

വൈഫിനെ അവോയ്ഡ് ചെയ്തത് ശരിയായില്ല. അത്രയും ആളുകളുടെ മുന്നിൽ വെച്ച് പാവം ചമ്മിപ്പോയില്ലേ?, ബിബി ഹൗസിൽ ഉമ്മയും ഭാര്യയും വന്ന് കണ്ടപ്പോഴും അക്ബർ ഉമ്മയെ മാത്രമാണ് കെട്ടി പിടിച്ചത്. ആ പെണ്ണ് കുറച്ച് ടൈം ഒന്നും അല്ലാതെ നിന്നു. ആ പെണ്ണിനെ ഒന്ന് ചേർത്ത് നിറുത്തിയിട്ട് ബാപ്പാനെ ഹഗ് ചെയ്യാല്ലോ.

Bigg Boss Malayalam
Photo Credit: Akbar Khan / Instagram

ബൊക്കയും പിടിച്ച് നിന്നിട്ട് പാവത്തിന് അവഗണനയാണ് കിട്ടിയത്, ബാപ്പാനെ കണ്ടെന്ന് വെച്ച് ആദ്യം മൈന്റ് ചെയ്ത ആളെ പരിഗണിക്കുക. ആരെയും വേദനിപ്പിക്കാതെ എല്ലാവരെയും ചേർത്ത് പിടിക്കുക എന്നിങ്ങനെ നീളുന്നു കമന്റുകൾ. ആളും ബഹളവും ആരവവുമായപ്പോൾ കണ്ണ് എല്ലാവരിലേക്കും എത്തി കാണില്ല. അക്ബർ മനപൂർവം ഭാര്യയെ മൈന്റ് ചെയ്യാതിരുന്നതാവില്ലെന്ന തരത്തിലും കമന്റുകളുണ്ട്.

അക്ബർ ഹൗസിലായിരുന്നപ്പോൾ ഏറ്റവും കൂടുതൽ പുറത്ത് നിന്ന് പിന്തുണച്ചത് ഭാര്യ ഷെറീൻ ഖാനായിരുന്നു. ഇരുവരുടേയും വിവാഹത്തിന്റെ നിക്കാഹ് ചടങ്ങുകൾ കഴിഞ്ഞശേഷമാണ് അക്ബർ ബിബിയിലേക്ക് പോയത്. പുറത്തിറങ്ങിയശേഷം ​ഗ്രാന്റായി വിവാ​ഹ​ റിസപ്ഷനുണ്ടാകുമെന്നും എല്ലാവരേയും ക്ഷണിക്കുമെന്നും അക്ബർ പലപ്പോഴായി പറഞ്ഞിരുന്നു.

ബി​ഗ് ബോസിൽ പോയശേഷം ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് ഏറ്റ് വാങ്ങിയൊരാളും അക്ബറാണ്. വില്ലൻ പരി​വേഷമാണ് അനു അടക്കമുള്ളവർ ചേർന്ന് അക്ബറിന് നൽകിയിരുന്നത്. ഹൗസിലായിരുന്നപ്പോഴും തന്റെ കുടുംബത്തിന് സൈബർ ബുള്ളിയിങ് കിട്ടരുതെന്ന പ്രാർത്ഥന മാത്രമായിരുന്നു അക്ബറിന്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X