വിശ്വാസമില്ലേ എന്ന് ആദില, ഇല്ലെന്ന് നൂറ; പ്രശ്നങ്ങൾ തുടങ്ങിയോ, ഈഗോയെന്ന് പ്രേക്ഷകർ; ചർച്ച
ബിഗ് ബോസ് മലയാളം സീസൺ 7 ൽ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നോട്ട് പോകുന്ന മത്സരാർത്ഥികളാണ് ആദിലയും നൂറയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും ആദ്യം ഒരു മത്സരാർത്ഥിയായാണ് പരിഗണിക്കപ്പെട്ടതെങ്കിലും ഇന്ന് രണ്ട് മത്സരാർത്ഥികളാണ്. വലിയ വഴക്കിനോ പ്രശ്നങ്ങൾക്കോ പോകാതെ സമാധാനപരമായാണ് ആദില തന്റെ ഗെയിമുമായി മുന്നോട്ട് പോകുന്നത്. നൂറ തുടക്കത്തിൽ ഒന്നും സംസാരിക്കാത്ത ആളായിരുന്നെങ്കിലും ഇപ്പോൾ പ്രതികരിക്കേണ്ടയിടങ്ങളിൽ ശക്തമായി സംസാരിക്കുന്നുണ്ട്.
മിക്കപ്പോഴും പ്രശ്ന കലുഷിതമാണ് ബിഗ് ബോസ് വീട്. എന്നാൽ ഈ സമ്മർദ്ദമൊന്നും പങ്കാളികളായ ഇരുവരും തമ്മിലുള്ള സ്നേഹത്തെയോ മനസിലാക്കലിനെയോ ബാധിച്ചിട്ടില്ല. എന്നാൽ ഇടയ്ക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ വന്നു. ഇത് രമ്യമായി പരിഹരിക്കാനും ഇവർക്ക് സാധിച്ചു. എന്നാൽ ബിഗ് ബോസിൽ ഇനിയും മുന്നോട്ട് പോകുമ്പോൾ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരിൽ ചിലർ പറയുന്നത്. ഇന്നത്തെ ലെെവിലുണ്ടായ സംഭവമാണിവർ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

"ഒരു സൈഡ് പ്ലോട്ട് ബിൽഡ് ആയി വരുന്നുണ്ട് എന്ന് തോന്നുന്നു. ടാസ്ക് തുടങ്ങുന്നതിനു മുൻപ് ആദില നൂറയോട് പറഞ്ഞത്, ബേബി ബേബിയുടെ ഗെയിം കളിച്ചോ, ഞാൻ എന്റെ ഗെയിം കളിച്ചോളാം. പക്ഷെ, ഇന്ന് ഗെയിം മുറുകിയപ്പോൾ, ആദില നൂറയോട് അവരുടെ ഗെയിം പ്ലാൻ നൈസ് ആയി ചോദിക്കുന്നു. നൂറ പറയുന്നില്ല. അപ്പോൾ തമാശ പോലെ ചോദിക്കുന്നു, ഞാൻ പാർട്ണർ അല്ലെ ? എന്നെ വിശ്വാസം ഇല്ലേ ? നൂറ, 'ഇല്ല എനിക്ക് വിശ്വാസമില്ല' എന്ന് പറയുന്നു"
"അപ്പോൾ അത് ക്യാമറയ്ക്കു വേണ്ടി ചെയ്ത പോലെ തോന്നിയെങ്കിലും, പിന്നീട് പ്രവീണിനോട് ഈ സംഭവം പറയുന്നുണ്ട്, അവൾ പ്ലാൻ ചോദിച്ചിട്ടു പറഞ്ഞില്ല എന്ന്.ആദില നല്ല പോലെ ഈഗോയിസ്റ് ആണ്. ആനിമൽ ടാസ്കിൽ അത് ശരിക്കും കണ്ടത്. നൂറ തന്റെ മുകളിൽ കയറി പോകുന്നത് താനാണ് കൂടുതൽ സ്മാർട്ട് എന്ന് വിചാരിക്കുന്ന ആദിലയെ ചെറിയ രീതിയിൽ എങ്കിലും അസ്വസ്ഥപ്പെടുത്തും"

"മറ്റുള്ളവരുടെ കാര്യത്തിൽ വളരെ മെച്വൂർഡ് സ്റ്റാൻഡ് എടുക്കുന്ന ആദില, സ്വന്തം കാര്യം വരുമ്പോൾ സെൽഫിഷ് ആകുന്നതു പലപ്പോഴും കാണാം.. നൂറ ആദിലയെ ഒരു എതിരാളിയായി കാണുന്നില്ലെങ്കിലും, ആദില അവസരം കിട്ടിയാൽ നൂറയെ മാനിപ്പുലേറ്റ് ചെയ്യും, ഗെയിം നു വേണ്ടി.
അത് ശരി ആണോ അല്ലയോ എന്നത്, അവരുടെ റിലേഷന്ഷിപ്പ്, നൂറായുടെ ഇമോഷണൽ ഡിപെൻഡൻസ് ഒക്കെ ഗെയിമിന് വേണ്ടി ഉപയോഗിക്കുന്നത് പോലെയിരിക്കും. പക്ഷെ അത് ഒരു പൊട്ടിത്തെറിയിൽ എത്തുമോ ഇല്ലയോ എന്നത് ബിഗ് ബോസിന്റെ കയ്യിലും കൂടി ആണ്" ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ.


Click it and Unblock the Notifications