ഇത്രയും നിലവാരമില്ലാത്തവർ ഇതാദ്യം! ജിസേലിനെ അപമാനിച്ച് മസ്താനിയുടെ ക്രൂരമായ ചിരി, ഒപ്പം അനുമോളും ജിഷിനും

ബി​ഗ് ബോസ് മലയാളം സീസൺ 7 ലുണ്ടായ വഴക്ക് കെെ വിട്ട് പോയ സാഹചര്യത്തിൽ. ഒരു ചുംബന ആരോപണത്തിൽ നാണം കെട്ട ​ഗെയിം കളിച്ച് ജിഷിൻ, മസ്താനി, അനുമോൾ എന്നീ മത്സരാർത്ഥികൾ. ആര്യൻ, ജിസേൽ എന്നിവർ രാത്രി ബെഡിൽ കിടന്ന് ചുംബിച്ചു എന്നാണ് ഇവർ ഉന്നയിക്കുന്ന ആരോപണം. ജിഷിനോ മസ്താനിക്കോ ഇക്കാര്യം നടന്നെന്ന് ഉറപ്പില്ല. അനുമോൾ ഇങ്ങനെ സംഭവിച്ചെന്ന് ഉറപ്പിച്ച് പറയുന്നു. എന്നാൽ ഈ വാദപ്രതിവാദങ്ങൾ പ്രേക്ഷകരെയും ബി​ഗ് ​ബോസ് റിവ്യൂവേർസിനെയും ഒരുപോലെ അമ്പരപ്പിച്ചു.

ഇത്രയും നാണം കെട്ട ​ഗെയിം ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ നടന്നിട്ടില്ലെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ചുംബിച്ചു എന്ന് പറയുന്നതിന് പുറമെ ആര്യനും ജിസേലും അന്ന് ചെയ്തത് അനുമോളും മസ്താനിയും ജിഷിനും അനുകരിച്ച് കാണിച്ചു. അതും ജിസേലിന്റെ മുന്നിൽ വെച്ച്. ജിസേൽ വസ്ത്രം ശരിയാക്കുന്നതുൾപ്പെടെ ജിഷിൻ അനുകരിച്ച് കാണിക്കുന്നുണ്ട്. ഇതിനിടെ മസ്താനിയുടെ ദ്വയാർത്ഥ കമന്റും പരിഹാസത്തോ‌ടെയുള്ള നോട്ടവും. ‌

Jishin

ഒരു സ്ത്രീക്ക് നേരിടാവുന്ന വലിയ അപമാനങ്ങളിലൊന്നാണ് ജിസേലിന് നേരെ ഇന്നുണ്ടായിരിക്കുന്നത്. പരമാവധി സംയമനത്തോടെയാണ് ജിസേൽ ഈ രം​ഗങ്ങളൊക്കെയും കണ്ടിരുന്നത്. എന്നാൽ ഒരു ഘട്ടത്തിൽ ജിസേൽ ദേഷ്യപ്പെടുന്നുണ്ട്. മത്സരാർത്ഥികൾ എന്നതിനപ്പുറം ജിഷിൻ, അനുമോൾ, മസ്താനി എന്നിവരുടെ നിലവാരമാണ് പ്രേക്ഷകർ ഇപ്പോൾ ചർച്ചയാക്കുന്നത്. എങ്ങനെയാണ് ഇത്രയും മോശമായി ജിഷിന് ഒരു സ്ത്രീക്ക് മുന്നിൽ പെരുമാറാൻ പറ്റിയതെന്ന് പലരും ചോദിക്കുന്നു.

മസ്താനി സോഷ്യൽ മീഡിയയിൽ അത്യാവശ്യം അറിയപ്പെടുന്ന ആങ്കറാണ്. യുവതലമുറയുടെ പ്രതിനീധീകരിക്കുന്നയാൾ. ഒരു സ്ത്രീയെയും ചെറുപ്പക്കാരനെയും കുറിച്ച് ഉറപ്പില്ലാത്ത കാര്യം ഉന്നയിക്കുന്നതിന് പുറമെ ഇവരെ പരിഹസിക്കുകയും ചെയ്യുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന വാദം വന്നപ്പോൾ സെന്റിമെന്റൽ കാർഡാണതെന്നാണ് മസ്താനി പറയുന്നത്. വെെെൽഡ് കാർഡായെത്തിയ താൻ കാരണം ബി​ഗ് ബോസ് വീട്ടിൽ സംഭവ വികാസങ്ങളുണ്ടായ സന്തോഷത്തിലാണ് മസ്താനി.

Anumol  Mastani
Photo Credit: Youtube / Asianet

പുറത്ത് അനുമോൾക്കുള്ള പിന്തുണയും ആര്യനുള്ള ഹേറ്റും മനസിലാക്കിയാണ് മസ്താനി ഷോയിലേക്ക് വന്നത്. ആദ്യം തന്നെ ആര്യനെതിരെ തിരിയുകയും ചെയ്തു. എന്നാൽ ഈ വിഷയമെടുത്തിട്ടത് മസ്താനിക്ക് സംഭവിച്ച പിഴവാണ്. ഇക്കാര്യത്തിൽ ആര്യനെയോ ജിസേലിനെയോ തള്ളിപ്പറയാൻ പ്രേക്ഷകർ തയ്യാറല്ലെന്ന് കമന്റുകളിൽ നിന്ന് വ്യക്തം.

ഈ വിഷയം ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടാക്കാൻ പോകുന്നത് അനുമോൾക്കാണ്. ഇതുവരെയും വീട്ടിൽ മിക്കവരും ​ഗ്രൂപ്പായി അനുവിനെതിരെ തിരിയുന്ന എന്ന പ്രതീതി പ്രേക്ഷകർക്കുണ്ടായിരുന്നു. എന്നാൽ ഇത്രയും മോശമായ വാദം അനുമോളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചില്ല. ജിസേലും ആര്യനും കിടന്ന രീതിയും ആം​ഗ്യങ്ങളുമെല്ലാം അനുമോൾ മറ്റ് മത്സരാർത്ഥികളുടെ മുന്നിൽ ബെഡ് വിരിച്ച് കിടന്ന് അഭിനയിച്ച് കാണിച്ചു എന്നത് പലരെയും ലജ്ജിപ്പിച്ചു. അക്ബർ ഇതൊന്നും കാണാൻ പോലും നിന്നില്ല.

അക്ബർ, അനീഷ് എന്നിവർ ജിഷിന്റെ നിലവാരമില്ലാത്ത സംസാരത്തെയും ജിസേലിനെതിരെയുള്ള അധിക്ഷേപത്തെയും രൂക്ഷമായി വിമർശിച്ചി‌ട്ടുണ്ട്. വിഷയത്തിൽ മോഹൻലാൽ എന്ത് പറയുമെന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മോ​​ഹൻലാൽ എത്തി ആരോപണം ഉന്നയിക്കുന്ന വീഡിയോ കാണിക്കണമെന്നും സത്യാവസ്ഥ തെളിയണമെന്നും ആര്യൻ പറയുന്നുണ്ട്. പറഞ്ഞത് പോലെ ഒന്നും വീഡിയോയിൽ ഇല്ലെങ്കിൽ ഈ ഷോയിൽ നിന്നും പുറത്ത് പോകുമോ എന്ന് ജിസേൽ അനുമോളോട് ചോദിച്ചു. എന്നാൽ ഇത് അനുമോൾ അം​ഗീകരിച്ചില്ല. വരും ദിവസങ്ങളിലും ഇക്കാര്യം ചർച്ചയാകാനിടയുണ്ട്. അനുമോൾ-ജിസേൽ തർക്കം മിക്ക വീക്കെന്റ് എപ്പിസോഡുകളിലും ചർച്ചാ വിഷയമാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X