ഞാൻ കപ്പ് ആഗ്രഹിച്ചിട്ടില്ല, അനുമോൾ പിആർ മാത്രം കൊണ്ട് കപ്പ് എടുത്തതല്ല കണ്ടന്റും വേണമല്ലോ; നെവിൻ
ബിഗ് ബോസ് മലയാളം സീസൺ ഏഴ് തേർഡ് റണ്ണറപ്പായാണ് നെവിൻ ഹൗസിൽ നിന്നും പുറത്തിറങ്ങിയത്. ഹൗസിൽ നൂറ് ദിവസം തികച്ച് വലിയ ആരാധകവൃന്ദവും സൃഷ്ടിച്ചെടുക്കാൻ ഒരു പിആർ പോലുമില്ലാതെ നെവിന് സാധിച്ചു. സീസൺ വിജയിയായത് അനുമോളായിരുന്നു ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം അനീഷും സെക്കന്റ് റണ്ണറപ്പ് സ്ഥാനം ഷാനവാസും നേടി. സീസൺ ഏഴ് എത്ര വർഷം കഴിഞ്ഞാലും നെവിന്റെ പേരിലാകും ഓർമിക്കപ്പെടുക എന്നാണ് താരം എവിക്ടായശേഷം സോഷ്യൽമീഡിയയിൽ നിറഞ്ഞ കമന്റുകൾ.
കഴിഞ്ഞ ദിവസം രാത്രിയിലാണ് നെവിൻ കൊച്ചിയിൽ തിരികെ എത്തിയത്. വലിയൊരു ജനക്കൂട്ടം തന്നെ നെവിനെ സ്വീകരിക്കാൻ എത്തിയിരുന്നു. സീരിയൽ പോലെ ആകേണ്ടിയിരുന്ന സീസൺ ലൈവാക്കിയത് നെവിനാണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

ഇപ്പോഴിതാ ഈ സീസണിലെ വിജയി അനുമോളെ കുറിച്ച് നെവിൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പിആറിന്റെ പിൻബലം കൊണ്ട് മാത്രം അനുമോൾ കപ്പ് എടുത്തതായി തോന്നിയില്ലെന്നും താൻ കപ്പ് ആഗ്രഹിച്ചിരുന്നില്ലെന്നും നെവിൻ പറയുന്നു. അനുമോൾ കപ്പ് എടുത്തപ്പോൾ സന്തോഷം തോന്നി. കാരണം ആരെങ്കിലും ഒരാൾ കപ്പ് എടുക്കണമല്ലോ.
ഞാൻ കപ്പ് ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആര് കപ്പെടുത്താലും സന്തോഷമേയുള്ളു. അനുമോൾ ഹൗസിൽ ഒറ്റപ്പെട്ടപ്പോൾ ഞാൻ സപ്പോർട്ട് ചെയ്തുവെന്നത് ശരിയാണ്. അനുമോൾ ഒറ്റപ്പെട്ടതായി എനിക്ക് തോന്നിയിരുന്നു. പിന്നെ ആ ഗെയിം അങ്ങനെയാണല്ലോ. അനുമോൾക്ക് പിആർ മാത്രം കൊണ്ട് കപ്പ് എടുക്കാൻ പറ്റില്ല.
കണ്ടന്റ് ഉണ്ടെങ്കിൽ അല്ലേ പിആർ ചെയ്യാൻ പറ്റൂ. അതുകൊണ്ട് പിആർ തെറ്റല്ല. ഓഡിയൻസിന്റെ പിആർ എന്റെ കാര്യത്തിൽ ഓട്ടോമാറ്റിക്കലി ജനറേറ്റായി. അതും ഒരു പിആർ തന്നെയാണ്. അനുമോളെ പുറത്താക്കിയില്ലെങ്കിൽ ഞാൻ പുറത്തുപോകുമെന്ന് പറഞ്ഞ് ഒരിക്കൽ ഞാൻ ഇറങ്ങി ഓടിയിരുന്നു. പിന്നെ ഗെയിമിന്റെ ഭാഗമായി നമ്മൾ പലതും പറയും ചെയ്യും. അനുമോൾ എന്നല്ല എല്ലാവരും എനിക്ക് ഫേവറേറ്റാണ്. പലരോടും പല പല രീതിയിലാകും ഇഷ്ടം വരുന്നത്.
അനു കണ്ടന്റ് കൊടുത്തു അതിന് അനുസരിച്ച് ബാക്ക് സപ്പോർട്ട് കിട്ടി എന്നാണ് പിആർ വിഷയത്തിൽ എനിക്ക് തോന്നിയത്. ഫാൻസിനെ കാണുന്നത് എനിക്ക് സന്തോഷമാണ്. ഫാൻസ് ഇല്ലെങ്കിൽ ഞാൻ ഇവിടെ എത്തില്ലായിരുന്നു. ഹൗസിൽ പിആർ ഇല്ലാതിരുന്ന ഒരേയൊരാൾ ഞാൻ മാത്രമാണെന്നത് ശരിയാണ്.

എന്റെ ഫാൻസിനെ എനിക്ക് മറക്കാൻ പറ്റില്ല. പുതിയ സീസൺ വന്ന് കഴിയുമ്പോൾ ഏത് നെവിൻ എന്നൊക്കെ പറഞ്ഞ് കളയും. പക്ഷെ എന്നെ സപ്പോർട്ട് ചെയ്ത ഫാൻസ് എത്ര വർഷം കഴിഞ്ഞാലും എനിക്കൊപ്പം തന്നെയുണ്ടാകും. എല്ലാ ഫാൻസിനും എന്റെ വലിയൊരു താങ്ക്സ്. ഗെയിം കളിക്കാനാണല്ലോ നമ്മൾ അവിടെ പോയത് അൺഫെയറായും ഫെയറായും നമുക്ക് അത് കളിക്കാം. കുരുട്ടി ബുദ്ധി ഉപയോഗിക്കാം. എന്തായാലും അത് ഗെയിമാണ്.
പിന്നെ എന്റെ മനസിൽ അനീഷേട്ടനാണ് ജയിച്ചിരിക്കുന്നത്. നടൻ സുധീർ ചേട്ടൻ എന്നെ കുറിച്ച് വീഡിയോ ചെയ്യുന്നത് കണ്ടപ്പോഴാണ് എന്റെ കണ്ണിൽ നിന്നും ഏറ്റവും കൂടുതൽ കണ്ണീർ വന്നത്. അദ്ദേഹം മനസിൽ തട്ടിയാണ് പല കാര്യങ്ങളും പറഞ്ഞത്. ഒന്നുമല്ലാതിരുന്ന എന്നെ ഒരു സ്കൂളിൽ ഗസ്റ്റായി കൊണ്ടുപോയത് സുധീർ ചേട്ടനാണ്.
അന്ന് എന്റെ വാല്യു സുധീർ ചേട്ടൻ മനസിലാക്കി. ഒന്നര വർഷം മുമ്പായിരുന്നു ആ സംഭവം. അന്ന് ബിഗ് ബോസിനെ കുറിച്ച് മനസിൽ പോലും ചിന്തിച്ചിരുന്നില്ല. കുട്ടികൾക്ക് ഞാൻ ഒരു കാർട്ടൂൺ ക്യാരക്ടർ പോലെയാണെന്നും നെവിൻ പറയുന്നു.


Click it and Unblock the Notifications











