നടത്തത്തിലും സംസാരത്തിലും സ്ത്രൈണത, നെവിൻ ​എൽജിബിടിക്യു അം​​ഗം?, തന്റെ മാത്രം പേഴ്സണൽ കാര്യമെന്ന് താരം!

By Desk

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും എന്റർടെയ്നിങ്ങായ മത്സരാർത്ഥിയായിട്ടാണ് ഫാഷൻ കൊറിയോ​ഗ്രാഫറായ നെവിനെ പ്രേക്ഷകർ വിലയിരുത്തുന്നത്. രസകരമായി ടാസ്ക്ക് ചെയ്യുന്നതിലും അവസരോചിതമായി കൗണ്ടർ പറയുന്നതിലും മുന്നിലാണ് നെവിൻ. ആ ​ഗുണങ്ങൾ തന്നെയാണ് പ്രേക്ഷകർ നെവിനെ ഇഷ്ടപ്പെടാൻ കാരണമായതും. എന്നാൽ നെവിൻ ഹൗസിൽ എത്തിയപ്പോൾ മുതൽ പ്രേക്ഷകർക്കിടയിലും ഹൗസിലെ ചില മത്സരാർത്ഥികൾക്കിടയിലും നെവിന്റെ സെക്ഷ്വാലിറ്റി ചർച്ച വിഷയമായിരുന്നു.

ഈ ബി​ഗ് ബോസ് സീസണിൽ ഒരു ട്രാൻസ് ജെന്റർ കണ്ടസ്റ്റന്റില്ല. കമ്യൂണിറ്റിയെ റെപ്രസന്റ് ചെയ്ത് ലെസ്ബിയൻ‌ കപ്പിൾ ആദിലയും നൂറയും മാത്രമാണ് ഇപ്പോൾ ഹൗസിലുള്ളത്. മുമ്പുള്ള സീസണുകള‍ിൽ നാദിറ മെഹ്റിൻ, ജാൻമണി, അ‍ഞ്ജലി തുടങ്ങിയവരെല്ലാം ട്രാൻസ്ജെന്റർ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.

Bigg Boss Malayalam Season 7
Photo Credit: nevin / instagram

അതുകൊണ്ട് കൂടിയാണ് ഈ സീസണിലെ മത്സരാർത്ഥി പല പ്രേക്ഷകർക്കും ചില കൺഫ്യൂഷൻസുണ്ട്. നെവിനാണ് ആ മത്സരാർത്ഥി. നെവിൻ ട്രാൻസ്ജെന്റർ കമ്യൂണിറ്റിയിൽ നിന്നും വരുന്നതാണോ?, പുള്ളിയുടെ സെക്ഷ്വാലിറ്റി എന്താണ് എന്നതുമായി ബന്ധപ്പെട്ടെല്ലാം നിരവധി ചോദ്യങ്ങൾ പ്രേക്ഷകരിൽ നിന്നും ഉയരുന്നുണ്ട്. നെവിന്റെ സംസാരവും നടത്തവും എല്ലാം കണ്ടാണ് പ്രേക്ഷകരിൽ ഇങ്ങനൊരു സംശയം വന്നത്.

ഇതുമായി ബന്ധപ്പെട്ട് നെവിൻ തന്നെ ഒരു വീഡിയോ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിരുന്നു. നെവിന്റെ നടത്തത്തിലെ സ്ത്രൈണതയാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. പ്രഡിക്ഷൻ ലിസ്റ്റിൽ പേര് വന്നപ്പോൾ തന്നെ തന്റെ സെക്ഷ്വാലിറ്റി ചർച്ചയായെന്ന് മനസിലാക്കിയ നെവിൻ അതിന് വിശദീകരണമെന്നാണ് ഇൻസ്റ്റ​ഗ്രാമിൽ ഹൗസിൽ പ്രവേശിക്കും മുമ്പ് വീഡിയോ പങ്കുവെച്ചത്.

യുട്യൂബേഴ്സ് പടച്ചുവിട്ട ചില വീഡിയോകൾ‌ ഞാൻ കണ്ടിരുന്നു. എൽജിബിടിക്യു കമ്യൂണിറ്റിയുമായി എന്നെ ബന്ധപ്പെടുത്തിയുള്ളതാണ് ആ വീഡിയോകൾ. ഞാൻ എവിടേയും പറഞ്ഞിട്ടില്ല ഞാൻ എൽജിബിടിക്യു പ്ലസ് കമ്യൂണിറ്റിയിൽ പെട്ട ആളാണെന്ന്. അതുപോലെ ആ കമ്യൂണിറ്റിക്ക് എതിരായും ഞാൻ എവിടേയും ഒന്നും പറഞ്ഞിട്ടില്ല. പിന്നെ എന്റെ സെക്വാഷിലിറ്റി എന്താണെന്ന് തീരുമാനിക്കുന്നത് യുട്യൂബേഴ്സ് അല്ല.

അത് എന്റെ മാത്രം പേഴ്സണൽ കാര്യമാണ്. സ്ത്രീയുടെ വീഡിയോ ചെയ്യുന്നുവെന്ന് കരുതി അയാൾ എൽജിബിടിക്യു പ്ലസ് കമ്യൂണിറ്റിയിൽ നിന്നും വരുന്നുവെന്ന് അർത്ഥമില്ല. അങ്ങനെ പറയാൻ ആർക്കും അധികാരവുമില്ല. കുറച്ച് ദിവസം മുമ്പ് ലാലേട്ടൻ ആഭരണങ്ങൾ അണിഞ്ഞ് അർധനാരി കോൺസെപ്റ്റിൽ പരസ്യം ചെയ്തിരുന്നില്ലേ?.

Bigg Boss Malayalam Season 7
Photo Credit: nevin / instagram

അതിന്റെ പേരിൽ അ​ദ്ദേഹം എൽജിബിടിക്യു പ്ലസ് കമ്യൂണിറ്റിയിൽ നിന്നും വരുന്നതാണെന്ന് ആരും പറയുന്നില്ലല്ലോ. അതുപോലെ തന്നെ ദിലീപേട്ടന്റെ മായാമോഹിനി, ചാന്ത് പൊട്ട് തുടങ്ങിയ സിനിമകളിലെ സീനുകൾ ഞാൻ ചെയ്തു. എന്ന് കരുതി എൽജിബിടിക്യു പ്ലസ് കമ്യൂണിറ്റിയാണോയെന്ന് ആരെങ്കിലും മെൻഷൻ ചെയ്യുന്നുണ്ടോ?. ഈ ഒരു കോൺസപ്റ്റ് മാറേണ്ടിയിരിക്കുന്നു.

ഞാൻ എൽജിബിടിക്യു പ്ലസ് കമ്യൂണിറ്റിയിൽ നിന്നാണോ? ​ഗേ ആണോ എന്നൊന്നും നിങ്ങളല്ല തീരുമാനിക്കേണ്ടത്. എഡ്യുക്കേറ്റഡായിട്ടുള്ളവരല്ലേ മലയാളികൾ. ഫെമിനയിൽ മാനറിസമുണ്ടെന്ന് കരുതി അവർ അങ്ങനെയാകണമെന്നില്ല. പുരുഷനെപ്പോലെ എല്ലാം ചെയ്യുന്നുവെന്ന് കരുതി അയാൾ പൂർണ്ണത എത്തിയ സ്ട്രെയ്റ്റ് ആണെന്നും പറയാൻ കഴിയില്ല. യൂസ് യുവർ ബ്രെയിൻ എന്നാണ് നെവിൻ പറഞ്ഞത്.

നെവിൻ സ്ത്രീ വേഷത്തിൽ ചെയ്ത റീലുകളെല്ലാം താരം ബി​ഗ് ബോസിൽ എത്തിയശേഷം വൈറലാണ്. പത്തൊമ്പത് പേരാണ് ഇപ്പോൾ ഹൗസിലുള്ളത്. അതിൽ കോമണർ മത്സരാർത്ഥി അനീഷാണ്. ആറ് സീസണുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഏഴാം സീസൺ. എല്ലാ ​​ഗെയിമുകളും ട്വിസ്റ്റുകൾ നിറഞ്ഞതാണ്. അതുകൊണ്ട് കൂടി ഏഴാം സീസൺ പ്രേക്ഷകർക്കും ആകാംഷ പകരുന്നുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X