ബിഗ് ബോസ് ഇത്തവണ ഇല്ലേ? മോഹന്‍ലാലിന് പകരം അവതാരകന്‍ വരും? ഓഡിഷന്‍ പോലും തുടങ്ങിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ആറ് തവണയായി മലയാളത്തില്‍ വന്ന ബിഗ് ബോസ് ഷോ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഓരോ സീസണുകള്‍ കഴിയുന്തോറും പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തിലാണ് ഷോ അവസാനിക്കാറുള്ളത്. ഏഴാമതൊരു സീസണും കൂടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു സൂചനയും ഇതുവരെ വന്നിട്ടില്ല.

സാധാരണഗതിയില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. മാത്രമല്ല ഈ നാളുകളില്‍ പിന്നണിയില്‍ മത്സരാര്‍ത്ഥികളെ കണ്ടെത്താനുള്ള ഓഡിഷനുകളും നടക്കുന്നുണ്ടാവും. മാര്‍ച്ചിലോ ഏപ്രിലിലോ ഷോ നടക്കും. എന്നാല്‍ നാളിതുവരെയായി ബിഗ് ബോസിനെ പറ്റി യാതൊരു സൂചനകളും ഇല്ലാത്തത് ചൂണ്ടിക്കാണിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി.

biggboss

സ്ഥിരം ബിഗ് ബോസിനെ കുറിച്ചുള്ള റിവ്യൂവുമായി എത്താറുള്ള രേവതി തന്റെ ചില ആശങ്കകളാണ് പുതിയൊരു വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് എവിടെപ്പോയി ഒരു പ്രൊമോ പോലുമില്ല, അതിന് പകരം വന്നത് സ്റ്റാര്‍ സിംഗറിന്റെ പ്രൊമോ ആണ്. ബിഗ് ബോസ് ഈ വര്‍ഷം ഇല്ലേ...? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് രേവതി എത്തിയത്.

ബിഗ് ബോസിനെ പറ്റി ദുഃഖമുള്ള കാര്യമാണ് തനിക്ക് പറയാനുള്ളത്. കഴിഞ്ഞ കൊല്ലം ഈ സമയമായപ്പോള്‍ ബിഗ് ബോസിന്റെ പ്രൊമോ വന്നിരുന്നു. ഈ വര്‍ഷം ഒന്നുമില്ല. സ്റ്റാര്‍ സിംഗറിന്റെ ഓഡിഷന്‍ നടക്കുകയാണ്. അതുകൊണ്ടു തന്നെ ബിഗ് ബോസ് വൈകും എന്നാണ് അറിയാന്‍ സാധിച്ചത്. ഉദ്ദേശം ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ ആയിരിക്കും ഷോ തുടങ്ങാനുള്ള സാധ്യത.

മാര്‍ച്ചില്‍ ആയിരിക്കും സ്റ്റാര്‍ സിംഗര്‍ തുടങ്ങുക. അത് മൂന്നാല് മാസം നടത്തിയതിനുശേഷം ജൂലൈയിലോ ഓഗസ്റ്റിലോ ബിഗ് ബോസ് കൊണ്ടു വരാനാണ് പദ്ധതി. ഈ വര്‍ഷം മഴക്കാലത്ത് ആയിരിക്കും ഷോ തുടങ്ങുക. മാത്രമല്ല കുട്ടികളുടെ സ്‌കൂള്‍ തുറക്കുന്ന കാലം കൂടി ആയിരിക്കും അത്. എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ പറയാം.

ചിലപ്പോള്‍ ബിഗ് ബോസ് ഇതിന്റെ ഒപ്പം തന്നെ നടത്തുമോ എന്ന കാര്യത്തിലും ധാരണയില്ല. അങ്ങനെ രണ്ടു പരിപാടിയും ഒരുമിച്ച് പോകാനുള്ള സാധ്യതയുമുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് ചിലപ്പോള്‍ പ്രൊമോ വരുമായിരിക്കും. ഇക്കാര്യവും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

mohanlal

പിന്നെ ഏറ്റവും നിരാശപ്പെടുത്തുന്നത് ബിഗ് ബോസ് അവതാരകന്‍ ആരാവും എന്നതാണ്. ലാലേട്ടന്‍ ആണോ ഹോസ്റ്റ് ചെയ്യുന്നത് എന്നതിനെപ്പറ്റിയും ധാരണ ആയിട്ടില്ല. അദ്ദേഹം കരാര്‍ ഒന്നും സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. അദ്ദേഹം ചെയ്യാനാണ് സാധ്യത എങ്കിലും ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സേ ഉള്ളൂ. ചിലപ്പോള്‍ ലാലേട്ടന്‍ മാറി പകരം ആരെങ്കിലും വരാനും ചാന്‍സുണ്ട്.

മിക്കവാറും ചെന്നൈയില്‍ വച്ചായിരിക്കും ഏഴാം സീസണ്‍ നടക്കുക. മുംബൈ പോലുള്ള ബിഗ് ബോസ് സെറ്റുകളില്‍ ഹിന്ദി അടക്കമുള്ള മറ്റ് ഭാഷകളിലെ ബിഗ് ബോസ് നടക്കുകയാണ്. അവര്‍ക്ക് ഒടിടി അടക്കം എല്ലായിപ്പോഴും ബിഗ് ബോസ് ഷോ ഉണ്ട്. മറാത്തിയുടെ സെറ്റില്‍ വച്ച് മലയാളം നടത്തുമോ എന്നും അറിയില്ല.

ഓഡിഷന്റെ കാര്യം പറയുകയാണെങ്കില്‍ തുടങ്ങി എന്നും തുടങ്ങിയ ശേഷം നിര്‍ത്തിയതാണെന്നും അതല്ല ഓഡിഷന്‍ ഇതുവരെ തുടങ്ങിയില്ലെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിലും വ്യക്തത കുറവുണ്ടെന്നാണ് രേവതി പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X