'ആ യാത്രയ്ക്കിടെ അച്ഛൻ എന്നോട് വല്ലാതെ മോശമായി പെരുമാറി, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു അച്ഛൻ'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ അഞ്ച് വൈൽഡ് കാർഡുകളിൽ ഒന്ന് ആർക്കിടെക്റ്റും മാർക്കറ്റിംഗ് വിദഗ്ധയും നടിയുമായ വേദ് ലക്ഷ്മിയാണ്. വരും ദിവസങ്ങളിൽ ഉയർന്ന് വരുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മത്സരാർത്ഥി കൂടിയാണ് ലക്ഷ്മി. കഴിഞ്ഞ ദിവസം ഹൗസിൽ വെച്ച് ടാസ്ക്കിന്റെ ഭാ​ഗമായി തന്റെ ജീവിത കഥ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഏറ്റവും പ്രിയപ്പെട്ടയാളെന്ന് കരുതി സ്നേഹിച്ച അച്ഛനിൽ നിന്നും ഉണ്ടായ മോശം അനുഭവവും ലക്ഷ്മി പങ്കുവെച്ചു.

വിവാഹിതയും ഒരു ആൺകുഞ്ഞിന്റെ അമ്മയുമായ വേദ്ലക്ഷ്മി സ്ത്രീ മത്സരാർത്ഥികളിൽ വിലപാടുകൾ കൊണ്ട് ഏറ്റവും ശക്തയെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്വാളിറ്റിയുള്ള മത്സരാർത്ഥിയാണെന്നും ബിബി പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. ഞാൻ വേദ്ലക്ഷ്മി... ശരിക്കുമുള്ള പേര് ലക്ഷ്മി ഹരികൃഷ്ണൻ എന്നാണ്. എനിക്ക് പത്ത് വയസുള്ളപ്പോഴാണ് എന്റെ അച്ഛന് പാരനോയിഡ് സ്കീസോഫ്രീനിയ എന്ന മെന്റൽ ഹെൽത്ത് ഇഷ്യു ഉണ്ടെന്ന് കണ്ടെത്തുന്നത്.

Bigg Boss Malayalam
Photo Credit: Ved Lakshmi / Instagram

അതിനുശേഷം ഞങ്ങൾ രണ്ട് മക്കളും ഒരു പ്രായത്തിൽ എത്തും വരെ എന്റെ മാതാപിതാക്കൾ ഒരുമിച്ച് തന്നെയായിരുന്നു. ഞാൻ ‍ഡി​ഗ്രി പൂർത്തിയാക്കും വരെ അതായത് എനിക്ക് ഒരു 22, 23 വയസാകും വരെ അവർ ഒരുമിച്ചായിരുന്നു. അതിനുശേഷം അവർക്ക് ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. മാത്മല്ല രണ്ടുപേരും സെപ്പറേറ്റായി താമസിക്കാൻ തുടങ്ങി. ഒരു ദിവസം ഡി​ഗ്രിയുടെ സർട്ടിഫിക്കറ്റ് വാങ്ങാനായി ഞാൻ എന്റെ അച്ഛന്റെ കൂടെ പോവുകയായിരുന്നു.

കർണാടകയിലെ ബെൽ​ഗാമിലായിരുന്നു എന്റെ യൂണിവേഴ്സിറ്റി. ട്രെയിനിലായിരുന്നു ഞങ്ങളുടെ യാത്ര. ആ യാത്രയിൽ പൈസയൊന്നും ഞാൻ കയ്യിൽ കരുതിയിരുന്നില്ല. കാരണം ഞാൻ എന്റെ അച്ഛന്റെ കൂടയാണല്ലോ യാത്ര ചെയ്യുന്നത്. വെറെ ഒന്നും കയ്യിലെടുക്കേണ്ട കാര്യമില്ല. ആകെ എന്റെ കയ്യിൽ ഞാൻ ധരിച്ചിരുന്ന ​ഗോൾഡിന്റെ ചെയിൻ മാത്രമെ ഉണ്ടായിരുന്നുള്ളു.

യാത്ര പാതിവഴിയിൽ എത്തിയപ്പോൾ അച്ഛൻ എന്നെ പൂർണമായും ഒഴിവാക്കാൻ തുടങ്ങി. എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്ക് അറിയാത്ത അവസ്ഥ. അച്ഛൻ എന്നെ ഒഴിവാക്കാനായി ചവിട്ടുന്നുണ്ട്. വിന്റോ സീറ്റിലായിരുന്നു ഞങ്ങൾ രണ്ടുപേരും ഇരുന്നത്. അച്ഛൻ വല്ലാതെ മോശമായി എന്നോട് പെരുമാറി. ഈ ലോകത്ത് എന്റെ മോസ്റ്റ് ഫേവറേറ്റ് പേഴ്സൺ അച്ഛനായിരുന്നു.

അച്ഛന്റെ മോസ്റ്റ് ഫേവറേറ്റ് പേഴ്സൺ ഞാനുമായിരുന്നു. പക്ഷെ അച്ഛന്റേയും അമ്മയുടേയും സെപ്പറേറ്റ് സ്റ്റേജ് വന്നപ്പോൾ പെൺകുട്ടികൾ ആയതുകൊണ്ടും ഞങ്ങൾ അമ്മയുടെ ‌കൂടെ നിൽക്കുന്നുവെന്ന കാര്യവും വെച്ചിട്ട് അച്ഛൻ ഞങ്ങൾക്ക് എതിരായി. ആ ഒരു യാത്രയ്ക്കിടെ പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ ഞാൻ കടന്ന് പോയി. മാം​ഗ്ലൂരിൽ ആയിരുന്നു എനിക്ക് പോയി ഇറങ്ങേണ്ടിയിരുന്നത്.

Bigg Boss Malayalam
Photo Credit: Ved Lakshmi / Instagram

കാസർ​ഗോഡ് ഇറങ്ങേണ്ടിയിരുന്ന അഡ്വക്കേറ്റായ ഒരാൾ ഞാൻ കരയുന്നത് കണ്ടിട്ടും വാതിലിന് അരികിൽ നിൽക്കുന്നത് കണ്ടിട്ടും ഞാൻ ട്രെയിനിൽ നിന്നും ചാടുമോയെന്ന് ഭയന്ന് അദ്ദേഹം യാത്ര എക്സ്റ്റന്റ് ചെയ്ത് മാം​ഗ്ലൂർ വരെ എനിക്കൊപ്പം വന്നു. ആ യാത്രയ്ക്കുശേഷം എന്റെ ജോലിയാകട്ടെ പഠനമാകട്ടെ ഞാൻ മുപ്പതിൽ എത്തും വരെ ജീവിച്ചത് എനിക്ക് പ്രാധാന്യം കൊടുത്തായിരുന്നില്ല.

എന്റെ അമ്മയ്ക്കും സഹോദരിക്കും ഞാൻ അനുഭവിച്ച അവസ്ഥ വരരുത് എന്ന് കരുതി അവർക്ക് മാത്രം പ്രാധാന്യം കൊടുത്തായിരുന്നു ഞാൻ ജീവിച്ചത്. പിന്നീട് ഞാൻ യുകെയിൽ പോയി പഠിച്ചു. എന്റെ ​ഗ്രാന്റ്പാരന്റ്സിന്റെ സപ്പോർട്ട് ഉണ്ടായിരുന്നു. പിന്നീട് എന്റെ കല്യാണം കഴിഞ്ഞു. പക്ഷെ അതിനും അച്ഛന്റെ സഹകരണം ഉണ്ടായിരുന്നില്ല. ലൈഫിൽ എനിക്ക് ഒരുപാട് ചലഞ്ചസ് നേരിടേണ്ടി വന്നിരുന്നു.

ജീവിതത്തിൽ ഒരുപാട് ചലഞ്ചസ് ഉണ്ടായപ്പോഴും ഞാൻ മുന്നോട്ട് പോയതും എന്നെ മാറ്റി മറിച്ചതും അന്ന് ട്രെയിനിൽ വെച്ചുണ്ടായ അനുഭവമാണ്. എനിക്ക് മകനുണ്ടായ ശേഷമാണ് ഞാൻ എനിക്ക് മുൻ​ഗണന കൊടുത്ത് തുടങ്ങിയത്. പാരന്റ്സ് ഹാപ്പി ലൈഫ് ലീഡ് ചെയ്താൽ മാത്രമെ കുട്ടികൾക്കും ആ ഹാപ്പിനെസ് കിട്ടുകയുള്ളു. അതുപോലെ സുഹൃത്തുക്കൾക്കും വലിയ പ്രധാന്യം എന്റെ ജീവിതത്തിലുണ്ട്. അവരാണ് എനിക്ക് ഏറ്റവും കൂടുതൽ ആത്മധൈര്യം നൽകുന്നവരെന്നും ലക്ഷ്മി പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X