'ബിന്നിയുടെ ചേട്ടന്റെ പിള്ളേരുടെ ഫോട്ടോ വരെ മമ്മിക്ക് കാണാൻ അയച്ച് തന്നു, പറയാൻ പറ്റാത്ത അനുഭവങ്ങളുണ്ട്'
ടോപ്പ് ഫൈവിലുണ്ടാകുമെന്ന് പ്രേക്ഷകർ ഏറെയും പ്രവചിച്ചിരിക്കുന്ന മത്സരാർത്ഥിയാണ് സീരിയൽ താരം ബിന്നി സെബാസ്റ്റ്യൻ. ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഇപ്പോഴുള്ളതിൽ ഏറ്റവും ജനപിന്തുണയുള്ള മത്സരാർത്ഥികളിൽ ഒരാളും ബിന്നിയാണ്. കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം സിനിമയിലേക്ക് എത്തിപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ബിഗ് ബോസിലേക്ക് പോയത്. ഗീതാഗോവിന്ദം സീരിയലിൽ നായികയായശേഷം ജനപ്രീതി നേടിയ ബിന്നി തന്റെ ലൈഫ് സ്റ്റോറി ഷോയിൽ പങ്കുവെച്ചപ്പോൾ വൈറലായിരുന്നു.
ലൈഫ് സ്റ്റോറിയിൽ പറയാൻ പറ്റാത്ത അത്രത്തോളം അനുഭവങ്ങൾ ബിന്നിക്കുണ്ടെന്ന് പറയുകയാണ് ഭർത്താവും നടനുമായ നൂബിൻ ജോണി ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ. ബിഗ് ബോസ് ടീം നേരിട്ട് ബിന്നിയെ ക്ഷണിക്കുകയായിരുന്നു. എന്താവും എങ്ങനെയാകും എന്ന് അറിയാത്തതുകൊണ്ട് അവൾക്ക് ആദ്യം വലിയ താൽപര്യമില്ലായിരുന്നു.

ഞങ്ങൾ എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോഴാണ് പോകാമെന്ന് ബിന്നി തീരുമാനിച്ചത്. ഞാൻ പോയാൽ എനിക്ക് അവിടെ നിൽക്കാൻ കഴിയില്ല. ഒരുപാട് നെഗറ്റീവ് വരും അതൊക്കെ കണ്ടാലും മൈന്റ് ചെയ്യുകയോ എന്നെ വിളിച്ച് പറയുകയോ ചെയ്യരുതെന്ന് അവളുടെ മമ്മിയോടും എന്റെ മമ്മിയോടും ഞാൻ പറഞ്ഞിട്ടുണ്ട്. ഫുൾ ടൈം ലൈവ് കാണുന്നതുകൊണ്ട് ബിന്നി പോയി എന്നൊരു ഫീലില്ല. ഞാനിപ്പോൾ ബിഗ് ബോസ് അഡിക്ടാണ്. ബിഗ് ബോസിലേക്ക് എൻട്രിയാകും മുമ്പ് ഹോട്ടൽ റൂമിലായിരുന്നപ്പോഴാണ് ഞാനും അവളും. പുറത്തിറങ്ങാൻ അനുവാദമില്ലാത്തതുകൊണ്ടാണ് ബിന്നി ലൈഫ് സ്റ്റോറി ഒരു യുട്യൂബ് വീഡിയോയായി അവിടെ വെച്ച് ചെയ്തത്. ലൈഫ് സ്റ്റോറിയിൽ പറയാൻ പറ്റാത്ത അനുഭവങ്ങളുണ്ട് അവളുടെ ലൈഫിൽ. അതൊന്നും ആ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല.
പലതും ഞാൻ എഡിറ്റ് ചെയ്ത് കളഞ്ഞു. അവളുടെ ജീവിത കഥ ഇത്രയും വിശദമായി ഞാൻ അല്ലാതെ മറ്റുള്ള ആളുകൾ എന്റേയും അവളുടേയും വീട്ടുകാർ അടക്കം കേട്ടത് എപ്പിസോഡും ഞങ്ങളുടെ യുട്യൂബ് വീഡിയോയും പുറത്ത് വന്നപ്പോഴാകും. വീഡിയോ വൈറലായശേഷം അനുകൂലിച്ചും വിമർശിച്ചുമെല്ലാം കമന്റുകൾ വന്നിരുന്നു. അതുപോലെ മറ്റൊരു സംഭവമുണ്ടായി.
ബിന്നിയുടെ ചേട്ടന്റെ പിള്ളാരെ അവളും അവളുടെ കുടുംബത്തിൽ ആരും കണ്ടിട്ടില്ല. ബിന്നിയുടെ വീഡിയോ കണ്ട ഒരു ചേച്ചി ബിന്നിയുടെ മമ്മിക്ക് കാണാനായി ചേട്ടന്റെ പിള്ളേരുടെ ഫോട്ടോ വരെ അയച്ച് തന്നു നൂബിൻ പറയുന്നു. അവളുടെ സൈസ് വെച്ച് ബിന്നി കുഞ്ഞാണ്. പക്ഷെ എല്ലാത്തിലും അവളുടെ മാക്സിമം കൊടുത്ത് പെർഫോം ചെയ്യുന്നുണ്ട്. പറയാനുള്ളത് സ്ട്രോങ്ങായി ബിന്നി പറയും.

മാന്യമായി മറ്റുള്ളവരെ വെറുപ്പിക്കാതെ ഗെയിം കളിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്. ബിന്നിക്ക് നല്ല പ്ലാനിങുണ്ട്. ഹോസ്റ്റലിൽ നിന്ന് വളർന്നതിന്റെ ഗുണം അവൾക്കുണ്ട്. ഞാൻ ഒരുപാട് ചിലവാക്കുന്നയാളാണ്. സിനിമയാണ് ബിന്നിക്ക് താൽപര്യം. അതിനുള്ള അവസരം എന്ന രീതിക്ക് കൂടിയാണ് ബിഗ് ബോസിലേക്ക് പോയത്. സീരിയൽ തന്നെ തുടരെ തുടരെ ചെയ്യാൻ അവൾക്ക് താൽപര്യമില്ല. അനീഷ് നല്ല രീതിയിൽ ഗെയിം കളിക്കുന്നതായി തോന്നി. തുടക്കത്തിൽ ഇയാൾ എന്ത് മനുഷ്യനാന്ന് എനിക്ക് തോന്നി. ബിന്ന് ബിഗ് ബോസ് നിരന്തരം കാണുന്നയാളല്ല. കൂടിപ്പോയാൽ ആറ്, ഏഴ് എപ്പിസോഡ് കണ്ടിട്ടുണ്ടാകും നൂബിൻ കൂട്ടിച്ചേർത്തു. ബിന്നി കുക്ക് ചെയ്യും. വല്ലപ്പോഴുമാണ്. പക്ഷെ അവളെ ഞാൻ അധികം നിർബന്ധിക്കാറില്ല. ഷൂട്ടൊക്കെ കഴിഞ്ഞ് അവൾ ക്ഷീണിച്ചായിരിക്കും വരുന്നത്.
അതുകൊണ്ട് ഞാൻ തന്നെയാണ് കൂടുതലും കുക്കിങ് ചെയ്യുന്നതും നൂബിൻ പറഞ്ഞു. തോപ്പിൽ ജോപ്പൻ എന്ന സിനിമയിൽ ചെറിയൊരു വേഷം ബിന്നി അവതരിപ്പിച്ചിട്ടുണ്ട്. നടി മാത്രമല്ല ഒരു ഡോക്ടർ കൂടിയാണ് ബിന്നി.


Click it and Unblock the Notifications