'ബി​ഗ് ബോസിനുവേണ്ടി അവൾ ഉണ്ടാക്കി കഥ പറഞ്ഞല്ല, ബിന്നി അനുഭവിച്ചതാണ് പറഞ്ഞത്, അവൾ മാറിയത് ഞാൻ വന്നശേഷം'

ഡോക്ടറും നടിയുമായ ബിന്നി സെബാസ്റ്റ്യൻ ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ഒരു മത്സരാ‍ർത്ഥിയാണ്. സീരിയൽ താരം നൂബിൻ ജോണിയെയാണ് ബിന്നി വിവാഹം ചെയ്തത്. ​ഗീത​ഗോവിന്ദം സീരിയലിൽ നായിക വേഷം ചെയ്തശേഷം ബിന്നിക്ക് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറാൻ കഴിഞ്ഞു. ബിന്നിയുടെ വ്യക്തി ജീവിതം പ്രേക്ഷകർ അറിഞ്ഞ് തുടങ്ങിയത് താരം ബി​ഗ് ബോസിൽ ഭാ​ഗമായശേഷമാണ്.

കഴിഞ്ഞ ദിവസം ലൈഫ് സ്റ്റോറി സെ​ഗ്മെന്റിൽ തന്റെ കുട്ടിക്കാലത്തെ ഒറ്റപ്പെടലിനെ കുറിച്ച് ബിന്നി വെളിപ്പെടുത്തിയിരുന്നു. വീ‍ഡിയോ വൈറലായശേഷം നിരവധി നെ​ഗറ്റീവ് കമന്റുകൾ വന്നിരുന്നു. ബി​ഗ് ബോസിന് വേണ്ടി ബിന്നി കെട്ടിച്ചമച്ച് കഥ പറഞ്ഞുവെന്ന തരത്തിലായിരുന്നു കമന്റുകൾ ഇപ്പോഴിതാ അതിന് എതിരെ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നൂബിൻ.

Binny sebastian
Photo Credit: Binny Sebastian / Instagram

ബിന്നി അനുഭവിച്ചതാണ് അവൾ പറഞ്ഞതെന്നും മറ്റുള്ളവരുടെ ജീവിതം അറിയാതെ അവരെ വേദനിപ്പിക്കരുതെന്നും നൂബിൻ പറഞ്ഞു. കുറച്ച് പേർക്കെങ്കിലും അറിയാമെന്ന് കരുതുന്നു ബി​ഗ് ബോസിലെ ‍ഡോ. ബിന്നി എന്റെ ഭാര്യയാണ്. അവൾ കഴിഞ്ഞ് ദിവസം അവളുടെ ലൈഫ് സ്റ്റോറി ഹൗസിൽ പങ്കുവെച്ചിരുന്നു. ആ വീഡിയോ കണ്ട് ഒത്തിരി ആളുകൾ നല്ല നല്ല പോസിറ്റീവ് കമന്റുകൾ ഇട്ടിരുന്നു.

കമന്റ്സ് മാത്രമല്ല എന്നെ അറിയാവുന്ന ആളുകൾ എനിക്ക് നേരിട്ട് മെസേജ് അയച്ചു. എന്റെ വീട്ടിലും അവളുടെ വീട്ടിലും വരെ ആളുകൾ ഇതുമായി ബന്ധപ്പെട്ട് ചോദിച്ചിരുന്നു. ഇതിനെല്ലാം ഇടയിൽ ഒരുപാട് പേർ നെ​ഗറ്റീവ് കമന്റ്സും ഇട്ടു. ആ നെ​ഗറ്റീവ് കമന്റ്സ് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നി. ബി​ഗ് ബോസിൽ പറയാൻ വേണ്ടി ഞങ്ങളുണ്ടാക്കിയ സ്റ്റോറിയാണെന്നാണ് ചിലർ പറയുന്നത്.

ഓരോ ആളുകളുടെ ലൈഫിലും ഇഷ്യൂസ് വരുമല്ലോ. ഈ നെ​ഗറ്റീവ് കമന്റിട്ട ആൾക്കാരുടെ ലൈഫിലും എന്തെങ്കിലുമൊക്കെ ഇഷ്യൂസ് ഉണ്ടായിട്ടുണ്ടാവും. അതൊക്കെ കേട്ടിട്ട് ഇതൊക്കെ ഫേക്കാണെന്ന് മറ്റൊരാൾ പറഞ്ഞാൽ എങ്ങനെയുണ്ടാകും?. എനിക്ക് അറിയാവുന്നതാണ് ബിന്നിയുടെ കഥ. മൂന്ന് വയസിലാണ് ബിന്നിയുടെ അമ്മ പോയത്.

മൂന്ന് വയസുള്ള കൊച്ചിനെ സംബന്ധിച്ച് അവളുടെ അമ്മ മൂന്ന് വയസിൽ പോയി. പിന്നീട് ആ കൊച്ചിന് വേറെ വീട്ടിൽ താമസിക്കേണ്ടി വന്നു എന്നൊക്കെ പറയുമ്പോൾ ആലോചിച്ച് നോക്കൂ. അന്ന് അപ്പനും അമ്മയുമായിട്ട് യാതൊരു കോൺടാക്ട് പോലും ഇല്ലാത്ത സമയമാണ്. ഇന്നത്തെ കാലഘട്ടവും അല്ലല്ലോ അന്ന്. പണ്ട് എപ്പോഴും ഫോൺ വിളിച്ച് സംസാരിക്കാൻ പോലും പറ്റില്ലല്ലോ.

Binny sebastian
Photo Credit: Binny Sebastian / Instagram

വല്ലപ്പോഴുമാണ് വിളിക്കാൻ പറ്റുന്നത്. അപ്പന്റേയും അമ്മയുടേയും അടുത്ത് നിന്ന് ഒരു കുട്ടിക്ക് കിട്ടേണ്ട പല കാര്യങ്ങളും അവൾക്ക് അറിയില്ല. എങ്ങനെയാണ് കെയറിങ് എക്സ്പ്രസ് ചെയ്യേണ്ടത് എന്നൊന്നും അവൾക്ക് അറിയില്ല. ഞങ്ങൾ റിലേഷൻഷിപ്പിൽ ആയിരുന്ന സമയത്ത് നമുക്ക് ആ​ഗ്രഹം കാണുമല്ലോ വൈഫാകാൻ പോകുന്ന കുട്ടി ഇങ്ങനെയൊക്കെ ചോദിക്കണം എന്ന്.

പുള്ളിക്കാരി ഒന്നും ചോദിക്കില്ല. ആദ്യമൊക്കെ എന്താ ഇങ്ങനെയെന്ന് ഞാൻ ചിന്തിച്ചു. പിന്നീടാണ് ഞാൻ പറഞ്ഞ് കൊടുത്തപ്പോൾ ആള് മാറി തുടങ്ങിയത്. ബിന്നിയുടെ സ്റ്റോറി കേട്ട് പോസിറ്റീവ് കമന്റിട്ടവർക്ക് പോലും ഡൗട്ട് തോന്നുന്ന തരത്തിലാണ് ചിലർ ​നെ​ഗറ്റീവ് കമന്റുകൾ ഇട്ടിരിക്കുന്നത്. പിആർ ടീം ഇടുന്നതാകും.

എന്തൊക്കെയായാലും ഓരോരുത്തർ അവരുടെ ലൈഫിൽ സംഭവിച്ച കാര്യങ്ങളല്ലേ പറയുന്നത്. അതുകൊണ്ട് ആർക്കെങ്കിലും ഫീൽ ചെയ്യുമോയെന്ന് നോക്കണ്ടേ?. അവൾ അനുഭവിച്ചതാണ് അവൾ പറഞ്ഞതെന്നും നൂബിൻ പറഞ്ഞു. കുടുംബവിളക്ക് സീരിയലാണ് നൂബിനെ പ്രശസ്തനാക്കിയത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X