പിതാവ് വന്നാൽ എങ്ങനെ പ്രതികരിക്കും? ആദിലയോട് നൂറ പറഞ്ഞത്; പിരിയുമെന്ന വാദത്തിനിടെ ചർച്ച
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ അധികം ഹേറ്റേഴ്സില്ലാതെ മുന്നോട്ട് പോകുന്ന മത്സരാർത്ഥികളാണ് ആദിലയും നൂറയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും വീട്ടുകാരുടെ കടുത്ത എതിർപ്പ് മറികടന്നാണ് ഒന്നിച്ചത്. ബിഗ് ബോസിലൂടെ വലിയ സ്വീകാര്യത ജനങ്ങൾക്കിടയിൽ ഇവർ നേടുമ്പോഴും ചിലർ വിമർശിക്കുന്നുണ്ട്. ആദില നൂറയെ ഈ ബന്ധത്തിൽ പിടിച്ച് വെച്ചിരിക്കുകയാണെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഈ വാദം ഉന്നയിച്ച ഒരു കുറിപ്പ് വ്യാപകമായി വെെറലായി.
നൂറയെ തന്നിലേക്ക് മാനസികമായും വൈകാരികമായും കൊളുത്തി വെച്ചിരിക്കുകയാണ് ആദില. ബിഗ് ബോസ് കണ്ടപ്പോൾ എനിക്ക് മനസ്സിലായത് നൂറയ്ക്ക് അവരുടെ പഴയ ജീവിതത്തിലേക്ക് തിരികെ പോണമെന്ന് ആഗ്രഹമുണ്ട് എന്നാണ്. തന്റെ കുടുംബത്തിനൊപ്പം വീണ്ടും ഒന്നിക്കണം എന്ന ആഗ്രഹം നൂറയ്ക്ക് ഉണ്ട് എന്നാണ് എനിക്ക് മനസ്സിലായത്. എന്നാൽ അതിന് ആദില ആണ് തടസ്സം നിൽക്കുന്നത്. ആ തടസ്സം ഒഴിവായാൽ നൂറ തീർച്ചയായും വീട്ടുകാരുടെ ഒപ്പം പോകും.

എൻറെ അഭിപ്രായത്തിൽ നൂറയുടെ ഫാമിലി തീർച്ചയായും ബിഗ്ബോസിൽ വരണം. ഫാമിലിയിൽ നിന്നും ആര് വന്നില്ലെങ്കിലും നൂറയുടെ ഉമ്മ തീർച്ചയായും വരണം. എന്നിട്ട് വളരെ സ്നേഹപൂർവ്വം മകളുമായി ഇടപഴകണം. പോകാൻ നേരത്തെ ഒരൊറ്റ ചോദ്യം ചോദിച്ചാൽ മതി മോളോട് - "ഉമ്മാൻ്റെ കൂടെ പോരുന്നോ മോളെ?" എന്ന്. നൂറ തീർച്ചയായും കൂടെ വരും എന്ന് ഉറപ്പാണ്. ഉമ്മയുടെ ആ ഒരൊറ്റ വിളിക്ക് വേണ്ടി മാത്രം കാത്തിരിക്കുകയാണ് അവൾ എന്ന് എന്റെ മനസ്സ് പറയുന്നു. അങ്ങനെ സംഭവിച്ചാൽ അത് മലയാളം ബിഗ് ബോസ് ചരിത്രത്തിലെ എന്നല്ല ലോക ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്വിസ്റ്റ് ആവും എന്നാണ് ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്ന കാര്യങ്ങളിലൊന്ന്.
എന്നാൽ വീട്ടുകാർക്ക് വേണ്ടി ആദിലയെ ഉപേക്ഷിക്കില്ലെന്ന് മുമ്പൊരിക്കൽ നൂറ വ്യക്തമാക്കിയതാണ്. ആദിലയും അന്ന് സംസാരിച്ചു.
ഞാൻ മണ്ടിയായിരുന്നു. റീ കണക്ട് ആകാൻ നോക്കി. പക്ഷെ അത് പാളിപ്പോയി. ഞാൻ കാരണം നൂറ നൂറയുടെ കുടുംബവുമായും റി കണക്ട് ആകാൻ നോക്കി. എന്നാൽ അത് വീണ്ടും പ്രശ്നങ്ങളിലാണ് അവസാനിച്ചതെന്ന് ആദില അന്ന് പറയുന്നുണ്ട്. ടോക്സിക്കിന്റെ അങ്ങേയറ്റമായിരുന്നു. ഇനി കുടുംബമെന്ന് പറഞ്ഞ് ആരും വേണ്ടെന്ന് അന്ന് നൂറയും പറഞ്ഞിരുന്നു. ഉപ്പ വന്നാൽ ഞാൻ സ്വീകരിക്കുമോ എന്ന് ആദില ഒരിക്കൽ എന്നോട് ചോദിച്ചു.

എനിക്ക് ജീവിതത്തിൽ ഒരു ടോക്സിസിറ്റിയും ഇനി വേണ്ടെന്നാണ് ഞാൻ പറഞ്ഞത്. അത് എങ്ങനെ വന്നെന്ന് പറഞ്ഞാലും എനിക്ക് ടോക്സിസിറ്റി സഹിക്കാൻ പറ്റില്ല. ആര് വന്നാലും അവർ കുറച്ച് അകന്ന് നിൽക്കട്ടെ. എന്നെ ആരെങ്കിലും ഭരിക്കുന്നതോ നീ അത് ചെയ്യണോ ഇത് ധരിക്കണം എന്നൊന്നും പറയുന്നത് ഇഷ്ടമല്ലെന്നും അന്ന് നൂറ പറഞ്ഞു.
സ്വന്തം പിതാവിൽ നിന്നുണ്ടായ ഉപദ്രവത്തെക്കുറിച്ച് ആദില അന്ന് തുറന്ന് സംസാരിച്ചിട്ടുണ്ട്. മുടിക്ക് കുത്തിപ്പിടിച്ച് ഉപദ്രവിക്കുമായിരുന്നു. പിന്നെ ഉപദ്രവം വേറെ രീതിക്കുമായി. താനും നൂറയും തമ്മിലുള്ള ബന്ധം അംഗീകരിക്കാത്തത് കൊണ്ട് മാത്രമല്ല വീട്ടുകാരോട് അകലം കാണിക്കുന്നതെന്നും അന്ന് ആദില വ്യക്തമാക്കിയിട്ടുണ്ട്. എട്ടാം ക്ലാസിൽ നിന്ന് എനിക്കാ വീട് വിട്ട് പോകണം എന്ന് തോന്നിയിട്ടുണ്ട്. നൂറയ്ക്കും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണം എന്ന് തോന്നിയിട്ടുണ്ടെന്നും അന്ന് ആദില പറഞ്ഞു. അതേസമയം ബന്ധുക്കളിൽ നിന്നുള്ള മോശം അനുഭവങ്ങൾ കൊണ്ടല്ല താനും ആദിലയും പ്രണയത്തിലായതെന്നും നൂറ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications