അനുമോളുടെ നിഴലിൽ വളർന്ന് പന്തലിച്ചു, കെെയെത്തും ദൂരത്ത് നിന്നും കപ്പ് നൂറയിലേക്ക്; മിണ്ടാനാകാതെ പിആർ

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ പ്രേക്ഷകരുടെ പരാതി ആഘോഷിക്കാൻ ഒരു കണ്ടന്റ് രാജാവോ രാഞ്ജിയോ ഇല്ല എന്നതായിരുന്നു. എന്നാൽ ഷോ അവസാന ഘട്ടത്തിലെത്തിയിരിക്കെ വിജയത്തോടടുക്കുന്ന തന്ത്രശാലിയായ രാഞ്ജിയെ പ്രേക്ഷകർ കാണുന്നു. നൂറയാണ് ഈ മത്സരാർത്ഥി. സ്നേഹവും സൗഹൃദവും കാർക്കശ്യവും കുശാ​ഗ്ര ബുദ്ധിയുമെല്ലാം വെച്ച് സഹമത്സരാർത്ഥികളെ നൂറ പിന്തള്ളുന്നു. അത് ഏറ്റവും വിനയാകുന്നതോ ബി​ഗ് ബോസ് കപ്പ് നേടിയേ തീരൂ എന്ന വാശിയിൽ നിൽക്കുന്ന അനുമോൾക്കും.

വളരെ ബുദ്ധിപരമായാണ് ആദിലയും നൂറയും ​ഗെയിം കളിച്ചത്. ​​ഹൗസിനുള്ളിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത് അനുമോൾ, ഷാനവാസ് എന്നിവർക്കാണ്. ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന സീരിയൽ താരങ്ങൾ. ഇവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെങ്കിലും ഈ സൗഹൃദം ഇല്ലാതായില്ല. പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് മുന്നോട്ട് പോകാൻ ആദിലയും നൂറയും തയ്യാറായി. ആദില ഇമോഷണലായാണ് പലപ്പോഴും പെരുമാറിയത്. എന്നാൽ നൂറ വെെകാരികത തന്റെ ​ഗെയിമിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചു.

Noora  Adhila

കൃത്യമായ നിരീക്ഷണം നൂറയുടെ ഭാ​ഗത്ത് നിന്നും പലപ്പോഴായും ഉണ്ടായി. അനുമോൾക്കെതിരെ തിരിഞ്ഞവരെല്ലാം ഓരോരുത്തരായി പുറത്താകുന്നത് നൂറ കണ്ടു. അപ്പാനി ശരത്ത്, ശെെത്യ, ജിസേൽ തുടങ്ങിയവരെല്ലാം പുറത്തായി. അനുമോൾക്കെതിരെ നിൽക്കാതെ അനുമോൾക്കൊപ്പം നിന്ന് കണ്ടന്റുണ്ടാക്കി. എല്ലാ വീക്കെന്റിലും കണ്ടന്റ് മേക്കേർസാകുന്ന മത്സരാർത്ഥികളിൽ ആദിലയും നൂറയുമുണ്ടായി.

ജിസേൽ, ലക്ഷ്മി ഉൾപ്പെടെയുള്ള മത്സരാർത്ഥികൾ അപ്രസക്തരായി. തങ്ങളുടെ ജീവിതത്തെ വരെ അധിക്ഷേപിച്ച് ചോദ്യം ചെയ്ത ലക്ഷ്മി, മസ്താനി എന്നിവർ പുറത്ത് പോകുന്നതിന് ആദിലയും നൂറയും ആത്മസംതൃപ്തിയോടെ സാക്ഷിയായി. ആദില നെ​ഗറ്റീവ് ഇമേജുണ്ടാക്കി തുടങ്ങുന്നു എന്ന് തോന്നുമ്പോഴെല്ലാം നൂറ ആദിലയെ ഉപദേശിച്ചു. രണ്ട് മത്സരാർത്ഥികളാണെങ്കിലും ഇവർ ഒറ്റക്കെട്ടായിരുന്നു.

Noora  Anumol

അപക്വമായ കാര്യങ്ങളിലേക്ക് ഇവർ തങ്ങളുടെ ബന്ധത്തെ വലിച്ചിഴച്ചില്ല. ആ​ദില അനുമോളുമായി വലിയ സൗഹൃദത്തിലായപ്പോൾ പ്രേക്ഷകർക്കിടയിൽ നൂറ പൊസസീവാകുമെന്ന് സംസാരമുണ്ടായി. എന്നാൽ നൂറ വളരെ പക്വമായാണ് ഈ സൗഹൃദത്തെ കണ്ടത്. ഈ സൗഹൃദത്തിൽ സ്വന്തം ​ഗെയിം മറന്നിരിക്കാൻ നൂറ തയ്യാറായില്ല. അനുമോളുടെ 'കണ്ടന്റ് സാമ്രാജ്യത്തിന്റെ' തണലിൽ നിന്ന് പതിയെ അനുമോളേക്കാളും വലിയ കണ്ടന്റ് മേക്കറായി നൂറ വളർന്നു.

ഇന്ന് യഥാർത്ഥത്തിൽ അനുമോൾക്ക് ഏറ്റവും വലിയ വെല്ലുവിളി നൂറയാണ്. ഹേറ്റേഴ്സും ഫാൻസും ഒരുപോലെയുള്ള മത്സരാർത്ഥിയാണ് അനുമോൾ. അനുമോൾ നല്ല ​ഗെയിം ആണെങ്കിലും വെെകാരികത കൂടുതലാണ്. തനിക്ക് എങ്ങനെയെങ്കിലും ജയിക്കണമെന്ന ചിന്ത അനുമോൾക്കുണ്ട്. അനുമോളുടെ വഴക്കുകളിൽ പലതും സ്ക്രീൻ സ്പേസിനുള്ള കണ്ടന്റാണെന്ന് ആരാധകർക്ക് പോലും അറിയാം.

എന്നാൽ നൂറയ്ക്കെതിരെ ഈ വിമർശനം ഇല്ല. ആര്യൻ, അക്ബർ, നെവിൻ എന്നിവർക്കെതിരെ ശക്തമായി നൂറ സംസാരിച്ചു. കരഞ്ഞ് ബഹളം വെക്കാനൊന്നും നിന്നില്ല. നിലവിൽ ഈ മൂന്ന് പേർക്കെതിരെയും പ്രേക്ഷക വിമർശനം ശക്തമാണ്. അത് നൂറയ്ക്ക് ഏറെ ​ഗുണം ചെയ്യും. എവിക്ഷനിൽ പലപ്പോഴും സഹമത്സരാർത്ഥികൾക്ക് പറ്റിയ അബദ്ധം അവസാന വീക്കുകളിൽ ആദിലെയയും നൂറയെയും ഒരുമിച്ച് നോമിനേറ്റ് ചെയ്തില്ല എന്നതാണ്. രണ്ട് പേരും എവിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിൽ ആദില പുറത്താകാനുള്ള സാധ്യത കൂടുതലായിരുന്നു. അനുമോൾക്കൊപ്പം നിന്നുള്ള ​ഗെയിമായതിനാൽ അനുമോളുടെ ഫാൻസിനും പിആറിനു നൂറയുടെ വിജയത്തിലേക്കുള്ള കുതിപ്പ് കണ്ട് നിൽക്കാനേ പറ്റൂ. എതിർത്ത് ക്യാമ്പയിൻ ചെയ്താൽ അത് അനുമോളെ തന്നെ ബാധിക്കും.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X