അവൾ ഇറങ്ങിയിട്ട് പട്ടായയിൽ പോകണം, തെറ്റിപ്പിരിഞ്ഞിട്ടും നൂറ; "അനുമോൾ തെറ്റ് അം​ഗീകരിക്കില്ല"

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ ഫെെനലിൽ എത്തുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു നൂറ. എന്നാൽ ഫെെനലിൽ എത്താനാകാതെ നൂറ പുറത്തായി. റീ എൻട്രികൾ വന്ന ശേഷമാണ് നൂറയ്ക്കെതിരെ പ്രേക്ഷകർ തിരിഞ്ഞത്. അനുമോളുമായുള്ള സൗഹൃദം അവസാന ഘട്ടത്തിൽ തെറ്റിപ്പിരിഞ്ഞു. പുറത്തായ ശേഷം അനുമോളെക്കുറിച്ച് നൂറ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എപ്പോഴും ഞങ്ങളുടെ ഇടയിൽ ഫെെറ്റ് ഉണ്ടാകും. അതാണ് അവൾ സോറി പറഞ്ഞത്. എന്തെങ്കിലും പറഞ്ഞ് പോയിട്ടുണ്ടെങ്കിൽ, വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി എന്ന് ഇറങ്ങുമ്പോൾ പറഞ്ഞു. അവൾ ഇറങ്ങിയിട്ട് പട്ടായ പോകും. ഞാനും ആദിലയും ശെെത്യയും അനുമോളും. അനു ഭയങ്കര ഡ‍ൗൺ‌ ആയ ദിവസമുണ്ടായിരുന്നു. ഇറങ്ങിയിട്ട് നമ്മൾ എങ്ങോട്ട് പോകും എന്ന് ചോദിച്ചപ്പോൾ നാല് പേരുടെയും മനസിൽ വന്നത് പട്ടായയിൽ പോകാം എന്നാണ്.

Noora  Anumol

അങ്ങനെയാണ് ആ പേര് ഞങ്ങൾ വന്നത്. റീ എൻട്രിയിൽ എല്ലാവരും വന്നപ്പോൾ സന്തോഷം തോന്നി. പോയവർ തിരിച്ച് വന്നപ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നെന്നും നൂറ പറഞ്ഞു. ആദിലയെ മാറ്റി നിർത്തിയാൽ ഏറ്റവും ക്ലോസ് ആയിട്ടുള്ളത് ശെെത്യയും അനുമോളുമായിരുന്നു. അനുമോൾ പറയുന്ന കാര്യങ്ങളും ഐഡിയോളജിയും ഒട്ടും യോജിക്കാൻ പറ്റാത്തതാണ്. മണ്ടത്തരം വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കും. അവൾക്ക് എല്ലാം അറിയാം എന്ന വിചാരമാണ്. ആളുടെ പ്രശ്നം തെറ്റ് അം​ഗീകരിക്കില്ല. അത് ഞങ്ങളെ കൂടെ പ്രശ്നത്തിലാക്കുന്നതാണെന്നും നൂറ പറഞ്ഞു.

നൂറ പുറത്തായതിൽ അനുമോൾ ആരാധകർ സന്തോഷത്തിലാണ്. അവസാന ഘട്ടം നൂറയും ആദിലയും അനുമോൾക്കെതിരെ തിരിഞ്ഞത് ആരാധകർക്കിഷ്ടപ്പെ‌ട്ടില്ല. ഇതോടെ കടുത്ത സെെബർ ആക്രമണമാണ് ഇവർക്ക് നേരിടേണ്ടി വന്നത്. 'ഫൈനൽ 5 ൽ വരേണ്ടിയിരുന്ന ഒരാൾ എന്തുകൊണ്ട് ഫിനാലെ സ്റ്റേജ് കാണാതെ പുറത്തിറങ്ങേണ്ടി വന്നു. അനുമോളുടെ പിആർ കാരണം എന്ന് പറയുമോ? അതോ സ്വന്തം തെറ്റ് മനസിലാക്കി ക്ഷമ പറയുമോ'

'സത്യത്തിൽ നൂറ എവിക്ട് ആകാൻ കാരണം ആദില അല്ലേ? ശ്യാത്യയുടെ വാക്ക് കേട്ട് അനുവിന് എതിരെ തിരിഞ്ഞതുകൊണ്ടല്ലേ ഇതെല്ലാം സംഭവിച്ചത്, ഇനി അവർക്ക് നേരെ പ്രേഷകർ കാണിക്കുന്ന ഇഷ്ടക്കേടും അനുവിന്റെ pr ന്റെ തലയിൽ കൊണ്ടിടും. നിങ്ങൾ ചെയുന്ന കാര്യങ്ങൾക്ക് ജനങ്ങൾ റിയാക്റ്റ് ചെയ്തു എന്ന് വരാം, സ്വയം ഒന്ന് ആലോചിച്ച് നോക്കണം നിങ്ങൾ ആരെയൊക്കെ എന്തൊക്കെ പറഞ്ഞു എന്ന്. അനുമോൾ നിങ്ങളെ സ്വന്തം സഹോദരി മാരെ പോലെ അല്ലേ കണ്ടത് തിരിച്ചു നിങ്ങൾ ചെയ്തത് എന്താണ് എന്നൊന്ന് ആലോചിച്ചു നോക്ക്. നിങ്ങൾ ചെയ്തതെല്ലാം പുറത്തു ഉണ്ട് അനു പുറത്തിറങ്ങും അപ്പോൾ നിങ്ങൾക്ക് അവളെ ഫേസ് ചെയ്യാൻ കഴിയുന്നു എങ്കിൽ നിങ്ങൾ പഠിച്ച കള്ളികൾ തന്നെ. ഒരാളെ പിന്നിൽ നിന്നും കുത്തി മരിച്ചിട്ടിട്ട്, നിങ്ങളുടെ സുഹൃത്തുക്കളിൽ ആരെങ്കിലും നിങ്ങളെ പോലെ ഉള്ളവർ ഉണ്ടോ? ശെെത്യ ഉണ്ടല്ലോ. നിങ്ങൾക്ക് ചേർന്ന സുഹൃത്ത് ശെെത്യ തന്നെ ആണ്, അനുമോശുടെ സൗഹൃദം നിങ്ങൾ അർഹിക്കുന്നില്ല അതാണ് സത്യം' എന്നാണ് അനുമോൾ ഫാൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X