നൂറയുടെ നല്ല മനസ്, അനുമോൾ നെവിന് പണം കൊടുക്കാൻ മടിച്ചോ; 'ഇടാൻ ഡ്രസ്സ് പോലും ഇല്ലാതെ എത്തിയയാൾ'
മത്സരാർത്ഥികൾ തമ്മിൽ മിക്കപ്പോഴും വഴക്കായിരുന്നു ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ. ആത്മാർത്ഥമായ സൗഹൃദങ്ങൾ ഈ സീസണിൽ കുറവാണെന്ന് പരക്കെ അഭിപ്രായം വന്നു. എന്നാൽ സീസൺ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഹൃദ്യമായ ചില കാഴ്ചകൾ പ്രേക്ഷകർ കാണുന്നുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി നെവിന് മണി ടാസ്കിൽ പങ്കെടുക്കാനായിരുന്നില്ല. കഴിഞ്ഞ ദിവസം മോഹൻലാൽ ഈ പണിഷ്മെന്റ് ഒഴിവാക്കി. ഒരു ലക്ഷം രൂപയുടെ ടാസ്ക് നെവിന് നൽകി. 50000 രൂപയാണ് നെവിന് നേടാനായത്. സഹമത്സരാർത്ഥികൾ തങ്ങൾ ലഭിച്ചതിൽ നിന്നും ഒരു തുക നെവിന് നൽകാനും തയ്യാറായി. നൂറയാണ് ഏറ്റവും കൂടുതൽ തുക നെവിന് നൽകാമെന്ന് പറഞ്ഞത്.
ഇതേക്കുറിച്ച് പ്രേക്ഷകർ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. 'മണി വീക്കിൽ പങ്കെടുക്കാൻ പറ്റാത്ത നെവിന് 50000 കൊടുക്കാം എന്ന് ഏറ്റ് നൂറ. അക്ബർ 40000, അനീഷ് 6000, ഷാനവാസ് 4000+ , അനുമോൾ 10000, നെവിൻ തനിക്ക് കിട്ടിയതിൽ നിന്ന് 15000 എന്തോ സാബുവിന് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. എന്തായാലും നൂറ ചെയ്ത ഈ കാര്യം വളരെ നല്ലതാണ്. മറ്റുള്ളവരും ചെയ്തതും നല്ല കാര്യം ആണ്. പൈസ കൊടുക്കാം എന്നു പറയുന്ന നേരത്ത് എനിക്ക് തോന്നിയത് അനുമോൾ മാത്രം ആണ് ഇത്തിരി വിഷമത്തോടെ എന്തോ കൊടുക്കാൻ ഇഷ്ടം ഇല്ലാത്ത പോലെ പെരുമാറിയത്'

'എന്തായാലും നെവിൻ ഇവരുടെ സഹായം അർഹിക്കുന്ന പോലെ തോന്നി. കാരണം ഇടാൻ ഡ്രസ്സ് പോലും ഇല്ലാതെ ആണ് പുള്ളി ബിഗ് ബോസ് ഹൗസിലേക്ക് വന്നിരിക്കുന്നത്. എന്തായാലും ഇവർ പറഞ്ഞ തുക ഒക്കെ കൊടുക്കുക ആണെങ്കിൽ അത്യാവശ്യം നല്ല ഒരു പൈസ നെവിന് കിട്ടും. (അനീഷ്, ഷാനവാസ് കയ്യിൽ നിന്ന് വാങ്ങാതിരിക്കുന്നത് ആണ് നല്ലത് എന്ന് തോന്നി. കാരണം അവർക്ക് ആകെ കുറച്ച് കിട്ടിയിരുന്നുള്ളു)' ബിഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പിങ്ങനെ.
ഫെെനലിലേക്ക് അടുക്കുമ്പോൾ ആരാകും വിജയി എന്നറിയാൻ ഏവർക്കും ആകാംക്ഷയുണ്ട്. സാബുമോൻ ആണ് ഒടുവിൽ പുറത്തായ മത്സരാർത്ഥി. ഒട്ടും വിജയ സാധ്യതയില്ലാത്ത ആളായിരുന്നു സാബു മോൻ. എന്നാൽ നിലവിൽ മത്സരാർത്ഥികളായി തുടരുന്നവർ അങ്ങനെയല്ല. അനീഷ്, അക്ബർ, അനുമോൾ, ഷാനവാസ്, നൂറ, നെവിൻ എന്നിവർക്ക് വിജയ സാധ്യത കൂടുതലാണ്. ആദിലയിൽ പ്രേക്ഷകർക്ക് പ്രതീക്ഷയില്ല. ഫെെനലിലേക്ക് അടുക്കുമ്പോഴാണ് ഹൗസിൽ പലരും ഗെയിം തുടങ്ങിയതെന്നും അഭിപ്രായമുണ്ട്.
അനുമോൾക്ക് വിജയസാധ്യത കൂടുതലുണ്ടെന്ന വാദമുണ്ട്. എന്നാൽ അനുമോൾക്ക് ശക്തമായ പിആർ ഉണ്ടെന്ന വിമർശനവും നിലനിൽക്കുന്നു. അക്ബറിനും അനീഷിനുമാണ് പിന്നീട് കൂടുതൽ വിജയ സാധ്യതയുള്ളത്. വരും ദിവസങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് നിർണായകമാണ്. ശ്രദ്ധാപൂർവമാണ് എല്ലാവരും മുന്നോട്ട് പോകുന്നത്. നെവിന് വിജയിക്കുമെന്നും വിജയിക്കില്ലെന്നും അഭിപ്രായമുണ്ട്. ആദ്യം നല്ല എന്റർടെയിനർ ആയിരുന്നെങ്കിലും പിന്നീട് നെവിന്റെ പല പ്രവൃത്തികളും സഹമത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും അലോസരമുണ്ടാക്കി. എന്നാൽ ഇപ്പോഴും നെവിന് ജനപിന്തുണയുണ്ട്. വരും ദിവസങ്ങളിൽ ഗെയിം മാറി മറിയുമോ എന്നറിയാൻ ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications











