ജിസേലിന് വേണ്ടി ബി​ഗ് ബോസിനെ വെല്ലുവിളിച്ചു, സ്വയം ചാവേറായി നെവിൻ, ഈ​ഗോ കൊണ്ട് അവസരം തുലച്ചെന്ന് വിമർശനം!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ഇരുപത്തിനാല് ദിവസങ്ങളിൽ എത്തി നിൽക്കുമ്പോൾ പതിനഞ്ച് മത്സരാർത്ഥികളിൽ ഒരാൾ സ്വമേധയാ ക്വിറ്റ് ചെയ്ത് പുറത്ത് പോയിയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഈ സീസണിലെ എന്റർടെയ്നറും ശക്തനായ മത്സരാർത്ഥിയുമായ നെവിനാണ് ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയിരിക്കുന്നത്. ഹൗസിലെ സഹമത്സരാർത്ഥി അനുമോളുമായുള്ള വഴക്കും തർക്കവുമാണ് നെവിൻ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോകാൻ കാരണമായത്.

സ്വേച്ഛാധിപതി ടാസ്ക്കാണ് ഹൗസിൽ നടന്നത്. പല ​ടാസ്ക്കുകൾ വിജയിച്ച് ഹൗസിലെ സ്വേച്ഛാധിപതികളായി മാറിയത് നെവിനും ജിസേൽ തക്രാലുമായിരുന്നു. റേസിങ് ബാന്റ് കയ്യിൽ ഇല്ലാത്തവർക്ക് വസ്ത്രങ്ങളോ മേക്കപ്പ് പ്രോഡക്ട്സുകളോ ഉപയോ​ഗിക്കാൻ അനുവാദമില്ല.

Bigg Boss Malayalam
Photo Credit: Asianet / Youtube

എന്നാൽ ജിസേൽ ലിപ്സ്റ്റ് ഇട്ടിരിക്കുന്നതായി അനുമോൾ കണ്ടെത്തി. ഇതേ കുറിച്ച് ചോദിച്ചപ്പോൾ‌ ജിസേൽ‌ തർക്കിച്ചു. തെളിയിക്കാൻ പറ്റുമെങ്കിൽ തെളിയിക്കാനാണ് ജിസേൽ അനുമോളിനോട് പറഞ്ഞത്. ഇതുകേട്ട് പ്രകോപിതയായ അനുമോൾ ടിഷ്യുകൊണ്ട് വന്ന് ജിസേലിന്റെ ചുണ്ടിൽ ഉരച്ചു. അനുവാദമില്ലാതെ അനുമോൾ ശരീരത്തിൽ തൊട്ടത് ഇഷ്ടപ്പെടാതിരുന്ന ജിസേൽ അനുമോളെ പിടിച്ച് തള്ളി.

അനുവാദം ഇല്ലാതെ സഹമത്സരാർത്ഥിയുടെ ശരീരത്തിൽ തൊടുന്നതും പിടിച്ച് തള്ളുന്നതുമെല്ലാം ബി​ഗ് ബോസ് ഹൗസിന്റെ നിയമപ്രകാരം ഫിസിക്കൽ അസാൾട്ടാണ്. അങ്ങനെ നോക്കുമ്പോൾ അനുമോൾ മാത്രമല്ല ജിസേൽ ചെയ്ത പ്രവൃത്തിയും ഫിസിക്കൽ അസാൾട്ട് തന്നെയാണ്. എന്നാൽ വഴക്കിന് ആരംഭം ഇട്ടത് അനുമോളായതിനാൽ നടപടി എടുക്കണമെന്ന് നെവിൻ ബി​ഗ് ബോസിനോട് ആവശ്യപ്പെട്ടു.

മുമ്പ് തന്നെ അനുമോൾ തല്ലിയപ്പോഴും നടപടി എടുത്തില്ലെന്നും ഇപ്രാവശ്യമെങ്കിലും നടപടി ഉണ്ടാകണമെന്ന് ജിസേലും പരാതിപ്പെട്ടു.‍ അനുമോൾക്ക് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ താൻ ഷോ ക്വിറ്റ് ചെയ്യുമെന്നും നെവിൻ വെല്ലുവിളിച്ചു. എന്നാൽ ജിസേലും അനുമോളും ഒരേപോലെ കുറ്റക്കാരാണെന്നും വിഷയത്തിൽ കൂടുതൽ നടപടി മോഹൻലാൽ വന്നശേഷം ഉണ്ടാകുമെന്നുമാണ് ബി​ഗ് ബോസ് അറിയിച്ചത്.

ഇതിൽ തൃപ്തനാകാതിരുന്ന നെവിനോട് ക്വിറ്റ് ചെയ്യുന്നു എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണോയെന്ന് ബി​ഗ് ബോസ് ചോദിച്ചു. വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്യണമെന്ന് നൂറയും ആദിലയും നെവിനെ വെല്ലുവിളിച്ചതോടെയാണ് നെവിൻ ഷോ ക്വിറ്റ് ചെയ്ത് പോയത്. പ്രധാന വാതിൽ തുറക്കാൻ പോവുകയാണെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെങ്കിൽ പുറത്ത് പോകാമെന്നും ബി​ഗ് ബോസ് അനൗൺസ് ചെയ്തതോടെ നെവിൻ പുറത്തേക്ക് പോയി.

Bigg Boss Malayalam
Photo Credit: Asianet / Youtube

അപ്പാനി ശരത്തും ജിസേലും എല്ലാം നെവിനെ തടയാൻ ശ്രമിച്ചെങ്കിലും നെവിൻ നിന്നില്ല. ആദിലയുടേയും നൂറയുടേയും പ്രവോക്കിങ് ​ഗെയിം കൃത്യമായി നെവിനിൽ വർക്കായി എന്നത് ഷോ ക്വിറ്റ് ചെയ്തതിലൂടെ വ്യക്തമായി. സ്വയം ചാവേറായി നെവിൻ മാറേണ്ടിയിരുന്നില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഈ​ഗോ കാരണം നല്ല അവസരം തുലച്ചെന്നും വിമർശനമുണ്ട്.

എന്റർടെയ്നർ ആയതുകൊണ്ട് തന്നെ മറ്റ് മത്സരാർത്ഥികളുടെ ആരാധകർ പോലും നെവിന്റെ ഫാൻസാണ്. നെവിനെ പുറത്താക്കാൻ വേണ്ടി ആദിലയും നൂറയും ചീപ്പ് ​ഗെയിം കളിച്ചുവെന്നാണ് അക്ബറും അപ്പാനി ശരത്തും പറഞ്ഞത്. പ്രേക്ഷകരുടെ വോട്ടിംഗ് വഴി പുറത്ത് പോവുന്നതാണ് ഫെയർ ഗെയിം എന്നും ഇരുവരും പറഞ്ഞു. ടോപ്പ് ഫൈവിൽ ഇടം പിടിക്കാൻ സാധ്യതയുള്ള മത്സരാർത്ഥിയായിരുന്നു നെവിൻ.

ഞാനുൾപ്പെടെ ഒരുപാട് പേരുടെ പ്രിയപ്പെട്ട മത്സരാർത്ഥിയായിരുന്നു നെവിൻ. ബിഗ് ബോസ് ഷോയിലെ നെവിന്റെ ദിവസങ്ങൾ ഇവിടെ അവസാനിക്കേണ്ടതും അല്ല. വൈകാരികമായ വാക്കുകളോട് ക്ഷമിക്കാൻ കഴിയുമെങ്കിൽ നെവിനെ തിരികെ ഷോയിലേക്ക് കൊണ്ടുവരണമെന്നാണ് മുൻ മത്സരാർത്ഥി ശാലിനി കുറിച്ചത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X