അടുക്കള സ്ലാബിൽ കയറി കുത്തിയിരുന്ന് പാചകം ചെയ്ത് അനുമോൾ, ചുറ്റും കൂടി ആക്രമിച്ച് വീട്ടുകാർ, അടിയും വഴക്കും!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ശുചിത്വമാണ് ഏറ്റവും വലിയ ചർച്ച വിഷയം. ഈ സീസണിലെ മത്സരാർത്ഥികളിൽ പലരും വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ അടക്കം പിറകിലാണെന്നതിൽ ബിബി പ്രേക്ഷകർക്കും തർക്കമില്ല. അതുകൊണ്ട് തന്നെ ഈച്ച ശൈല്യം ഹൗസിൽ പെരുകിയിട്ടുണ്ട്. ഇപ്പോഴിതാ ശുചിത്വവുമായി ബന്ധപ്പെട്ട പുതിയൊരു പ്രശ്നം ഹൗസിൽ നടന്നിരിക്കുന്നു.

അനുമോളിൽ നിന്നാണ് വഴക്കിന്റെ തുടക്കം. ഈ ആഴ്ചയിലെ കിച്ചൺ ടീം മെമ്പറാണ് അനുമോൾ. ഇന്ന് പ്രഭാത ഭക്ഷണമായി ഉപ്പുമാവ് ഉണ്ടാക്കിയത് അനുവായിരുന്നു. അടുക്കള സ്ലാബ് അൽപ്പം ഉയർന്നതായതുകൊണ്ട് ഉപ്പുമാവ് ഇളക്കാൻ അനു ബുദ്ധിമുട്ടി. കയ്യെത്തുന്നില്ലെന്ന് തോന്നിയപ്പോൾ ചെരുപ്പൂരിയിട്ട് അടുക്കള സ്ലാബിൽ കയറി കുത്തിയിരുന്ന് അനു ഇളക്കാൻ തുടങ്ങി.

Anu mol
Photo Credit: jio hotstar / Anumol

ഇതേ സ്ലാബിലിട്ടാണ് വീട്ടുകാർ ചപ്പാത്തിക്ക് അടക്കം പരത്തുന്നതും കറിക്ക് അരിയുന്നതും. അനുവിന്റെ പ്രവൃത്തി ആദ്യം കണ്ടതും ശ്രദ്ധിച്ചതും ശൈത്യയാണ്. ഉടനെ അത് ഒച്ചയിൽ വിളിച്ച് പറയുകയും ചെയ്തതോടെ ഹൗസിൽ എല്ലാവരും അനുവിന്റെ പ്രവൃത്തിയെ എതിർത്ത് എത്തി. ചുറ്റും കൂടി നിന്ന് ആക്രമിക്കാനും തുടങ്ങി. അതോടെ ഹൗസിൽ കൂട്ടയടിയായി.

കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ ജിസേൽ വിഷയത്തിൽ മോഹൻലാൽ അനുവിനെ ശകാരിച്ചിരുന്നു. ശേഷം ഹൗസിലെ മറ്റ് അം​ഗങ്ങളെല്ലാം ഏറ്റവും കൂടുതൽ ടാ​ർ​ഗെറ്റ് ചെയ്യുന്നത് അനുവിനെയാണ്. അനുവിന് പ്രേക്ഷകർക്കിടയിൽ നെ​ഗറ്റീവ് ഇമേജാണെന്നും അതിനാൽ അനുവിനെ ആക്രമിച്ചാലും നിരന്തരമായി വിമർശിച്ചാലും വോട്ട് നോമെന്ന ധാരാണ ഹൗസിൽ പലർക്കും ഉണ്ട്.

അതുകൊണ്ട് കൂടിയാണ് കിച്ചൺ സ്ലാബിൻ അനു കയറി ഇരുന്നപ്പോൾ എല്ലാവരും കൂട്ടം ചേർന്ന് ആക്രമിച്ചത്. ആദ്യ രണ്ട് ആഴ്ചകളിൽ ആരെങ്കിലും തനിക്ക് എതിരെ തിരിഞ്ഞാലോ വിമർശിച്ചാലോ കരയുന്ന പ്രകൃതമായിരുന്നു അനുവിന്റേത്. എന്നാൽ ഇപ്പോൾ അത് മാറി. അനുവും ശക്തമായി പ്രതികരിച്ച് തുടങ്ങി. അട്ടർ നോൺസെൻസ് എന്നാണ് ഒനീൽ അനുവിന്റെ പ്രവൃത്തിയെ വിമർശിച്ച് പറഞ്ഞത്. സ്ലാബിന്റെ മുകളിൽ എന്തിനാണ് കയറി ഇരുന്ന് ഇളക്കി ഡ്രാമ കാണിക്കുന്നത്?.

കൈ എത്തുന്നില്ലെങ്കിൽ മറ്റാരുടെ എങ്കിലും സഹായം ചോദിച്ചാൽ പോരെ എന്നാണ് ആര്യൻ അനുവിനോട് ചോദിച്ചത്. അനുവിനോട് ദേഷ്യപ്പെട്ട് അഭിയും എത്തി. എടീ പറയുന്നത് കേട്ടോണം പുല്ലേ എന്നൊക്കെയാണ് അനുവിനോട് ആക്രോശിച്ചുകൊണ്ട് അഭി പറഞ്ഞത്. അനു ബി​ഗ് ബോസിന്റെ കഴി‍ഞ്ഞ സീസണുകൾ വിശ​ദ​മായി കണ്ടിട്ടുണ്ടെന്നത് വ്യക്തം. കാരണം അവസരം കിട്ടുമ്പോഴെല്ലാം കൃത്യമായി അനു മറ്റ് മത്സരാർത്ഥികളെ ട്രി​ഗർ ചെയ്യുന്നുണ്ട്.

Anu mol
Photo Credit: jio hotstar

സ്ലാബിൽ കയറി ഇരുന്നതിന് ഞാൻ സോറി പറയാം. പക്ഷെ ആണുങ്ങളിൽ പലരും ടോയ്ലെറ്റ് ഉപയോ​ഗിച്ചശേഷം വെള്ളം പോലും ഒഴിക്കാതെ പോകുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അനു പറഞ്ഞു. അതോടെ അതുവരെ പ്രതികരിക്കാതിരുന്ന അക്ബർ അനുവിന് അടുത്തേക്ക് ആക്രോശിച്ച് പാഞ്ഞെത്തി. ഞങ്ങൾ വെള്ളം ഒഴിക്കാത്തത് നീ കണ്ടോ മറ്റവളെ എന്നാണ് അക്ബർ ചോ​​ദിച്ചത്.

കലാഭവൻ സരി​ഗ അടക്കമുള്ളവർ അക്ബറിനേയും മറ്റ് പുരുഷ മത്സരാർത്ഥികളേയും പിന്തുണച്ച് അനുവിനെ പിന്നീട് വിമർശിക്കുന്നതാണ് കണ്ടത്. അനുവിനെ കുറ്റപ്പെടുത്താൻ എത്തിയ ആര്യനും കിച്ചൺ സ്ലാബിൽ കയറി നിന്നു. എന്നാൽ അത് ആരും ശ്രദ്ധിച്ചതുമില്ല ആര്യനെ വിമർശിച്ചതുമില്ല. എല്ലാവരും അനുവിനെ മാത്രം ലക്ഷ്യംവെച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്.

മറ്റ് മത്സരാർത്ഥികളുമായുള്ള അനുവിന്റെ വഴക്കിന്റെ വീഡിയോ വൈറലായശേഷം അനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളുണ്ട്. ഇപ്പോൾ ഹൗസിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ അനുവാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X