നീ ഫീൽഡ് ഔട്ട് ആയതിന് ഞാനെന്ത് ചെയ്യണം? ആദ്യമായി അഖിൽ മാരാർ പതറി; തൊപ്പിക്ക് മുന്നിൽ തോറ്റെന്ന് വാദം
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാനിരിക്കെ അനുമോളുടെയും അനീഷിന്റെയും പേരിൽ പുറത്ത് തർക്കും. തൊപ്പി എന്നറിയപ്പെടുന്ന നിഹാദും അഖിൽ മാരാറും തമ്മിലാണ് വഴക്ക്. കഴിഞ്ഞ ദിവസം അനീഷിന് വേണ്ടി തൊപ്പി വോട്ട് ചോദിച്ചതിനെതിരെ അഖിൽ മാരാർ രംഗത്ത് വന്നു. കഴിഞ്ഞ സീസണിൽ ജിന്റോയുടെ പിആർ ടീമിൽ നിന്നും പണം വാങ്ങി തൊപ്പി വോട്ട് ചോദിച്ചിട്ടുണ്ടെന്ന് അഖിൽ മാരാർ ആരോപിച്ചു. ഇതേ തുടർന്ന് അഖിലും തൊപ്പിയും തമ്മിൽ വഴക്കായി. ഫോൺ കോൾ സംഭാഷണം തൊപ്പി പുറത്ത് വിട്ടു. ഇതിനോടകം ഇക്കാര്യം വലിയ ചർച്ചയായിട്ടുണ്ട്.
അഖിലിനെതിരെ രൂക്ഷമായാണ് തൊപ്പി സംസാരിക്കുന്നത്. ഞാൻ ലോജിക്കലായി ഒരു കാര്യം അങ്ങോട്ട് ചോദിക്കുമ്പോൾ തിരിച്ച് തന്തയ്ക്ക് വിളിക്കുന്നു. എവിടെ പോയെടാ നിന്റെ സ്റ്റാർഡേർഡ്. ഞാൻ പെെസ വാങ്ങിയെന്നതിന് തെളിവ് എവിടെയെന്നാണ് ചോദിക്കുന്നത്. എടാ പോടാ എന്ന് വിളിക്കാതിരിക്കാൻ നീ ആരാ ജഡ്ജിയോ. കള്ളൻമാരെ എടാ എന്ന് വിളിക്കുമെന്നും തൊപ്പി തുറന്നടിച്ചു.

പൊതുവെ തനിക്കെതിരെ സംസാരിച്ചാൽ രൂക്ഷമായി പ്രതികരിക്കുന്നയാളാണ് അഖിൽ മാരാർ. എന്നാൽ തൊപ്പിയുടെ മുന്നിൽ ഇത് നടന്നില്ല. പലപ്പോഴും അഖിലിന് വ്യക്തമായ മറുപടി നൽകാൻ പറ്റിയില്ല. ആദ്യമായാണ് അഖിൽ ഒരു വാഗ്വാദത്തിൽ പതറിപ്പോകുന്നത് ജനം കാണുന്നത്. അഖിലിന്റെ വാദങ്ങളെ തൊപ്പി ഓരോന്നായി ഇല്ലാതാക്കുന്നുണ്ട്. ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആ സ്റ്റാൻഡിൽ നിൽക്കും. നിന്നെ പോലെ ബിഗ് ബോസിനെതിരെ പറഞ്ഞ് പിന്നീട് ബിഗ് ബോസിൽ പോയിട്ടില്ല. നീ എന്റെ പാസ്റ്റ് എടുത്തിടുന്നു. നിന്റെ പാസ്റ്റ് ഞാനെടുത്തിടാമെന്നും തൊപ്പി പറഞ്ഞു.
പണ്ട് നീ സ്റ്റാർ ആയിരുന്നു. ഇപ്പോൾ നീ ഫീൽഡ് ഔട്ട് ആയതിന് ഞാനെന്ത് ചെയ്യാനാണ്. നീ എന്തിനാണ് എന്റെ തലയ്ക്ക് കയറുന്നത്. ഇനി നീ അടുത്ത ഒരാഴ്ച നിന്റെ വീട്ടിൽ അരി വാങ്ങാൻ പോകുന്നത് എന്നെ വിറ്റിട്ടായിരിക്കുമെന്ന് തൊപ്പി പറഞ്ഞു. അഖിൽ പരമാവധി തിരിച്ച് പറയാൻ ശ്രമിച്ചു. എന്നാൽ തൊപ്പി വിട്ടില്ല. സോഷ്യൽ മീഡിയയിൽ തൊപ്പിക്കാണ് ഈ വിഷയത്തിൽ കൂടുതൽ പിന്തുണ.

സത്യത്തിൽ അനുവിന്റെ പിആർ ഹെഡ് അഖിൽ മാരാർ ആണോ? നെവിൻ വെള്ളമൊഴിച്ച കേസിൽ നെവിനെതിരെ വ്യാപക അക്രമങ്ങൾക്ക് നേതൃതം നൽകിയ അതെ അഖിൽ ഇപ്പോ അനീഷിനെ പിന്തുണച്ചതിന്റെ പേരിൽ തൊപ്പിയെകുറിച്ച് അപവാദങ്ങളുമായി ഇറങ്ങിയിടുണ്ട്.
തൊപ്പി മാരാർ അണ്ണനെ ലൈവിൽ തേച്ചു ഒട്ടിച്ചിടുണ്ട്.
അനീഷിനു തൊപ്പി ഫാൻസ് വോട്ട് കൊടുക്കാൻ പറഞ്ഞത് ജെനുവിന് ആണ്. തൊപ്പിയ്ക്ക 60000 ൽ പുറത്ത് വോട്ട് ഒരു ദിവസം ചെയ്യിക്കാൻ കഴിയും. ഒന്നര കോടിക്ക് പിആർ കൊടുത്താലും അതിനൊപ്പം എത്താൻ കഴിയില്ല. തൊപ്പിയുടെ ഫാൻ ബേസ് വച്ചു പറഞ്ഞതാണ് എന്നിങ്ങനെ അഭിപ്രായങ്ങളുണ്ട്.


Click it and Unblock the Notifications











