റിഥപ്പാ.... അമ്മേടെ പൊന്നേ... അമ്മേടെ കിച്ചു, കാണാതിരിക്കാൻ പറ്റുന്നില്ല, ഞാൻ കരയുന്നത് ആരും കാണരുത്; രേണു
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ചപ്പോൾ ഹൗസിന് അകത്തേക്ക് പ്രവേശിച്ച മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയ ആഘോഷിച്ചത് രേണു സുധിയുടെ എൻട്രിയായിരുന്നു. വൈറൽ താരമാണെന്നത് കൊണ്ട് തന്നെ അതിന്റേതായ സസ്പെൻസ് നിലനിർത്തി പതിനെട്ടാം നമ്പർ മത്സരാർത്ഥിയായാണ് രേണു വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ബിഗ് ബോസ് ഷോ സുധി ചേട്ടൻ ഏറെ ആഗ്രഹിച്ച ഒന്നായിരുന്നുവെന്ന് രേണു തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ആദ്യത്തെ രണ്ട് ദിവസം രേണു ഹൗസിൽ ആക്ടീവായിരുന്നു. പക്ഷെ പിന്നീട് മറ്റ് മത്സരാർത്ഥികൾ ഉയർന്ന് വന്നപ്പോൾ രേണു ഒതുങ്ങിപ്പോയി. മാത്രമല്ല ഇതുവരെ ഒരു ടാസ്ക്കിലും നല്ല പ്രകടനം കാഴ്ചവെക്കാനും കഴിഞ്ഞില്ല. എപ്പിസോഡ് അഞ്ച് ആരംഭിച്ചത് രേണുവിന്റെ കരച്ചിൽ രംഗങ്ങളോടെയാണ്.

മേക്കപ്പിനും ഗ്രൂമിങ്ങിനുമായി മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഹൗസിൽ ഒരുക്കിയിരിക്കുന്ന പൗഡർ റൂമിലിരുന്ന് കരയുന്ന രേണു സുധിയെ കാണാം. ഞാൻ കരയുന്നത് ആരും കാണാൻ പാടില്ലെന്ന് രേണു പറയുന്നുണ്ട്. മക്കളേയും കുടുംബാംഗങ്ങളേയും മിസ് ചെയ്ത് തുടങ്ങി എന്നതാണ് രേണുവിനെ വിഷമിപ്പിച്ചത്. ബാത്ത്റൂമിലിരുന്ന് കരയാമെന്ന് വെച്ചാൽ അതും നടക്കില്ല.
ആൾക്കാർ എപ്പോഴും കേറി ഇറങ്ങുന്ന സ്ഥലമാണ്. എന്റെ അമ്മ എനിക്ക് രാവിലെ ബിസ്ക്കറ്റ് കാപ്പിയും തരുമായിരുന്നു... റിഥപ്പാ.... അമ്മേടെ പൊന്നേ... അമ്മേടെ കിച്ചു... എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല എന്നെല്ലാം രേണു പറയുന്നുണ്ട്. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകൻ കിച്ചുവും ഇളയ കുഞ്ഞ് റിതുലും രേണുവിന്റെ സംരക്ഷണയിലാണ്.
മാതാപിതാക്കളും സഹോദരിയുടെ കുടുംബവുമാണ് രേണുവിന്റെ അസാന്നിധ്യത്തിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ഹൗസിന് പുറത്തായിരുന്നപ്പോഴും ഷൂട്ടും അഭിമുഖങ്ങളുമായി എപ്പോഴും യാത്രകളിലായിരുന്നു രേണു. ആഴ്ചയിൽ ഒരിക്കലൊക്കെയാണ് വീട്ടിലേക്ക് വന്നിരുന്നത്. പക്ഷെ രണ്ട് മക്കളേയും വീഡിയോ കോൾ ചെയ്ത് സംസാരിക്കാൻ രേണുവിന് കഴിഞ്ഞിരുന്നു.
ബിഗ് ബോസ് ഹൗസിൽ എത്തിയാൽ പിന്നെ ഒരു തരത്തിലും കുടുംബവുമായി ബന്ധപ്പെടാൻ കഴിയില്ല അതാകും രേണുവിനെ മാനസീകമായി തളർത്തിയതും. അതേസമയം മക്കളെ മിസ് ചെയ്യുന്ന വിഷമത്തിൽ ഇരിക്കുന്ന രേണുവിനെ വിമർശിച്ച് കോമണർ മത്സരാർത്ഥി എത്തിയത് രേണുവും അനീഷും തമ്മിലുള്ള വഴക്കിന് കാരണമായി. രേണു കണ്ണടച്ച് കിടക്കുന്നത് താൻ കണ്ടു എന്നാണ് അനീഷ് പറഞ്ഞത്.

തനിക്ക് എന്താണ് അസുഖം. എന്തിനാണ് എന്റെ മേക്കിട്ട് കേറുന്നത്. ഞാൻ കണ്ണടച്ച് കിടക്കുന്നത് കണ്ടെങ്കിൽ താൻ പോയി പറയൂ. പട്ടികുരച്ചില്ലല്ലോ...? പിന്നെ എന്താണ് തന്റെ പ്രശ്നം? എന്നാണ് രേണു അനീഷിനോട് ചോദിച്ചത്. അതിനിടയിൽ തന്റെ പേര് മാത്രമെ തന്നെ വിളിക്കാവൂവെന്ന് പറഞ്ഞ് രേണു അനീഷിനെതിരെ രോഷാകുലയായി എത്തി. അതിന് അനീഷ് നൽകിയ മറുപടി ആരാണ് ഈ സുധി... അതൊന്നും എനിക്ക് അറിയില്ല.
ഇവിടെ വന്നിട്ടുള്ള കാര്യങ്ങളെ എനിക്ക് അറിയു എന്നാണ്. അതോടെ രേണുവിന്റെ രോഷം അണപൊട്ടി ഒഴുകി. ആ പേര് തൊട്ട് കളിക്കണ്ട. മരിച്ച് പോയ മനുഷ്യനെ തൊട്ട് കളിക്കരുത് എന്നാണ് രേണു പറഞ്ഞത്. ഏറെനേരം ഇരുവരും തമ്മിലുള്ള വാഗ്വാദം നീണ്ടു നിന്നു. പട്ടിക്കുരയ്ക്കാത്തതുകൊണ്ടാണ് അനീഷ് കുരയ്ക്കുന്നത് എന്നായിരുന്നു ഇരുവരുടേയും വഴക്ക് കണ്ട് അവിടേക്ക് എത്തിയ നെവിന്റെ കൗണ്ടർ.
ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ അനീഷാണ്. രേണു നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. തുടക്കത്തിലെ ഫയർ ഇപ്പോൾ രേണുവിൽ ഇല്ലെന്നാണ് ബിബി പ്രേക്ഷകരുടെ അഭിപ്രായം. ഇനി എങ്കിലും ആക്ടീവായില്ലെങ്കിൽ തുടർന്നുള്ള ഹൗസിലെ രേണുവിന്റെ ജീവിതം പരുങ്ങലിലാകും.


Click it and Unblock the Notifications