അവൻ തല്ലാൻ വന്നിരിക്കുന്നു, വാടാ നീ! വെല്ലുവിളിച്ച് രേണു; ഇപ്പോൾ തലവേ​ദന എവിടെ പോയെന്ന് വീട്ടുകാർ

ബി​ഗ് ബോസ് വീട്ടിനുള്ളിൽ രേണു സുധിയും അഭിശ്രീയും അപ്പാനി ശരത്തും തമ്മിൽ വഴക്ക്. രേണു തനിക്ക് തലവേദനയാണെന്ന് പറഞ്ഞിരുന്നു. കുറച്ച് കിടന്ന ശേഷം പിന്നീട് എഴുന്നേറ്റ് എല്ലാവരോടും സംസാരിച്ചു. ഇത്ര നേരവും തലവേദനയായിരുന്നല്ലോ ഇപ്പോൾ ഇല്ലേ എന്ന് അപ്പാനി ശരത്ത് ആണ് ആദ്യം രേണുവിനോട് ചോദിക്കുന്നത്. അതേസമയം ആദ്യം ഇക്കാര്യം അപ്പാനി ശരത്തിനോട് ചൂണ്ടിക്കാട്ടിയത് അഭിശ്രീയാണ്. സത്യമായും തലവേദനയായിരുന്നെന്ന് രേണു പറഞ്ഞെങ്കിലും അഭിശ്രീയും അപ്പാനി ശരത്തും വിട്ടുകൊടുത്തില്ല. ഇതോടെ രേണുവും പിന്നോട്ട് പോയില്ല.

മൂവരും തമ്മിൽ സംസാരമായി. ഉറങ്ങാൻ വേണ്ടി തലവേദനയാണെന്ന് കള്ളം പറഞ്ഞെന്ന് അപ്പാനി ശരത്ത് ആരോപിച്ചു. രേണു ഈ വാദത്തെ തള്ളിക്കളഞ്ഞു. അഭിനയിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് രേണു പറഞ്ഞു. ഇതേക്കുറിച്ച് വലിയ വാക്കേറ്റം ബി​ഗ് ബോസിൽ വീട്ടിനുള്ളിൽ‌ നടന്നു. ഒരു ഘട്ടത്തിൽ അഭിശ്രീ രേണുവിനെ തല്ലാനെന്നോണം രൂക്ഷമായി സംസാരിച്ചു. എന്നാൽ രേണു ഭയന്നില്ല. നീ വാടാ എന്ന് പറഞ്ഞ് രേണു വെല്ലുവിളിച്ചു. തല്ലാൻ വന്നതാണ് അവൻ, തല്ലെടാ എന്ന് രേണു വീണ്ടും വീണ്ടും വെല്ലുവിളിച്ചു. ചുറ്റുമുള്ളവർ പി‌ടിച്ച് വെക്കാൻ ശ്രമിച്ചിട്ടും പിന്നോട്ട് പോയില്ല. ഇതോടെ ബിന്നി സെബാ‍സ്റ്റ്യൻ ഉൾപ്പെടെയുള്ള മത്സരാർത്ഥികൾ രേണുവിനെതിരെ തിരിഞ്ഞു. തലവേദനയുള്ളയാൾ എങ്ങനെ ഇങ്ങനെ ലൗഡ് ആയി സംസാരിക്കുന്നെന്ന് ബിന്നി ചോദിച്ചു.

Renu Sudhi
Photo Credit: Asianet, Youtube / Jio Hotstar

ക്യാപ്റ്റനായ അനീഷ് രേണുവിനെ പിന്തുണച്ചതോടെ അനീഷും അഭിശ്രീയും തമ്മിൽ വഴക്കായി. ഇതിനിടെ രേണു ക്യാമറയ്ക്ക് മുന്നിൽ വന്ന് സംസാരിച്ചു. എനിക്ക് തല പൊട്ടിപ്പോകുന്നത് പോലെ വേദനയുണ്ട്. പെയിൻ കില്ലർ അത്യാവശ്യമാണെന്ന് രേണു പറഞ്ഞു. അപ്പോഴും പിന്നിൽ വഴക്ക് അനീഷും അഭിശ്രീയും തമ്മിൽ വഴക്ക് ന‌ടക്കുന്നുണ്ട്.

രേണുവിന് ഭയങ്കരമായുള്ള തലവേദനയാണ്. മെഡിക്കൽ എമർജൻസിയാണ്. ദയവായി ബി​ഗ് ബോസ് എന്തെങ്കിലും ചെയ്യണമെന്ന് അനീഷ് പറഞ്ഞു. എന്നാൽ ഷാനവാസ് ഇതിനിടെ മറ്റൊരു വിഷയം ഉന്നയിച്ചു. തനിക്ക് തലവേദനയാണെന്ന് സൂചിപ്പിച്ചിട്ടും അനീഷ് കാര്യമാക്കിയില്ലെന്ന് പറഞ്ഞ ഷാനവാസ് ഇതിന്റെ പേരിൽ വഴക്കുണ്ടാക്കി. ഈ പ്രശ്നം തന്നെ ബാധിച്ചിട്ടേയില്ലെന്ന് വഴക്കിന് ശേഷം രേണു സഹമത്സരാർത്ഥികളോട് പറയുന്നുണ്ട്. നൂറ് പേർ എന്നെ ഒറ്റപ്പെടുത്തി കളിയാക്കി ചിരിച്ചാലും എന്തൊക്കെ പറഞ്ഞാലും തന്നെ ബാധിക്കില്ല. രേണു സുധി ഫ്ലവർ അല്ലെടാ ഫയർ ആടാ എന്നും രേണു പറയുന്നുണ്ട്. അഭിശ്രീയുടെ മുൻകോപം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. രേണുവിന്റെ തലവേദന ഡ്രാമയാണെന്ന വാദം ചില പ്രേക്ഷകർക്കുണ്ട്.

Renu Sudhi

രേണുവിന്റെ പേരിൽ ബി​ഗ് ബോസിലുണ്ടാകുന്ന ആദ്യത്തെ വഴക്കാണിത്. പൊതുവെ ശാന്തയായാണ് ബി​ഗ് ബോസിൽ രേണുവിനെ കാണുന്നത്. ടാസ്കുകളിൽ രേണു ഉത്സാഹം കാണിക്കുന്നില്ലെന്ന് സഹമത്സരാർത്ഥികൾക്കിടയിൽ അഭിപ്രായം വന്നിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ രേണു മുന്നേറാനും സാധ്യതയുണ്ട്. ബി​ഗ് ബോസിൽ വളരെ ആ​ഗ്രഹിച്ച് വന്നയാളാണ് രേണു. അന്തരിച്ച ഭർത്താവ് കൊല്ലം സുധിയുടെ ആ​ഗ്രഹമായിരുന്നു ബി​ഗ് ബോസിലെത്തുകയെന്ന് രേണു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രേണുവിന്റെ ​ഗെയിം കാണാൻ കാത്തിരിക്കുകയാണ് ആരാധകരും ഹേറ്റേഴ്സും. ബി​ഗ് ബോസിലേക്ക് വരുന്നതിന് മുമ്പേ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ചർച്ച രേണുവായിരുന്നു. റിയാക്ഷൻ വ്ലോ​ഗേർസ് ഒന്നടങ്കം രേണുവിനെതിരെ തിരിഞ്ഞ സാഹചര്യം. എന്നാൽ ഇതൊന്നും രേണുവിനെ തളർത്തിയില്ല. ബി​ഗ് ബോസിലെ പ്രശ്നങ്ങളും രേണു അനായാസം മറികടന്നേക്കും. കാരണം പുറത്ത് കടുത്ത സെെബറാക്രമണങ്ങൾ ഉണ്ടായിട്ടും രേണുവിനെ ഇതൊന്നും ബാധിച്ചിട്ടില്ല.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X