രേണു ബി​ഗ് ബോസിൽ നിന്നും പിൻമാറുന്നോ? തുടക്കം മുതൽ പറ്റിയ പിഴവ്, വീട്ടിനുള്ളിൽ ഉദ്ദേശിച്ചത് പോലെയല്ല; ചർച്ച

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ അപ്രതീക്ഷിത സാഹചര്യം. ഷോ തുടങ്ങി ഒരാഴ്ച പിന്നിട്ടിരിക്കെ മിഡ് വീക്ക് എവിക്ഷനിലൂടെ രണ്ട് പേരെ പുറത്താകും. ഇതിന് പുറമെ വീക്ക്ലി നോമിനേഷനിലൂടെയും എവിക്ഷൻ ഉണ്ടാകും. അനീഷ്, ഒനീൽ , രേണു സുധി, സരിക, റെന, ശാരിക എന്നീ ആറ് പേരിൽ നിന്ന് രണ്ട് പേർ മിഡ് വീക്ക് എവിക്ഷനിൽ പുറത്ത് പോകും. ഒരു ടാസ്ക് വഴിയായിരിക്കും എവിക്ഷൻ. ഷോയിൽ തുടരാൻ താൽപര്യമില്ലെന്ന് രേണു പറഞ്ഞിട്ടുണ്ട്.

ആരോ​ഗ്യ പ്രശ്നമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രേണു സ്വയം തോറ്റ് കൊടുത്ത് പിൻവാങ്ങുമോ എന്ന് കണ്ടറിയാം. ബി​ഗ് ബോസിൽ തുടക്കം മുതലേ രേണു വലിയ താൽപര്യം കാണിച്ചിട്ടില്ല. ടാസ്കുകളിൽ രേണു പലപ്പോഴും ആക്ടീവ് ആയില്ല. വലിയ ഹെെപ്പോ‌ടെയാണ് രേണു ബി​ഗ് ബോസിലേക്ക് വന്നത്. സോഷ്യൽ മീഡിയയിൽ രേണു നിറഞ്ഞ് നിന്ന സമയം. ഈ ജനശ്രദ്ധയാണ് ബി​ഗ് ബോസിൽ രേണുവിന് അവസരം ലഭിക്കാനും കാരണമായത്.

Renu Sudhi

എന്നാൽ ഓൺലെെൻ മീഡിയകളിൽ രേണുവായിരുന്നു താരം. രേണുവിന്റെ ചെറിയ പരാമർശം പോലും ചൂടേറിയ ചർച്ചയായി മാറി. വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നു. പ്രശ്നങ്ങൾക്കിടയിലും ഈ ജനശ്രദ്ധ രേണു ആസ്വദിക്കുന്നുണ്ടായിരുന്നു. ഓൺലെെൻ മീഡിയകളിൽ രേണുവായിരുന്നു പ്രധാന കഥാപാത്രം. എന്നാൽ ബി​ഗ് ബോസിൽ അതല്ല സാഹചര്യം. രേണുവിനേക്കാൾ വലിയ കണ്ടന്റ് മേക്കേർസ് ബി​ഗ് ബോസിലുണ്ട്.

മിനുട്ടുകൾ വെച്ച് എന്തെങ്കിലും പ്രശ്നമോ ചർച്ചയോ നിരന്തരം ഉണ്ടാക്കുന്ന മത്സരാർത്ഥികൾ. ഇതിനിടയിൽ രേണുവിന് പലപ്പോഴും സ്ക്രീൻ സ്പേസ് പോലും ലഭിക്കുന്നില്ല. രേണു ബി​ഗ് ബോസിൽ പ്രയോ​ഗിക്കാൻ ശ്രമിച്ച ​ഗെയിം മറ്റൊന്നായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മരിച്ച് പോയ ഭർത്താവ് കൊല്ലം സുധിയെക്കുറിച്ചും വിധവയായ താൻ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ച് പ്രേക്ഷകരെ വെെകാരികമായി തന്നിലേക്ക് അടുപ്പിക്കാനാണ് രേണു ശ്രമിച്ചതെന്ന് പ്രേക്ഷകർ പറയുന്നു.

Renu Sudhi
Photo Credit: Youtube / Asianet, Jiohotstar

എന്നാൽ ഇതിനുള്ള സമയം പോലും ഇവിടെയില്ല. ഒന്നിന് പിറകെ ഒന്നായി ടാസ്കുകളും വഴക്കുകളും പ്രശ്നങ്ങളുമാണ്. ​ടാസ്കുകളിൽ വിജയിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പ്. രേണു ഉദ്ദേശിച്ചത് പോലെയല്ല ബി​ഗ് ബോസിനുള്ളിലെ സാഹചര്യമെന്നും അഭിപ്രായങ്ങളുണ്ട്. ഇതുവരെയുള്ള ഒരു ടാസ്കിലും രേണു തിളങ്ങിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ രേണു മുന്നേറുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. സോഷ്യൽ മീഡിയയിൽ വലിയ പിആർ രേണുവിനുണ്ട്.

എലിമിനേഷനിൽ വന്നേക്കുമെന്ന് മുന്നിൽ കണ്ട് രേണു ബി​ഗ് ബോസിലേക്ക് വരുന്നതിന് മുമ്പേ വോട്ട് അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ എടുത്ത് വെച്ചിരുന്നു. ആദ്യ വീക്കിൽ എലിമിനേഷൻ നോമിനേഷനിൽ വന്നപ്പോൾ രേണുവിന്റെ യൂട്യൂബ് ചാനലിലൂടെ ഈ വീഡിയോ പുറത്ത് വിടുകയും ചെയ്തു. ആദ്യ ആഴ്ച എന്തായാലും നോമിനേഷനിൽ വരുമെന്ന് തോന്നിയെന്നാണ് ഇതേക്കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ രേണു നൽകിയ മറുപടി. രേണുവിനെ മോഹൻലാൽ വിമർശിക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും ആരും ജയിക്കാനും തോൽക്കാനും പോകുന്നില്ല, നിങ്ങൾ സ്വന്തമായി കളിക്കണം. ഇത് ജീവിതം പോലെയാണ്. വേറൊരാൾക്ക് നിങ്ങളെ ഹെൽപ്പ് ചെയ്യാൻ പറ്റും എന്ന് വിചാരിക്കും. പക്ഷെ അതിന് ഒരുപാട് പരിമിതികളുണ്ടാകും എന്ന് മോഹൻലാൽ പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X