ഇന്റർവ്യൂ കടുകട്ടി, ഉറപ്പിച്ചവർ പോലും ബിഗ് ബോസിലേക്കില്ല, ജാസിക്ക് ചാൻസില്ലേ; ലിസ്റ്റുകളിങ്ങനെ
ബിഗ് ബോസ് മലയാളം സീസൺ ഏഴ് പ്രേക്ഷകരിലേക്കെത്താൻ ദിവസങ്ങൾ മാത്രം. അന്തിമഘട്ടത്തിൽ പ്രെഡിക്ഷൻ ലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെലിവിഷൻ, സോഷ്യൽ മീഡിയ താരങ്ങളാണ് പ്രെഡിക്ഷൻ ലിസ്റ്റിലുള്ളത്. രേഖ രതീഷ്, രേണു സുധി, നടൻ ഷാനവാസ്, ആദിലയും നൂറയും, അനുമോൾ, ജിഷിൻ മോഹൻ, മുൻഷി രഞ്ജിത്ത്, സിംഗർ അക്ബർ ഖാൻ, അപ്പാനി ശരത്ത്, അഭിശ്രീ, ബിന്നി സെബാസ്റ്റ്യൻ, റാനിയ റാണ, സിംഗർ മാധവ് നായർ, കലാഭവൻ സരിക, ആര്യൻ കടോരിയ, ആർ ജെ ബിൻസി തുടങ്ങിയവരുടെ പേരാണ് ഏറെക്കുറെ ഉറപ്പിച്ച ഫെെനൽ പ്രെഡിക്ഷൻ ലിസ്റ്റിലുള്ളത്.
ബിഗ് ബോസിലേക്കെന്ന് ഉറപ്പിച്ച പേരുകളിലൊന്നായിരുന്നു സോഷ്യൽ മീഡിയ താരം ജാസി. എന്നാൽ ജാസി വെയിറ്റിംഗ് ലിസ്റ്റിലാണെന്നാണ് സൂചന. സെലിബ്രിറ്റികളുടെ ഇന്റർവ്യൂയും കോമണേർസിന്റെ ഇന്റർവ്യൂയും വളരെ കടുപ്പമായിരുന്നെന്നും ബിഗ് ബോസ് മല്ലു ടോക്സിലെ രേവതി പറയുന്നുണ്ട്. പല മത്സരാർത്ഥികളും വിയർത്തു. നമ്മൾ പ്രതീക്ഷിച്ച ആളുകൾ വരെ ലിസ്റ്റിൽ നിന്ന് പുറത്തായിട്ടുണ്ട്. ജാസിക്കും ഇതാണോ സംഭവിച്ചതെന്ന ചോദ്യം വരുന്നുണ്ട്.

ബിഗ് ബോസിലേക്ക് പോകാൻ വലിയ ആഗ്രഹമുണ്ടെന്ന് ജാസി തുറന്ന് പറഞ്ഞതാണ്. ഷോയിൽ കണ്ടന്റ് മേക്കറാകാൻ എല്ലാ സാധ്യതയുമുള്ള ആളാണ് ജാസി. കേരളത്തിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ഇൻഫ്ലുവൻസർമാരിലൊരാൾ. ആരാധകർക്കൊപ്പം ഹേറ്റേഴ്സും ജാസിക്കുണ്ട്. കടുത്ത ട്രോളുകളും അധിക്ഷേപങ്ങളും ജാസിര്ര് നേരെ വരാറുണ്ട്. ദുബായിൽ നിന്ന് തിരിച്ച് വന്ന ജാസി കുറച്ച് കാലമായി കേരളത്തിലുണ്ട്. ജാസി ബിഗ് ബോസിലേക്കെത്തിയാൽ ഷോയ്ക്കുള്ള ജനശ്രദ്ധ വീണ്ടും വർധിക്കുമെന്നുറപ്പാണ്. എന്നിട്ടും എന്തുകൊണ്ട് ജാസി വെയിറ്റിംഗ് ലിസ്റ്റിലായി എന്ന ചോദ്യം പ്രേക്ഷകർക്കുണ്ട്.
മറുവശത്ത് വിവാദങ്ങളുടെ നടുവിലാണ് ഫെെനൽ പ്രെഡിക്ഷൻ ലിസ്റ്റിലുള്ള രേണു സുധി. രേണുവിന് ബിഗ് ബോസിൽ ചാൻസ് ലഭിക്കാനുള്ള സാധ്യത വിവാദങ്ങൾ കാരണം ഇല്ലാതായെന്ന് ചില യൂട്യൂബേർസ് വാദിച്ചിരുന്നു. സോഷ്യൽ മീഡിയ ചർച്ചകളിൽ ഇന്ന് ജാസിക്കും മുകളിലാണ് രേണു സുധി. യൂട്യൂബേർസ് ഒന്നടങ്കം രേണുവിനെതിരെ തിരിഞ്ഞിരിക്കുന്നു. എവിടെ നോക്കിയാലും രേണുവിന് ശത്രുക്കൾ. ഈ സാഹചര്യത്തിൽ രേണുവിന് ലഭിക്കുന്ന ജനശ്രദ്ധ ബിഗ് ബോസ് ഷോയ്ക്കും ഗുണം ചെയ്യും.

ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ചർച്ചയാകാൻ പോകുന്ന രണ്ട് മത്സാർത്ഥികളാൻ സാധ്യതയുള്ളവരാണ് രേണുവും ജാസിയും. അതേസമയം ഷോ മുന്നോട്ട് പോകുമ്പോൾ കാര്യങ്ങൾ മാറി മറിയാം. വലിയ ഹെപ്പോടെ വന്നവർ ബിഗ് ബോസിൽ ഒന്നുമല്ലാതെ പോയ സാഹചര്യം മുൻ സീസണുകളിലുണ്ട്. രേഖ രതീഷും കണ്ടന്റ് മേക്കറാകാൻ സാധ്യതയുള്ള മത്സാർത്ഥിയാണ്. തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരിയെന്ന ഇമേജാണ് രേഖ രതീഷിനുള്ളത്.


Click it and Unblock the Notifications