രേണു സുധി തരംഗം ഇനിയില്ല, സാധാരണക്കാരിയായി വീട്ടിലാകും; ബിഗ് ബോസിന് ശേഷം രേണുവിനെ കാത്തിരിക്കുന്നത്: ചർച്ച
ബിഗ് ബോസ് സീസൺ 7 ൽ ഏറ്റവും കൂടുതൽ ഹെെപ്പോടെ മത്സരാർത്ഥിയാണ് രേണു സുധി. പ്രമുഖ ടെലിവിഷൻ താരങ്ങൾ വരെ ഈ സീസണിൽ മത്സരാർത്ഥികളായി വന്നിട്ടുണ്ട്. എന്നാൽ ഇവരേക്കാളും ചർച്ച നടന്നത് രേണുവിന്റെ ബിഗ് ബോസ് എൻട്രിയെക്കുറിച്ചാണ്. എന്നാൽ ബിഗ് ബോസ് വീട്ടിനുള്ളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ രേണുവിന് സാധിച്ചിട്ടില്ല. രേണുവിനെ കടന്നാക്രമിക്കാൻ ബിഗ് ബോസിൽ നിന്നും കണ്ടന്റ് കിട്ടുമെന്ന പ്രതീക്ഷിച്ച റിയാക്ഷൻ വ്ലോഗേർസ് പോലും നിരാശയിലാണ്.
മിക്കപ്പോഴും വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കുകയാണ് രേണു. വീട്ടിൽ പല സംഭവ വികാസങ്ങൾ നടക്കുമ്പോഴും രേണു അതിലാെന്നും ഭാഗമാകുന്നില്ല. ടാസ്കുകളിലൊന്നും ആക്ടീവ് അല്ലെന്നും വിമർശനമുണ്ട്. ബിഗ് ബോസ് രേണുവിന് വലിയൊരു അവസരമായിരുന്നു. ഫോട്ടോഷൂട്ടുകളും ആൽബം സോങ്സുമെല്ലാമായി ലെെം ലെെറ്റിൽ സാന്നിധ്യം അറിയിച്ച് കൊണ്ടിരുന്ന രേണുവിന് മുന്നിൽ തുറന്നിട്ട സാധ്യതകളുടെ വലിയ ലോകം. ഈ പ്ലാറ്റ്ഫോം നന്നായി ഉപയോഗിച്ചിരുന്നെങ്കിൽ രേണുവിന് കരിയറിൽ അത് ഏറെ ഗുണം ചെയ്തേനെ.

ബിഗ് ബോസിലെ ഈ പോക്ക് രേണുവിന് ഷോയിൽ നിന്ന് പുറത്ത് പോയാലും കരിയറിൽ പ്രതികൂലമായി ബാധിക്കും. രേണുവിന്റെ കാര്യത്തിൽ ജനങ്ങൾക്കുള്ള കൗതുകമാണ് രേണുവിനെ ലെെം ലെെറ്റിൽ സജീവമായി നിലനിർത്തിയത്. ബിഗ് ബോസിലൂടെ രേണുവിനെക്കുറിച്ച് ജനം മനസിലാക്കിക്കഴിഞ്ഞു. കുറച്ച് കാലം മാത്രം ലെെം ലെെറ്റിൽ വലിയ ചർച്ചയായി പിന്നീട് എവിടെയും കാണാതെ പോയ സെലിബ്രിറ്റികളിൽ ഒരാളായി രേണു മാറാനുള്ള സാധ്യത കൂടുതലാണ്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകളും നടക്കുന്നുണ്ട്.
"ബിഗ് ബോസ് സീസൺ സെവൻ ഏറ്റവും കൂടുതൽ ഡാമേജ് ഉണ്ടാക്കുന്നത് രേണു സുധിക്ക് തന്നെ ആയിരിക്കും. സോഷ്യൽ മീഡിയ രംഗത്ത് അതിപ്രശസ്തമായി നിൽക്കുന്ന സമയത്താണ് രേണു സുധി ബിഗ് ബോസിലേക്ക് വരുന്നത്. മികച്ച രീതിയിൽ റീലുകളും മറ്റും ചെയ്യുന്നത് കൊണ്ട് തന്നെ അവർ നല്ലൊരു കണ്ടസ്റ്റന്റ് ആകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ റീലുകൾക്കും ആൽബങ്ങൾക്കും അപ്പുറം മറ്റൊന്നും അവരിൽ നിന്നും ലഭിച്ചില്ല"
"കലാപരമായി നല്ലൊരു കണ്ടന്റ് ഇല്ല. ഹൗസിലെ കാര്യങ്ങളിൽ നിലപാട് ഉള്ള സ്റ്റാൻഡ് ഇല്ല. ഗെയിം കളിൽ ആക്റ്റീവ് ആയി പങ്കെടുക്കുന്നില്ല.
നല്ലൊരു ഗ്രൂപ്പ് പോലും ഉണ്ടാക്കുകയോ ഭാഗമാകു കയോ ചെയ്യുന്നില്ല. നമ്മളെ പോലെ ഒരു സാധാരണ ശരാശരി മലയാളി വീട്ടമ്മ.
അതിനപ്പുറം ഒന്നുമല്ല രേണു സുധി എന്ന തുറന്ന് കാട്ടൽ ആണ് സീസൺ 7 അവർക്ക് സംഭവിച്ചത്. അതൊരു മോശം കാര്യം അല്ല. തിരിച്ചറിവ് മാത്രം"

"മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു എന്നത് കൊണ്ട് മാത്രം ഒരാൾ കഴിവ് ഉള്ള ആൾ ആകില്ല എന്ന ബോധം ഏഷ്യാനെറ്റിനും വന്നിട്ടുണ്ടാകും..
എത്രയും പെട്ടെന്ന് പുറത്തു വരൂ രേണു ജി. നമുക്ക് ഒരുമിച്ചിരുന്നു ബിഗ് ബോസ് കാണാം. ദ റിയൽ കോമണർ രേണു സുധി" എന്നാണ് ബിഗ് ബോസ് പ്രേക്ഷകരുടെ ചർച്ചകൾ നടക്കുന്ന ഗ്രൂപ്പിൽ വന്നിരിക്കുന്ന പോസ്റ്റ്. ബിഗ് ബോസിന് പുറത്ത് ചുറ്റുമുള്ള പലരും പല ആരോപണങ്ങൾ ഉന്നയിച്ചിട്ടും രേണു സുധി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയ ആളാണ് രേണു. ഈ ആത്മവിശ്വാസമാണ് ബിഗ് ബോസിൽ ആവശ്യം.


Click it and Unblock the Notifications