അന്ന് പൈസയില്ലായിരുന്നു... ഇപ്പോൾ പിആർ കൊടുക്കാനുള്ള പൈസയൊക്കെ എന്റെ കയ്യിലുണ്ട്; രേണുവിനോട് ബഹുമാനം!
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ഗ്രാന്റ് ഫിനാലെയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ച വിഷയമാണ് മത്സരാർത്ഥികൾ പണം കൊടുത്ത് വാങ്ങിയ പിആറുകൾ. ഏറ്റവും കൂടുതൽ പിആർ സപ്പോർട്ട് വാങ്ങി ഹൗസിലേക്ക് എത്തിയത് അനുമോളാണെന്നാണ് പ്രചരിക്കുന്നത്. പതിനാറ് ലക്ഷം രൂപയ്ക്കാണ് അനു പിആർ ഏൽപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ സഹമത്സരാർത്ഥി ബിന്നി അടക്കമുള്ളവർ ഈ വിഷയത്തെ കുറിച്ച് ഹൗസിൽ വെച്ച് അനുവിനോട് ചോദിച്ചുവെങ്കിലും അനു സമ്മതിച്ചില്ല. താൻ പിആർ ഏൽപ്പിച്ചിട്ടില്ലെന്നും സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഒരാൾ ഹാന്റിൽ ചെയ്യുന്നുവെന്ന് മാത്രമെയുള്ളുവെന്നുമാണ് അനു പറഞ്ഞത്. എന്നാൽ അനുവിന്റെ ടീം ചില ആപ്പുകൾ ഉപയോഗിച്ച് വോട്ട് കാൻവാസ് ചെയ്യുന്നതിന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

അമ്പതിനായിരം രൂപ അഡ്വാൻസ് കൊടുത്താണ് അനു പിആർ ഏൽപ്പിച്ചിരിക്കുന്നതെന്നും ബാക്കി തുക ഷോ കഴിഞ്ഞ് പുറത്ത് വന്നശേഷമാകും നൽകുകയെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ അനുവിന്റെ പിആറുകളെ കുറിച്ച് സഹ മത്സരാർത്ഥിയും അഭിനേത്രിയും മോഡലുമായ രേണു പ്രതികരിച്ച് എത്തിയിരിക്കുന്നു. ഫിനാലെ വീക്കിന്റെ ഭാഗമായി ഇതുവരെ ഈ സീസണിൽ നിന്നും പുറത്തായ മത്സരാർത്ഥികളെല്ലാം തിരികെ ഹൗസിൽ കയറിയിട്ടുണ്ട്.
അനുവിന് പിആർ ഉണ്ടോ ഇല്ലയോ എന്നത് തനിക്ക് അറിയില്ലെന്നും താൻ പിആർ ഇല്ലാതെയാണ് ഹൗസിൽ നിന്നതെന്നും പിആറിന് കൊടുക്കാൻ അന്ന് പണം ഉണ്ടായിരുന്നില്ലെന്നുമാണ് രേണു പറഞ്ഞത്. എനിക്ക് പിആർ ഇല്ലായെന്നത് എല്ലാവർക്കും അറിയാം. കാരണം അന്നൊന്നും എന്റെ കയ്യിൽ പൈസയില്ലായിരുന്നു.
ഇപ്പോൾ വേണമെങ്കിൽ പിആർ കൊടുക്കാനുള്ള പൈസയൊക്കെ എന്റെ കയ്യിലുണ്ട്. പക്ഷെ അന്ന് എന്റെ കയ്യിൽ ഇല്ലായിരുന്നു പൈസ. അതുകൊണ്ട് തന്നെ പിആർ വർക്കും ഇല്ലായിരുന്നു. അനു പിആറിന് പതിനാറ് ലക്ഷം കൊടുത്തെങ്കിൽ കൊടുക്കട്ടെ. എനിക്ക് അറിയില്ല. അവർ കൊടുത്തോയെന്നോ അവരുടെ കയ്യിലുണ്ടോയെന്നോ എനിക്ക് അറിയില്ല.
അറിയാത്ത കാര്യങ്ങൾ നമ്മൾ പറയില്ല. ബിഗ് ബോസിൽ കയറിയപ്പോൾ തന്നെ നിങ്ങൾക്ക് അറിയാമല്ലോ അറിയാത്ത കാര്യം ഞാൻ പറയില്ല. എനിക്ക് അറിയില്ല. ഞാൻ എന്റെ കാര്യം മാത്രമെ പറയുകയുള്ളു എന്നാണ് രേണു പറഞ്ഞത്. ബിഗ് ബോസ് ഹൗസിൽ മുപ്പത് ദിവസം തികച്ചശേഷം സ്വമേധയയാണ് രേണു എക്സിറ്റായി പുറത്ത് വന്നത്. ഷോയിൽ തുടർന്നാൽ ഭർത്താവിന്റെ ആകസ്മിക മരണം നൽകിയ ട്രോമ തന്നിലേക്ക് തിരിച്ച് വരുമോയെന്ന ടെൻഷൻ രേണുവിന് ഉണ്ടായിരുന്നു.

ബിഗ് ബോസിൽ പോയശേഷം ഹേറ്റേഴ്സ് പോലും ഫാൻസായി മാറിയ ഒരേയൊരു മത്സരാർത്ഥി രേണുവാണ്. അനുവിന്റെ പിആറുകളെ കുറിച്ചുള്ള രേണുവിന്റെ പ്രതികരണം വന്നപ്പോൾ രേണുവിന്റെ സത്യസന്ധമായ പ്രതികരണത്തെ അഭിനന്ദിച്ചാണ് കമന്റുകൾ ഏറെയും. രേണു നല്ലൊരു സ്ത്രീയാണ്. അവർ ആരുടേയും കുറ്റം ഹൗസിൽ വെച്ച് പറഞ്ഞിട്ടില്ല, രേണുവിനെ ഇഷ്ടപ്പെട്ട് തുടങ്ങി, ഈ സീസണിലെ മറ്റുള്ള വിഷങ്ങളെ വെച്ച് നോക്കുമ്പോൾ രേണു തന്നെയാണ് ഭേദം,
സത്യം പറഞ്ഞാൽ മറ്റുള്ള പെണ്ണുങ്ങളേക്കാൾ ഭേദം രേണു തന്നെയാണ്. ബാക്കിയൊക്കെ എന്തൊരു കുശുമ്പും അസൂയയുമാണ്, പിആർ ഇല്ലാത്തതുകൊണ്ട് രേണുവിന് എല്ലാവരുടേയും മനസിൽ കയറിപറ്റാൻ അവസരം കിട്ടി. ഇവരെയാണോ എല്ലാരും കുറ്റം പറയുന്നത്?. അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയാതെ എന്ത് മാന്യമായാണ് അവർ മറുപടി പറഞ്ഞത്.
രേണുവിനോട് ബഹുമാനം തോന്നുന്നു എന്നിങ്ങനെയാണ് കമന്റുകൾ. മുപ്പത് ദിവസത്തോളം ബിഗ് ബോസിൽ രേണു ഉണ്ടായിരുന്നു. ഷോ കഴിഞ്ഞശേഷം വിദേശത്തും സ്വദേശത്തും പ്രമോഷനും ഉദ്ഘാടനങ്ങളും എല്ലാമായി തിരക്കിലാണ് രേണു.


Click it and Unblock the Notifications











