'നാണം കെട്ട് നാറിയല്ലോ, മുടിയുടെ പ്രശ്നം വന്നപ്പോൾ തന്നെ ചാടിപ്പോയാൽ മതിയെന്നായി, അപ്പാനി ശരത്ത് മണ്ടൻ പ്ലെയർ'

ഫ്ലവറല്ല താൻ ഫയറാണെന്ന് പറഞ്ഞ് ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് എത്തിയ മത്സരാർത്ഥിയായ രേണു സുധി സ്വമേധയ ഷോ വിട്ട് പുറത്ത് പോയിരിക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് പോകണമെന്ന ആ​ഗ്രഹം രേണു പറയാറുണ്ട്. അത് മനസിലാക്കിയാണ് വാക്കൗട്ട് ചെയ്യാനുള്ള സമ്മതം രേണുവിന് ബിബി ടീം നൽകിയത്. അപ്പോഴും വോട്ടിന്റെ കാര്യത്തിൽ രേണു മുന്നിൽ തന്നെയായിരുന്നു.

ഇപ്പോഴിതാ മുപ്പത്തിയഞ്ച് ദിവസത്തെ ബി​ഗ് ബോസ് ഹൗസ് അനുഭവങ്ങൾ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ രേണു സുധി പങ്കുവെച്ചിരിക്കുന്നു. ബി​ഗ് ബോസ് തുടർച്ചയായി കണ്ടിട്ടില്ല. പക്ഷെ ഫോൺ ഉപയോ​ഗിക്കാനോ ആരുമായും സംസാരിക്കാനോ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എന്നിരുന്നാലും ഒരു സ്ഥലത്ത് എത്തിപ്പെടുമ്പോഴുമാണ് അവിടുത്തെ അവസ്ഥ എന്താണെന്ന് നമുക്ക് മനസിലാവുന്നത്.

Renu Sudhi
Photo Credit: Asianet / Youtube

അതാണ് എനിക്ക് പറ്റിയത്. ആദ്യത്തെ ആഴ്ചയിൽ വോട്ട് ചോദിച്ച് ഞാൻ ഇട്ട വീഡിയോയെ കുറിച്ച് ലാലേട്ടൻ വന്ന് പറഞ്ഞപ്പോഴെ ഞാൻ തളർന്നു. പിന്നീട് തലമുടിയിലെ പ്രശ്നങ്ങളെ കുറിച്ച് കൂടി അവിടയുള്ളവർ പറഞ്ഞപ്പോൾ ‍ഞാൻ തീർന്നു. ഫിസിക്കൽ ടാസ്ക്കിൽ ഞാൻ ആക്ടീവായിരുന്നില്ല. ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഡിബേറ്റ് പോലുള്ളവയിൽ സംസാരിച്ചിരുന്നു.

നേരത്തെ സോഷ്യൽമീഡിയയിൽ ഞാൻ എല്ലാ കാര്യങ്ങളോടും പ്രതികരിക്കുമായിരുന്നു. അതിന് കാരണം ആ പ്രശ്നങ്ങളും വിവാദവും എന്റെ ജീവിതത്തോട് റിലേറ്റഡായിരുന്നു എന്നതാണ്. അല്ലാതെ എന്നെ സംബന്ധിക്കാത്ത വിഷയങ്ങളിൽ ഞാൻ ചോദിക്കാനോ അന്വേഷിക്കാനോ മുമ്പും പോകാറില്ല. അതാണ് എനിക്ക് പറ്റിയത്. റിയാക്ട് ചെയ്യണമായിരുന്നു.

ഹൗസിൽ നിന്നും ഇറങ്ങിപ്പോന്നത് അബദ്ധമായി തോന്നുന്നില്ല. ഞാൻ ഇപ്പോഴാണ് നോർമലായത്. ഒരു മാസമായി അബ്നോർമാലിറ്റിയായിരുന്നു. തലയിൽ വെട്ടം വീണതായി തോന്നുന്നു. നെ​ഗറ്റീവ് പറഞ്ഞവരോടുള്ള വാശിയായാണ് ബി​ഗ് ബോസിലേക്ക് വന്നത്. നിന്നെ ആര് വിളിക്കാനാണ് എന്നാണ് അവരൊക്കെ പറഞ്ഞത്. പ്രൂവ് ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷെ തോറ്റ് പിന്മാറിയത് പോലെയായി.

ഹൗസിലെ ബ്രില്യന്റ് പ്ലയർ അനീഷാണ്. പുള്ളിക്ക് നിലപാടും സ്വന്തമായി ഒരു ​ഗെയിമുമുണ്ട്. മണ്ടൻ പ്ലയർ അപ്പാനി ശരത്താണ്. വൈൽഡ് കാർഡ് വന്നശേഷം പുറത്തെ കാര്യങ്ങൾ അകത്ത് അറിഞ്ഞു. മസ്താനിയാണ് എന്നോട് പുറത്തെ കാര്യങ്ങൾ പറഞ്ഞത്. ഹെയറിന്റെ പ്രോ​ബ്ലം ചർച്ചയായപ്പോൾ എങ്ങനെ എങ്കിലും ചാടിപ്പോയാൽ മതി എന്നാണ് തോന്നിയത്.

Renu Sudhi
Photo Credit: Asianet / Youtube

നാണം കെട്ട് നാറി എന്ന ചിന്ത വന്നു. മനസ് മടുത്തു. പ്ലാനിങ്ങോട് കൂടിയല്ല ഹൗസിലേക്ക് വന്നതെന്ന് രേണു പറഞ്ഞു. അനുമോളെ കുറിച്ചും രേണു സംസാരിച്ചു. അനുമോളെ എട്ട് വർഷമായി അറിയാം. ചെറിയ കാര്യങ്ങൾ റിയാക്ട് ചെയ്യാനോ പിണങ്ങി നിൽക്കാനോ ശ്രമിക്കുന്നയാളായിരുന്നില്ല അനു. അതുകൊണ്ട് തന്നെ അനുവിനെ കണ്ടപ്പോൾ ഞെട്ടി. അത് ഞാൻ അവിടെ പലരോടും പറഞ്ഞു.

പുറത്ത് ഞാൻ റിയാക്ട് ചെയ്യാത്ത ആളാണ്. പക്ഷെ ഇവിടെ എനിക്ക് ഇത് ചെയ്തേ പറ്റു എന്നാണ് ഞാൻ ചോദിച്ചപ്പോൾ അനു പറഞ്ഞത്. ബിബി കഴിഞ്ഞാൽ വിളിക്കണമെന്ന് അനു എന്നോട് പറഞ്ഞിരുന്നു. ശാരികയായിരുന്നു എനിക്ക് സുഹൃത്തായിരുന്ന ആൾ. അനീഷ് വിന്നറാകണമെന്നാണ് ആ​ഗ്രഹം.

ജിസേലും ആര്യനും തമ്മിലുള്ളത് സൗഹൃദമാണെന്നും രേണു കൂട്ടിച്ചേർത്തു. തിരുവോണം എപ്പിസോ‍ഡിന്റെ ഭാ​ഗമായി മോഹൻലാൽ ഹൗസിൽ എത്തിയിരുന്നു. തിരികെ ഇറങ്ങിയപ്പോഴാണ് രേണുവിനേയും ഒപ്പം കൂട്ടിയത്. ഈ വീക്കിൽ എവിക്ടായ മറ്റൊരാൾ അപ്പാനി ശരത്താണ്. താൻ ഈ ആഴ്ച പോകാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ആര്യനോട് അപ്പാനി പറയുകയും ചെയ്തിരുന്നു.

Read more about: bigg boss malayalam Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X