സുധിക്ക് ഒരു റോളുമില്ല; അപ്പൻ എന്റെ ഹീറോ, പപ്പയുടെ കണ്ണിൽ ഞാൻ ഇപ്പോഴും കുഞ്ഞ് വാവ, മോനും പ്രിയം പപ്പയെ; രേണു

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ രണ്ടാം വാരത്തിൽ എത്തി നിൽക്കുമ്പോൾ മത്സരാർത്ഥികൾക്ക് അവരുടെ ജീവിതാനുഭവങ്ങളും അവർക്ക് പ്രിയപ്പെട്ടവരേയും കുറിച്ച് സംസാരിക്കാൻ കഴിഞ്ഞ ദിവസം ബി​ഗ് ബോസ് അവസരം ഒരുക്കിയിരുന്നു. അക്കൂട്ടത്തിൽ രേണു സുധിയും തനിക്ക് പ്രിയപ്പെട്ടവരെ കുറിച്ച് സംസാരിച്ചു. പിതാവ് തങ്കച്ചൻ തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ട വ്യക്തിയാണെന്ന് രേണു വിവരിച്ചു.

ബി​ഗ് ബോസ് എന്ന വേ​ദി ലഭിച്ചതുപോലും പപ്പയുടെ കഷ്ടപ്പാടിന്റെ ഫലമാണെന്നും രേണു പറയുന്നു. കൊല്ലം സുധിയുടെ മരണശേഷം അച്ഛനും അമ്മയുമാണ് രേണുവിന് താങ്ങും തണലും. 1991 സെപ്റ്റംബർ ഏഴാം തിയ്യതി തങ്കച്ചൻ ചേട്ടനും കുഞ്ഞൂഞ്ഞമ്മ ചേച്ചിയ്ക്കും ഒരു കുഞ്ഞ് പിറന്നു. അതാണ് ഈ രേണുവെന്ന സുന്ദരിക്കുട്ടി.

Renu Sudhi
Photo Credit: Renu Sudhi / instagram

എനിക്കൊരു ചേച്ചിയുണ്ട് രമ്യ എന്നാണ് പേര്. പപ്പ സാധാരണ ഒരു കൂലിപ്പണിക്കാരനായിരുന്നു. കെട്ടിടം പണിയുടെ കമ്പികെട്ടായിരുന്നു ജോലി. നല്ലോണം കഷ്ടപ്പെട്ട് അധ്വാനിച്ച് തന്നെയാണ് ഞങ്ങൾ രണ്ടുപേരെയും പപ്പ വളർത്തിയത്. ലോൺ എടുക്കാതെയാണ് എന്റെ ചേച്ചിയെ പപ്പ നേഴ്സിങ് പഠിപ്പിച്ചത്. സ്നേഹനിധിയായ പിതാവാണ് എന്റെ പപ്പ. തമാശയ്ക്ക് കൂട്ടുനിൽക്കുന്നയാളല്ല പപ്പ.

ഞങ്ങൾ പോയി ഇടയ്ക്ക് കുസൃതി കാണിക്കുമ്പോൾ നോക്കി പേടിപ്പിക്കും. എങ്കിലും സ്നേഹമുള്ളയാളാണ്. പപ്പ എന്നും എനിക്കും ചേച്ചിക്കും പണി കഴിഞ്ഞ് വരുമ്പോൾ പലഹാരങ്ങൾ കൊണ്ടുവരുമായിരുന്നു. ചേച്ചി ഇത്തിരി സാമർഥ്യക്കാരിയാണ്. എന്റെ പലഹാരം കൂടി അവൾ എന്നെ പറഞ്ഞ് പറ്റിച്ച് കഴിക്കും. അതിന്റെ പേരിൽ വഴക്കാകും.

അവസാനം പപ്പ ഞങ്ങളെ രണ്ടുപേരെയും വീടിന് ചുറ്റുമിട്ട് ഓടിക്കും. കഷ്ടപ്പാട് അറിഞ്ഞ് ഒരു സാധാരണ ലൈഫാണ് ഞാൻ നയിച്ചിരുന്നത്. ലക്ഷ്വറി ലൈഫായിരുന്നില്ല. കുസൃതി കാണിച്ചാൽ പപ്പ നല്ല കീറ് തരും. കല്യാണം കഴിച്ച് കഴിഞ്ഞാൽ പപ്പ തല്ലുന്നത് നിൽക്കുമെന്ന് നമ്മൾ കരുതും. പക്ഷെ എവിടുന്ന് നിൽക്കാൻ. സുധി ചേട്ടന്റെ മുന്നിലിട്ട് അടിച്ചിട്ടുണ്ട്.

പപ്പ അടിക്കാൻ പിടിക്കുമ്പോൾ സുധി ചേട്ടൻ തടയും. എന്തിനാണ് എന്റെ വൈഫിനെ അടിക്കുന്നതെന്ന് ചോദിക്കും. പപ്പ സുധി ചേട്ടനെ മാറ്റി നിർത്തിയിട്ട് എന്നെ അടിക്കും. വലുതാകുമ്പോൾ അടിയും വഴക്കുമെല്ലാം നിർത്തുമെന്ന് കരുതും. പക്ഷെ പപ്പയുടെ കണ്ണിൽ ഞാൻ ഇപ്പോഴും കുഞ്ഞ് വാവ തന്നെയാണ്.

Renu Sudhi
Photo Credit: Renu Sudhi / instagram

എന്റെ പപ്പ എന്നെ കഷ്ടപ്പെട്ട് വളർത്തിയതുകൊണ്ട് ഇന്ന് ഈ സീറ്റിൽ ഇരിക്കാൻ ഞാൻ യോ​ഗ്യതയുള്ളവളായിരിക്കുന്നു. എനിക്ക് പപ്പയെ ഭയങ്കര ഇഷ്ടമാണ്. ഇപ്പോഴും അദ്ദേഹം ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നുണ്ട്. ഞാൻ ഷൂട്ടിനും മറ്റുമായി പോകുമ്പോൾ എന്റെ ഇളയ മകനെ പപ്പയും അമ്മയും പൊന്നുപോലെ നോക്കുന്നുണ്ട്. അവൻ ഉറങ്ങുന്നത് പോലും എന്റെ പപ്പയ്ക്കൊപ്പമാണ്.

അത്രയ്ക്കും സ്വാധീനം പപ്പ അവനിൽ ഉണ്ടാക്കിയിട്ടുണ്ട്. എന്നിൽ സ്വാധീനം ചെലുത്തിയതുപോലെ ഞങ്ങളുടെ കുഞ്ഞുങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ട്. അപ്പൻ എന്ന നിലയിൽ പപ്പ ഹീറോയാണെന്നും രേണു പറഞ്ഞു. വീിഡയോ വൈറലായതോടെ രേണുവിനെ പരിഹസിച്ചും വിമർശിച്ചുമാണ് കമന്റുകൾ. ബി​ഗ് ബോസിൽ വരെ രേണു എത്തിയതിൽ സുധിക്ക് ഒരു റോളുമില്ലേ?.

അതേ കുറിച്ച് പറയാത്തത് എന്താണെന്നായിരുന്നു ചിലരുടെ കമന്റുകൾ. ജീവിത കഥയ്ക്ക് ആത്മാവില്ലാത്തത് പോലെ തോന്നുന്നുവെന്നും കാണാതെ പഠിച്ച് പറഞ്ഞത് പോലെ അനുഭവപ്പെടുന്നുവെന്നും കഥ കേട്ടിട്ട് സീസൺ അ‍ഞ്ചിലെ മിഥുനെ ഓർമ വന്നുവെന്നും കമന്റുകളുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X