എന്റെ പേരിൽ നീ വേദന അനുഭവിക്കരുതെന്ന് പറയുമായിരുന്നു, ഇത് ഞാൻ അദ്ദേഹത്തിന് വേണ്ടി ചെയ്തത്; രേണു!
ജീവിതത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം രേണു സുധി ശരീരത്തിൽ ഒരു ടാറ്റു ചെയ്തു. കൈ തണ്ടയിൽ രേണുവിന്റെ ആവശ്യപ്രകാരം ടാറ്റു ചെയ്തത് സാംസൺ കെ സെബാസ്റ്റ്യന്റെ കളർ ഓൺ ടാറ്റു സ്റ്റുഡിയോയാണ്. പ്രമോഷന്റെ ഭാഗമായിട്ടാണ് ടാറ്റു ചെയ്തത്. എന്നാൽ എന്താണ് താൻ കയ്യിൽ പച്ചകുത്തിയതെന്ന് രേണു വെളിപ്പെടുത്തിയിരുന്നില്ല. പകരം തന്റെ ആരാധകർക്ക് ഉത്തരം ഗസ്സ് ചെയ്യാനും സമ്മാനം നേടാനുമുള്ള ഒരു അവസരം രേണു കളർ ഓൺ ടാറ്റു സ്റ്റുഡിയോയ്ക്ക് ഒപ്പം ചേർന്ന് നൽകി.
ആരാണോ ശരിയുത്തരം പറയുന്നത് അവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരാൾക്ക് പതിനായിരം രൂപയുടെ ടാറ്റു സൗജന്യമായി ചെയ്ത് നൽകും. ഭൂരിഭാഗം പേരുടെയും ഗസ്സ് ശരിയായിരുന്നു. സുധി ചേട്ടൻ എന്ന് തന്നെയാണ് രേണു ടാറ്റു ചെയ്തത്.

ആ പേര് തന്നെ ചെയ്യാൻ ഒരു കാരണമുണ്ട്. ടാറ്റു റിവീൽ ചെയ്ത വീഡിയോയിൽ ആ കാരണം രേണു വെളിപ്പെടുത്തി. സുധി ചേട്ടൻ ഒപ്പമുണ്ടായിരുന്നപ്പോൾ പൂർത്തികരിക്കാൻ പറ്റാത്ത ആഗ്രഹമാണ് താൻ ഇപ്പോൾ അദ്ദേഹത്തിന് വേണ്ട് ചെയ്തതെന്ന് രേണു പറയുന്നു. ഞാൻ ടാറ്റു ചെയ്തിരിക്കുന്നത് സുധി ചേട്ടൻ എന്നാണ്. ഞാൻ ഈ പേര് ടാറ്റു ചെയ്യാൻ ഒരു കാരണമുണ്ട്. പണ്ട് എനിക്ക് ടാറ്റു ചെയ്യാൻ പേടിയായിരുന്നു.
വേദന സഹിക്കേണ്ടി വരും എന്നതുകൊണ്ടായിരുന്നു അത്. ഇപ്രാവശ്യം ഞാൻ ടാറ്റു ചെയ്തപ്പോൾ വേദനയൊന്നും ഉണ്ടായിരുന്നില്ല. പണ്ട് ഞാൻ പേന കൊണ്ട് കയ്യിൽ എഴുതിയശേഷം സുധി ചേട്ടനോട് ചോദിക്കുമായിരുന്നു... പേര് ഞാൻ ടാറ്റു ചെയ്യട്ടേയെന്ന്. ഞാൻ ഇത്തരം കാര്യങ്ങളൊക്കെ പറയുന്നത് കേൾക്കുന്നത് തന്നെ പുള്ളിക്ക് ഭയങ്കര സങ്കടമാണ്.
കണ്ണൊക്കെ നിറഞ്ഞ് വരും... വാവൂട്ടാ... അങ്ങനൊന്നും ചെയ്യരുത്... എനിക്ക് വേണ്ടിയോ എന്റെ പേരിലോ വേദനയൊന്നും അനുഭവിക്കരുതെന്നൊക്കെ പറയുമായിരുന്നു. ഏട്ടനുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പേര് പച്ച കുത്താൻ എനിക്ക് കഴിഞ്ഞില്ല. ഇപ്പോൾ അത് ചെയ്യണമെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ടാറ്റു അടിച്ചത്. മിസ് യൂ സുധി ചേട്ടാ... ലവ് യു... എന്നാണ് രേണു പറഞ്ഞത്.
സുധി മരിച്ച ഇടയ്ക്ക് മൂത്ത മകൻ കിച്ചു സുധിയുടെ മുഖം കയ്യിൽ ടാറ്റു ചെയ്തിരുന്നു. ഹാർട്ട് ബീറ്റിന്റെ രൂപത്തിലാണ് സുധി ചേട്ടനെന്ന് രേണു കൈത്തണ്ടയിൽ എഴുതി ചേർത്തിരിക്കുന്നത്. ഒറ്റപ്പെട്ടവർക്കെ അതിന്റെ വേദന അറിയൂ. പതി നൊന്ന് വർഷമായി എന്റ ഭർത്താവ് ഞങ്ങളെ വിട്ടുപോയിട്ട്. ഇന്ന് എന്റെ മക്കൾ വലുതായി. അവരെ വളർത്താൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്.

മോളെ കാണുമ്പോൾ ഒരു പാട് സന്തോഷമുണ്ട്. സന്തോഷമായി ജീവിക്കു. എന്നും സുധി ചേട്ടൻ കൂടെ തന്നെ ഉണ്ടാകും. രേണുന്റെ മനസിൽ ഒത്തിരി വിഷമമുണ്ട്... എന്നിട്ടും സ്ട്രോങ്ങ് ആയി നിൽക്കുന്നു. എന്നും ഇങ്ങനെ തന്നെ മുമ്പോട്ട് പോകണം. നിങ്ങളെ സ്നേഹിക്കാൻ കുറച്ച് ആൾക്കാർ കൂടെയുണ്ട്, രേണു സുധിയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. എല്ലാവിധ നന്മയും എന്നും ഉണ്ടാകും,
സുധി ചേട്ടൻ രേണുവിന്റെ കൂടെ ഉണ്ട്. തന്റെ സേഫ് ആയിട്ടുള്ള ഈ ലൈഫ് അതിന്റെ നന്മയാണ്, ഒരുപാട് വീഡിയോകൾ ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. അന്നെല്ലാം അത് അഭിനയമാണെന്ന് തോന്നിയിട്ടുണ്ടങ്കിലും ഇത് സത്യമായി പറഞ്ഞതായി തോന്നി. മനസിൽ തട്ടി പറയുന്ന പോലെയുണ്ടായിരുന്നു എന്നിങ്ങനെയാണ് രേണുവിന്റെ വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം വിദേശത്തും സ്വദേശത്തുമെല്ലാമായി വർക്കും പ്രമോഷനുമായി പാറി പറന്ന് നടക്കുകയാണ് രേണു. കുടുംബത്തെ രക്ഷപ്പെടുത്തുന്നതിന് ഒപ്പം സ്വന്തം ജീവിതം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളും രേണുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്.


Click it and Unblock the Notifications











