മുടി ഇളകി പോകുന്നു, ഹെയർ എക്സ്റ്റൻഷൻ ചെയ്ത് ആഴ്ചകൾക്കുള്ളിൽ രേണു; പിന്നാലെ വിമർശനം

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിൽ തന്റേതായ ​ഗെയിമുമായി മുന്നോട്ട് പോകുകയാണ് രേണു സുധി. തുടക്കത്തിൽ അത്ര ആക്ടീവ് ആയല്ല രേണുവിനെ ബി​ഗ് ബോസ് ഹൗസിൽ കണ്ടത്. എന്നാൽ തനിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ രേണു ശക്തമായി പ്രതികരിക്കുന്നുണ്ട്. ആരാണ് സുധി എന്ന് ചോദിച്ച അനീഷിനോടും മുഖം നിലത്തുരയ്ക്കുമെന്ന് പറഞ്ഞ നെവിനോടും രൂക്ഷമായി രേണു പ്രതികരിച്ചു. എന്നാൽ ടാസ്കുകളിൽ രേണുവിന് ഈ ഊർജസ്വലത ഇല്ല. ഇക്കാര്യം മത്സരാർത്ഥികളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

രേണുവിനെ വിമർശിക്കാൻ എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ് രേണുവിന്റെ ഹേറ്റേഴ്സായ പല വ്ലോ​ഗർമാരും. ബി​ഗ് ബോസ് ലെെവിൽ ഇവർക്ക് രേണു തന്നെ ഒരു വിഷയം കൊടുത്തിട്ടുമുണ്ട്. ബി​ഗ് ബോസിലേക്ക് വരുന്നതിന് കുറച്ച് ദിവസം മുമ്പാണ് രേണു ഹെയർ എക്സ്റ്റൻഷൻ ചെയ്തത്. കൊളാബറേഷനായതിനാൽ തനിക്കിത് സൗജന്യമായി ചെയ്ത് തന്നതാണെന്ന് രേണു വ്യക്തമാക്കിയിരുന്നു. നീണ്ട മുടിയായ ശേഷം രേണു കൂടുതൽ സുന്ദരിയായെന്ന് പലരും പറഞ്ഞിരുന്നു.

Renu Sudhi

ബി​ഗ് ബോസ് വീട്ടിൽ സഹമത്സരാർത്ഥികളോട് സംസാരിക്കവെ രേണു ഹെയർ എക്സ്റ്റൻഷനിലെ പ്രശ്നങ്ങൾ പറഞ്ഞു. വെച്ച മുടി ഇളകിപ്പോകുന്നുണ്ടെന്ന് രേണു പറയുന്നു. കെയർ ചെയ്യുന്നില്ല, ഫുൾ ഇളകുകയാണ്. ഒരു ഷാപൂവുണ്ട്. ആ ഷാംപൂ ഇടണം. രാത്രി നന്നായി പിന്നി കെട്ടി വെക്കണം. അല്ലെങ്കിൽ മുടി പോകും എന്നാണ് രേണു പറയുന്നത്.

രേണു ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്തവരെ രേണു കുറ്റം പറഞ്ഞെന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണം. രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ കുറേ പേർ നെ​ഗറ്റീവ് കമന്റിടുന്നത് കണ്ട വിഷമത്തിൽ ചെയ്ത കൊളാബറേഷനാണിതെന്ന് ഹെയർ എക്സറ്റൻഷൻ ചെയ്ത് കൊടുത്ത കോസ്മെറ്റോളജിസ്റ്റ് അന്ന് പറഞ്ഞിരുന്നു.

രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരുന്നുണ്ട്. ജൂവല്ലറി ഒരു സ്വർണ്ണ മാല കൊടുത്തിട്ടുണ്ടായിരുന്നു ഇനി എന്നാണാവോ അത് സ്വർണമല്ല എന്നു പറഞ്ഞു വരുന്നത്, രേണു തനിക്ക് സഹായം ചെയ്ത എത്ര പേരെയാണ് കുറ്റം പറയുന്നത് എന്നെല്ലാം ചോദ്യമുണ്ട്. ഹെയർ ഫിക്സ് ചെയ്തത് മുതൽ രേണു തലയിൽ നിന്ന് കെെ എടുത്തിട്ടില്ല, സഹായം ചെയ്തവരെയും കുറ്റപ്പെടുത്തുന്നത് തുടരുകയാണല്ലോ എന്നെല്ലാം അഭിപ്രായങ്ങളുണ്ട്.

Renu Sudhi

നേരത്തെ വീട് വെച്ച് നൽകിയവർക്കെതിരെയും ചില സഹായങ്ങൾ ചെയ്തവർക്കെതിരെയും രേണു സംസാരിച്ചിരുന്നു. ഇത് വലിയ വിവാ​ദമായതുമാണ്. രേണുവിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും വലിയ വിവാദമാകുന്ന സമയമാണിത്. സഹായം ചെയ്തവരോട് നന്ദിയില്ലാത്ത വ്യക്തിയെന്നാണ് ഹേറ്റേഴ്സ് രേണുവിനെ വിമർശിക്കാറ്. എന്നാൽ വിമർശനങ്ങളൊന്നും രേണു കാര്യമാക്കാറില്ല.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ രേണുവിനെ മോഹൻലാൽ വിമർശിച്ചിരുന്നു. ബി​ഗ് ബോസിലേക്ക് വരുന്നതിന് മുമ്പേ വോട്ട് അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ രേണു എടുത്ത് വെച്ചിരുന്നു. ആദ്യ വീക്കിൽ തന്നെ രേണു എലിമിനേഷൻ നോമിനേഷനിൽ വന്നപ്പോൾ രേണുവിന്റെ ടീം വീഡിയോ പുറത്ത് വിട്ടു. ഇത് ചോദ്യങ്ങളുയർത്തി. ഇതിനെതിരെയാണ് മോഹൻലാൽ സംസാരിച്ചത്. ഇത് ശരിക്കും നല്ല പ്രവൃത്തിയാണോ, ഇതുകൊണ്ടൊന്നും ആരും ജയിക്കാനും തോൽക്കാനും പോകുന്നില്ല, നിങ്ങൾ സ്വന്തമായി കളിക്കണം എന്ന് മോഹൻലാൽ പറഞ്ഞു. പിന്നാലെ ബി​ഗ് ബോസ് ക്യാമറയ്ക്ക് മുന്നിൽ രേണു ക്ഷമ പറഞ്ഞു. കസിനാണ് വീഡിയോ പങ്കുവെച്ചതെന്നും ഇനിയിങ്ങനെ കസിൻ ചെയ്യരുതെന്നും രേണു ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞു. രേണുവിന്റെ പിആർ ടീം സോഷ്യൽ മീഡിയയിൽ ശക്തമാണെന്നാണ്

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X