രേണുവിനെ ബിഗ് ബോസ് വിളിക്കില്ലെന്ന് കരുതി, വ്ലോഗർമാരുടെ ആക്രമണമായിരുന്നു; കുടുംബം പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ 7 ൽ മത്സാർത്ഥിയായെത്തിയ രേണുവിന് പിന്തുണ നൽകി കുടുബം. രേണുവിനെ ചുറ്റം നിന്ന് പലരും ആക്രമിച്ചെന്ന് കുടുംബം പറയുന്നു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണുവിന്റെ കുടുംബം.
വളരെ സന്തോഷം തോന്നുന്നു. രേണു ബിഗ് ബോസിൽ വരില്ലെന്നാണ് ഞങ്ങൾ അറിഞ്ഞത്. മറ്റുള്ളവർ പറയുന്നതല്ല യഥാർത്ഥത്തിൽ നടക്കുകയെന്ന് ഇത് കണ്ടപ്പോൾ മനസിലായെന്ന് രേണുവിന്റെ പിതാവ് തങ്കച്ചൻ പറഞ്ഞു.
മത്സരാർത്ഥികളിൽ ആരും അവൾ സർവെെവ് ചെയ്തത് പോലെ സർവെെവ് ചെയ്തിട്ടുണ്ടാകില്ല. സപ്പോർട്ടും കരുതലും നിയമസംരക്ഷണവും ലഭിക്കേണ്ടിടത്ത് നിന്നും അവൾക്ക് അവഗണനയും നെഗറ്റീവും മാത്രമേ ലഭിച്ചിട്ടുള്ളൂ. അതൊക്കെ അവൾ സർവെെവ് ചെയ്തിട്ടുണ്ടെങ്കിൽ ഇതും സർവെെവ് ചെയ്യും.

ലാലേട്ടൻ അവളെ രേണു സുധി എന്ന് വിളിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. രേണുവിന്റെ ഒഫീഷ്യൽ പേര് രേഷ്മ പി തങ്കച്ചൻ ആണെന്ന് അറിഞ്ഞതിൽ പിന്നെ വ്ലോഗേർസ് അവളെ രേണു സുധി എന്ന് വിളിച്ചിട്ടില്ല. സുധി ചേട്ടന്റെ പേര് ഒപ്പം ചേർക്കാൻ അവൾക്ക് യോഗ്യതയില്ലെന്ന് വരുത്തി തീർക്കാനാണ് അവരെല്ലാത്തിലും രേഷ്മ പി തങ്കച്ചൻ എന്ന് പറയുന്നത്. പക്ഷെ എന്ത് തന്നെയായാലും നിയമപരമായി അവളുടെ ഭർത്താവാണ്. മാര്യേജ് കഴിഞ്ഞാൽ ഭർത്താവിന്റെ പേരാണ് ചേർക്കുന്നതെന്നും രേണുവിന്റെ ചേച്ചി ചൂണ്ടിക്കാട്ടി.
രേണു ബിഗ് ബോസിലേക്ക് പോകുന്നെന്ന് ഞങ്ങൾ പോലും അറിഞ്ഞത് പോകുന്നതിന് രണ്ട് ദിവസം മുമ്പാണ്. പെട്ടെന്നായിരുന്നു അവർ വിളിച്ച് പറഞ്ഞത്. ആദ്യം രേണു ബിഗ് ബോസിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. പിന്നെ വ്ലോഗ്ലേർസിന്റെ വെെരാഗ്യവും ദേഷ്യവും കാരണം പ്രതീക്ഷയില്ലായിരുന്നെന്നും രേണുവിന്റെ ചേച്ചി പറയുന്നു. എല്ലാവരും എന്റെ മോളെ ഒറ്റപ്പെടുത്തിയെന്നാണ് രേണുവിന്റെ അമ്മ പറഞ്ഞത്. ഇത്ര വരെ എത്തിയത് അവൾ ഒറ്റയ്ക്കാണ്. വേറെ ഒരുത്തനും സപ്പോർട്ട് ചെയ്തില്ല. എല്ലാവരും നെഗറ്റീവ് പറഞ്ഞെന്ന് രേണുവിന്റെ ചേച്ചിയുടെ ഭർത്താവും പറഞ്ഞു.

രേണു സുധിക്ക് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പിന്തുണ വരുന്നുണ്ട്. രേണു സുധി അത്രയൊന്നും വിമർശിക്കപ്പെടേണ്ട വ്യക്തി ആണെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല. അവർ ഇന്ന് ബിഗ് ബോസ്സ് വേദിയിൽ ലാലേട്ടന് മുന്നിൽ എത്തിയിട്ടുണ്ട് എങ്കിൽ സുധിയോടുള്ള സ്നേഹവും പിന്നെ സ്വപ്രയത്നവും കൊണ്ട് മാത്രമാണ്. ബിഗ്ബോസ് വീട്ടിലെ അടുത്ത നൂറ് ദിവസങ്ങൾ കഴിയുമ്പോഴേക്ക് രേണുവിനോടുള്ള മലയാളികളുടെ കാഴ്ചപ്പാട് തന്നെ മാറും എന്നുറപ്പാണ്.
സ്നേഹിക്കപ്പെടും എന്ന് ഉറപ്പാണ്, ബിഗ് ബോസ് ചർച്ചകൾ നടക്കുന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റിങ്ങനെ. ബിഗ് ബോസിൽ വന്ന ശേഷം രേണു രണ്ട് തവണയാണ് സ്ക്രീൻ സ്പേസ് നേടിയത്. പൊതുവെ പതിഞ്ഞ മട്ടിലാണ് രേണു ഹൗസിൽ മുന്നോട്ട് പോകുന്നത്. രേണു ആക്ടീവ് അല്ലെന്ന് സഹമത്സരാർത്ഥികൾ പറയുന്നുണ്ട്. അതേസമയം തനിക്കെതിരെ ആരെങ്കിലു സംസാരിച്ചാൽ രേണു ശക്തമായി പ്രതികരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ രേണുവിന്റെ ഗെയിം ചർച്ചയാകുന്നുണ്ട്. രേണുവിനെതിരെ എന്തെങ്കിലും കണ്ടന്റ് കിട്ടാൻ പല വ്ലോഗേർസും കാത്തിരിക്കുകയാണ്. രേണു സുധിക്കെതിരെയും അന്തരിച്ച നടൻ കൊല്ലം സുധിക്കെതിരെയും മുൻ ഭാര്യ വീണ എസ് പിള്ള നേരത്തെ രംഗത്ത് വന്നിരുന്നു. വീണയെ ഇപ്പോൾ മീഡിയകളിൽ കാണുന്നേയില്ല.


Click it and Unblock the Notifications











