ബി​ഗ് ബോസിൽ കയറാൻ മണിക്കൂറുകൾ, രേണു സുധിക്ക് അബദ്ധം പറ്റി, തുടക്കത്തിലേ പാളിയോ?

ബി​ഗ് ബോസ് മലയാളം ഏഴാം സീസൺ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. മത്സരാർത്ഥികളെല്ലാം ചെന്നെെയിൽ എത്തിക്കഴിഞ്ഞു. ആദ്യ ദിനത്തിലെ ഡാൻസിന്റെയും മറ്റും റിഹേഴ്സലിലാണ് ഇവർ. ഇത്തവണത്തെ സീസണിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. അടിമുടി മാറ്റങ്ങളോടെയാണ് ഏഴാം സീസൺ വരുന്നതെന്നാണ് സൂചന. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കേരളമൊട്ടുക്കും ഇപ്പോൾ ചർച്ചയാകുന്ന രേണു സുധി മത്സരാർത്ഥിയായെത്തുന്നുണ്ട്. ഇതേക്കുറിച്ച് രേണു ഇതുവരെയും സൂചന തന്നിരുന്നില്ല.

വിളിച്ചാൽ പോകുമെന്ന് മാത്രമാണ് രേണു പറഞ്ഞിരുന്നത്. എന്നാൽ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ആദ്യം വരുന്ന പേരുകളിലൊന്ന് രേണുവിന്റേതാണ്. കഴിഞ്ഞ കുറേ നാളുകളായി ഓൺലെെൻ മീഡിയകളിലൂടെ ജനങ്ങൾ നിരന്തരം രേണുവിനെ കണ്ട് കൊണ്ടിരിക്കുകയാണ്. ഇനി ബി​ഗ് ബോസിലൂടെ രേണു പ്രേക്ഷകർക്ക് മുന്നിലെത്തു. എന്നാൽ ബി​ഗ് ബോസിലേക്ക് കയറും മുമ്പേ തന്നെ രേണുവിന്റെ ഭാ​ഗത്ത് നിന്നും ഒരു വീഴ്ചയുണ്ടായി. രേണു ബി​ഗ് ബോസിലേക്ക് പോകുകയാണെന്ന് അറിയിച്ച് കൊണ്ട് സുഹൃത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. സജീന എന്ന സുഹൃത്താണ് പോസ്റ്റിട്ടത്.

Renu Sudhi

ഈ ലോകത്ത് എന്റെ ഇത്രയും നാളത്തെ അനുഭവം വെച്ച് പറയുകയാണ്, ഇത്രമാത്രം അവഗണനയും,, ആക്ഷേപവും അനുഭവിച്ച ഒരു വ്യക്തി, അല്ല ഒരു സ്ത്രീ രേണു സുധിയാണ്. മനസിന്റെ നിയന്ത്രണം കൈവിടാതെ പതറാതെ. മുന്നോട്ട് പോകുന്ന ഒരു നിരാലംമ്പയായ.. സ്ത്രീ കൂടിയാണ് രേണു. ഉള്ളിലുള്ള വിഷമം ആരെയും അറിയിക്കാതെ. ജീവിതം തുഴഞ്ഞു മുന്നോട്ട്. ഇപ്പോൾ ബിഗ്‌ബോസ് എന്ന മഹാ റിയാലിറ്റി ഷോയിൽ പോയിരിക്കുന്നു. നിങ്ങളുടെ ഇഷ്ടവും സ്നേഹവും സപ്പോട്ടും ഉണ്ടാവണം. വോട്ട് ചെയ്തു അവളെ വിജയിപ്പിക്കണം.. നെഗറ്റീവ് കമന്റ്‌ ആയി ആരും വരേണ്ട എന്നാണ് സജീനയുടെ പോസ്റ്റ്.

ബി​ഗ് ബോസ് ഷോ തുടങ്ങും മുമ്പാണ് രേണുവിന്റെ സുഹൃത്തിന്റെ ഇങ്ങനെയൊരു പോസ്റ്റ് വന്നിരിക്കുന്നത്. പൊതുവെ ബി​ഗ് ബോസ് മത്സരാർത്ഥികളായെത്തുന്നവർ ഈ വിവരം ഷോ തുടങ്ങും മുമ്പ് പുറത്ത് വിടാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. പ്രെഡിക്ഷൻ ലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ടെങ്കിലും മത്സരാർത്ഥികളോ ഇവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ‌ ഈ വിവരം പുറത്ത് വിടാറില്ല. ഇത് ബി​ഗ് ബോസിന്റെ ചട്ടമായാണ് കരുതപ്പെടുന്നത്.

Renu Sudhi  Bigg Boss

‌ബി​ഗ് ബോസ് ആദ്യ എപ്പിസോഡ് ഏവരും ആകാംക്ഷയോടെ കാണുന്നതാണ്. രേണുവിന്റെ സുഹൃത്ത് ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഇവരുടെ ഭാ​ഗത്ത് നിന്നുണ്ടായ ഈ വീഴ്ച മോഹൻലാൽ ആദ്യ ദിനത്തിൽ ചൂണ്ടിക്കാണിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയാണങ്കിൽ ഇൻട്രോ ദിവസം തന്നെ രേണുവിന് തെറി വിളി കേൾക്കാൻ സാധ്യതയുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രേണുവിന് വേണ്ടി വോട്ടും ചോദിക്കുന്നുണ്ട്.

ഷോ തുടങ്ങും മുമ്പേ വോട്ട് ചോദിക്കൽ തുട‌ങ്ങിയോ എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യം. ബി​ഗ് ബോസിൽ രേണുവിന് മുന്നേറാൻ സാധിക്കുമോ എന്ന ചോദ്യം പ്രേക്ഷകർക്കുണ്ട്. കടുത്ത മത്സരം നടക്കുന്ന ഷോയാണ് ബി​ഗ് ബോസ്. രേണു ഇവിടെ പയറ്റാൻ പോകുന്ന തന്ത്രങ്ങളറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്.

രേണുവിനെക്കൂടാതെ നടൻ ഷാനവാസ് ഉൾപ്പെടെയുള്ളവർ ബി​ഗ് ബോസിൽ ഇത്തവണ എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ബി​ഗ് ബോസ് ആയിരിക്കും സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. രേണു ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിലെ ശ്രദ്ധ കേന്ദ്രമാണ്. ഇനി ബി​ഗ് ബോസിലെത്തുന്നതോടെ ഈ ജനശ്രദ്ധ കൂടും. രേണുവിനെതിരെ വിമർശർ കൂടി വരുന്നതിനിടെയാണ് ബി​ഗ് ബോസ് എൻട്രി. ഒരുപക്ഷെ ബി​ഗ് ബോസിലൂടെ ഇമേജ് മാറ്റാൻ രേണുവിന് കഴിഞ്ഞേക്കും. ഭർത്താവ് കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു ലെെം ലെെറ്റിൽ ശ്രദ്ധ നേടുന്നത്. നേരത്തെ നാടകങ്ങളിൽ രേണു അഭിനയിച്ചിട്ടുണ്ട്. ഇന്ന് സിനിമകളും ആൽബം സോങ്സുമെല്ലാമായി രേണു തിരക്കിലാണ്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X