സുധി ചേട്ടാ ഞാൻ വന്നുകെട്ടോ; ബിഗ് ബോസിലേക്ക് രേണുവിന്റെ ഗ്രാന്റ് എൻട്രി, ഒന്നും എളുപ്പമാവില്ലെന്ന് ലാലേട്ടൻ
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന മത്സരാർത്ഥി രേണു സുധിയും ഹൗസിലേക്ക് ഗ്രാന്റ് എൻട്രി നടത്തി കഴിഞ്ഞു. പ്രഡിക്ഷൻ ലിസ്റ്റിലെല്ലാം രേണു നിറഞ്ഞ് നിന്നിരുന്നു. എന്നാൽ അവസാന നിമിഷം രേണു മത്സരാർത്ഥികളുടെ പട്ടികയിൽ നിന്നും പുറത്തായി എന്നും പ്രചരിച്ചിരുന്നു. ബിഗ് ബോസിൽ ഉണ്ടെന്ന റൂമറുകൾ പ്രചരിച്ചപ്പോൾ തുടക്കത്തിൽ രേണു അത് തള്ളിയിരുന്നു.
ഇതുവരെ തനിക്ക് വിളി വന്നിട്ടില്ലെന്നും ഇനി അങ്ങനൊരു അവസരം കിട്ടിയാൽ താൻ തീർച്ചയായും പോകുമെന്നുമാണ് രേണു പറഞ്ഞത്. തന്റെ സുധി ചേട്ടൻ ബിബി ഷോ ആഗ്രഹിച്ചിരുന്നുവെന്നും രേണു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽമീഡിയയിലും ജനങ്ങൾക്കിടയിലും നെഗറ്റീവ് പബ്ലിസിറ്റിയാണ് രേണുവിന് കൂടുതൽ.

അതുകൊണ്ട് തന്നെ ബിബിയിൽ ഭാഗമാകുമ്പോൾ രേണുവിന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റം വരുമെന്ന് അറിയാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. സോഷ്യൽമീഡിയ തുറന്ന് കഴിഞ്ഞാൽ മുഴുവൻ നിങ്ങളുടെ പേരണല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ രേണുവിനോട് സംസാരിച്ച് തുടങ്ങിയത്. എനിക്ക് സുധിയെ അറിയാമായിരുന്നു. പരിചയമുണ്ടായിരുന്നു.
വളരെ നല്ല ആക്ടറായിരുന്നുവെന്നും മോഹൻലാൽ രേണുവിനോട് പറഞ്ഞു. ഒരുപാട് സന്തോഷം... എന്റെ ലൈഫിൽ എങ്ങനെയാണോ ഞാൻ നിൽക്കുന്നത് അതുപോലെ തന്നെ ബിഗ് ബോസ് ഹൗസിലും ഞാൻ ഞാനായിട്ട് തന്നെ നിൽക്കും. എന്റേതായിട്ടുള്ള കുറച്ച് ശരികളുണ്ട്. അതൊക്കെ മനസിലാക്കികൊണ്ട് നാട്ടുകാർ എനിക്ക് വോട്ട് ചെയ്യും. ഒരുപാട് പ്രഡിക്ഷൻ ലിസ്റ്റിൽ എന്റെ പേര് കണ്ടിരുന്നു.
അതുകൊണ്ട് തന്നെ എനിക്ക് അറിയാം പ്രേക്ഷകരായിട്ടുള്ള നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് ഞാൻ ബിഗ് ബോസിൽ വരണമെന്ന്. അവർക്ക് വേണ്ടി ഞാൻ നല്ല രീതിയിൽ മത്സരിക്കും. അത് ഒരു ചലഞ്ചായി തന്നെ ഏറ്റെടുക്കുന്നു. വീട് മിസ് ചെയ്യും. കുടുംബാംഗങ്ങളെ മിസ് ചെയ്യും. ഷൂട്ടും കാര്യങ്ങളും മിസ് ചെയ്യും. സുധി ചേട്ടനെ മിസ് ചെയ്യില്ല. അദ്ദേഹം എപ്പോഴും കൂടെയുണ്ട്. ബിഗ് ബോസ് ഹൗസിലെ എക്സ്പീരിയൻസ് എനിക്ക് മനസിലാക്കണം.
അവിടുത്തെ ഗെയിം എന്താണെന്ന് അറിയണം. എന്റെ സുധി ചേട്ടൻ ഉപയോഗിച്ചിരുന്ന ട്രോളി ബാഗാണ് ഞാൻ ബിബിയിലേക്ക് പോകുമ്പോൾ ഒപ്പം കൊണ്ടുപോകുന്നത്. സുധി ചേട്ടന്റേതായതുകൊണ്ടാണ് ബിബി ഹൗസിലേക്ക് പോകാൻ ഞാനും അത് തന്നെ എടുത്തതെന്നും രേണു പറഞ്ഞു. ഒരുപാട് പ്ലാനുമായിട്ടാണല്ലേ ബിഗ് ബോസിലേക്ക് വന്നിരിക്കുന്നത്.

അത് അത്ര എളുപ്പമുള്ള സ്ഥലമല്ലെന്ന് രേണുവിന് മോഹൻലാൽ മുന്നറിയിപ്പ് നൽകി. എളുപ്പം അല്ലെന്ന് അറിയാം. നമ്മൾ നമ്മളായിട്ട് തന്നെ നിൽക്കുക. അല്ലാതെ തന്ത്രങ്ങൾ മെനഞ്ഞ് നിൽക്കാനൊന്നുമില്ലെന്നായിരുന്നു രേണുവിന്റെ മറുപടി. എല്ലാ ബിഗ് ബോസും പോലെയല്ല ഇപ്രാവശ്യം. ഏഴിന്റെ പണിയാണ്.
അതുകൊണ്ട് നന്നായിട്ട് കളിക്കൂവെന്നും രേണുവിനെ മോഹൻലാൽ ആശംസിച്ചു. സുധി ചേട്ടാ ഞാൻ വന്നുകെട്ടോ... എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടാണ് രേണു ബിബി ഹൗസിലേക്ക് കാലെടുത്ത് വെച്ചത്. രേണുവിനെ പ്രതീക്ഷിച്ചിരുന്നത് പോലെയായിരുന്നു എല്ലാ മത്സരാർത്ഥികളുടേയും പ്രതികരണം. ഞാൻ കുറേ നാളുകളായി സ്ക്രീനിൽ നിന്നും ജനങ്ങളുടെ മനസിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.
എങ്ങനെ എങ്കിലും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ രേണുവുമായി ഒരു റീൽ ചെയ്താൽ മതിയെന്ന് കരുതി ഇരിക്കുകയായിരുന്നു എന്ന കൗണ്ടർ പറഞ്ഞുകൊണ്ടാണ് രേണുവിനെ സഹമത്സരാർത്ഥിയും നടനുമായ മുൻഷി രഞ്ജിത്ത് സ്വീകരിച്ചത്. ആകെ ഇരുപത് പേരാണ് ഹൗസിലേക്ക് കയറിയത്. അതിൽ ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും ഒരു മത്സരാർത്ഥി എന്ന രീതിയിലാണ് പങ്കെടുക്കുക.


Click it and Unblock the Notifications