'വ്യക്തമായ കാരണമില്ലാതെ ശൈത്യ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല, ഞങ്ങൾ തിരികെ കയറിയതുകൊണ്ടല്ല അനു ജയിച്ചത്'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ​ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് അനുവാണ് വിജയിയെന്ന പ്രഖ്യാപനം വന്നശേഷം ഒരു ഫോട്ടോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ശൈത്യയുടേതാണത്. നിർവികാരതയോടെ ഇരിക്കുന്ന ശൈത്യയുടെ ഫോട്ടോ ട്രോളുകൾക്കും കാരണമായി. അനുവിന്റെ വിജയത്തിലുള്ള അസൂയ കൊണ്ടാണ് ശൈത്യ സന്തോഷം പ്രകടപ്പിക്കാതിരുന്നതെന്നാണ് പിന്നീട് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.

പക്ഷെ അന്ന് ആ അവസരത്തിൽ ശൈത്യ അങ്ങനെ പെരുമാറിയത് വ്യക്തമായ കാരണങ്ങളുള്ളതുകൊണ്ടാണെന്ന് പറയുകയാണിപ്പോൾ ആർജെ ബിൻസി. വ്യക്തമായ കാരണമില്ലാതെ ശൈത്യ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും ബിൻസി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Bigg Boss Malayalam
Photo Credit: Asianet / Youtube

ഓരോരുത്തരുടെ മാനസീകാവസ്ഥയാണല്ലോ. നമുക്ക് അതിൽ ഒന്നും പറയാൻ പറ്റില്ല.‍ അനു ജയിച്ചപ്പോൾ യാതൊരു വികാരവുമില്ലാതെ ശൈത്യ ഇരുന്നുവെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ടാകും. കുറേ കാരണങ്ങൾ ഞങ്ങൾക്ക് അറിയാം. റീസൺ ഉള്ളതുകൊണ്ടാണ് ശൈത്യ അങ്ങനെ ഇരുന്നത്. കാരണമില്ലാതെ ശൈത്യ എന്നല്ല ആരും അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെ ഞങ്ങൾ കയറിയതുകൊണ്ടല്ല അനു ജയിച്ചത്.

ഞങ്ങൾ ചെന്നില്ലായിരുന്നുവെങ്കിലും അനു ഒറ്റപ്പെടൽ സ്ട്രാറ്റജി കാണിക്കുമായിരുന്നു. ഞങ്ങൾ പോയതുകൊണ്ട് പല കാര്യങ്ങൾക്കും ക്ലാരിറ്റി ഉണ്ടായി. അതിൽ വളരെ അധികം ആത്മസംതൃപ്തിയുണ്ട്. ബി​ഗ് ബോസിൽ പോകാനുള്ള ആ​ഗ്രഹം ആര് പറഞ്ഞാലും ഞാൻ അവരോട് പറയും പൈസയുണ്ടോ? പിആർ കൊടുക്കാൻ പറ്റുമോ? എങ്കിൽ മാത്രം പോയാൽ മതിയെന്ന്.

സത്യം പറഞ്ഞാൽ എന്നെപ്പോലൊരാൾക്ക്... മറ്റുള്ളവർ എല്ലാം ആർട്ടിസ്റ്റുകളാണ്. ഞാൻ അത്ര പോപ്പുലറല്ല. ഫെയിമിൽ നിൽക്കുന്നയാളുമല്ല. ഞാൻ ഇപ്പോൾ ആലോചിക്കുന്നുണ്ട് പിആർ കൊടുത്തിരുന്നുവെങ്കിൽ കുറച്ച് കൂടി ആളുകളിലേക്ക് എനിക്ക് ഒരു റീച്ച് കിട്ടുമായിരുന്നുവെന്ന്. അത് പിആറിന്റെ പോസിറ്റീവ് സൈഡാണ്. പക്ഷെ അനുവോ ഷാനവാസോ ഒക്കെ എന്ത് കാണിച്ചാലും മറ്റുള്ള മത്സരാർത്ഥികളെ ചവിട്ടി താഴ്ത്തിക്കൊണ്ട് ഇവരെ ഉയർത്തിക്കൊണ്ട് വരുന്ന പിആർ ഒട്ടും ശരിയായ കാര്യമല്ല.

എനിക്ക് വേണ്ടി പ്രതികരിക്കാൻ ഞാൻ മാത്രമേയുള്ളു. എനിക്കിപ്പോൾ ആരോടും ദേഷ്യവും വൈരാ​ഗ്യവുമില്ല. അനുവാണ് വിജയിയെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ തന്നെയാണ് ആദ്യം ചാടി തുള്ളി സന്തോഷം പ്രകടിപ്പിച്ചത്. ആഫ്റ്റർ പാർട്ടിക്ക് ഇടയിൽ അനുവിനെ കെട്ടിപിടിക്കുകയും ഒരുപാട് നേരം സംസാരിക്കുകയും ചെയ്തിരുന്നു.

Bigg Boss Malayalam
Photo Credit: Shaitya Santhosh / Bincy

ഷാനവാസ് ഇക്കയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ഞങ്ങൾ എല്ലാവരും നല്ല കമ്പിനിയായി. അനീഷേട്ടൻ നല്ലൊരു മനുഷ്യനാണ് വ്യക്തിത്വമുണ്ട്. ആരെയും ചീത്ത വിളിക്കുന്നില്ല. കുറ്റം പറയുന്നില്ല. പുള്ളി ആദ്യം എനിക്ക് ഒരു ഇറിറ്റേഷനായിരുന്നു. സുപ്രഭാതം പറയുന്നതും നടത്തവുമെല്ലാം. പക്ഷെ അനീഷേട്ടൻ നല്ലൊരു ​ഗെയിമറാണ്.

അനീഷേട്ടൻ ജയിക്കണമെന്നായിരുന്നു മനസിൽ ഞാൻ ശരിക്കും ആ​ഗ്രഹിച്ചത്. അതുപോലെ നെവിൻ... അവൻ ഫെയ്ക്കാണോയെന്ന് എനിക്ക് ആദ്യം സംശയമുണ്ടായിരുന്നു. പക്ഷെ അങ്ങനെയല്ലെന്ന് പിന്നീട് മനസിലായി. മരുഭൂമിയിലെ മഴയായിരുന്നു അവൻ. നെവിൻ ഇല്ലാത്ത ബി​ഗ് ബോസിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി വയ്യായിരുന്നു. റീ എൻട്രി കഴിഞ്ഞ് സന്തോഷത്തോടെയാണ് തിരികെ വന്നതെന്നും ബിൻസി പറയുന്നു.

സീസൺ ഏഴ് ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടപ്പോൾ തന്നെ ബിൻസി എവിക്ടായി പുറത്തുവന്നിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും മറ്റ് ആക്സസറീസും എല്ലാം വാങ്ങിയാണ് ബി​ഗ് ബോസിലേക്ക് ബിൻസി പോയത്. പക്ഷെ പണിപ്പുര ടാസ്ക്ക് കാരണം പലർക്കും അതൊന്നും ഉപയോ​ഗിക്കാൻ കഴിഞ്ഞില്ല. ബിൻസിക്കും സമാന അവസ്ഥയായിരുന്നു. റീ എൻട്രി നടത്തിയപ്പോഴാണ് ബിൻസിയെ ഫയർ ബിബി പ്രേക്ഷകർ തിരിച്ചറിഞ്ഞത്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X