'എനിക്ക് എന്തിനാണ് അപ്പാനിയെ? പ്രേമിക്കാൻ വേറെ ആൺപിള്ളേരെ കിട്ടില്ലേ?, അവരുടെ പിആറുകൾ എന്നെ ഒരു വഴിക്കാക്കി'
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നടന്ന രണ്ടാം ആഴ്ചയിലെ എവിക്ഷനിലൂടെയാണ് ആർജെ ബിൻസി പുറത്തായത്. അന്ന് അത് അൺഫെയർ എവിക്ഷനാണെന്ന് ബിബി പ്രേക്ഷകർ പറഞ്ഞിരുന്നു. എന്നാൽ റീ എൻട്രിക്കുശേഷം അതുവരെ ഉണ്ടായിരുന്ന നെഗറ്റീവ് പോലും ബിൻസിക്ക് നെഗറ്റീവായി മാറി. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ റീ എൻട്രി അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബിൻസി.
മസ്താനിയുമായും അനുവുമായും നടന്ന വഴക്കുകളാണ് റീ എൻട്രിക്കുശേഷം ബിൻസി നെഗറ്റീവാകാൻ പ്രധാന കാരണമായത്. റീ എൻട്രി സമയത്ത് ഹൗസിലേക്ക് മസ്താനി കയറി വന്നത് തന്നെ കരഞ്ഞുകൊണ്ടാണ്. എല്ലാവരും പല കോർണറിൽ ഇരുന്ന് ആശ്വസിപ്പിക്കുന്നതും കണ്ടിരുന്നു. എന്നോട് മിണ്ടാൻ വന്നില്ല. ഒരു ഹായ് മാത്രം പറഞ്ഞു.

അത് കഴിഞ്ഞ് പിറ്റേ ദിവസം സമാധാനമായി ഭക്ഷണം കഴിക്കാൻ ഇരുന്ന എന്റെ അടുത്ത് മസ്താനിയാണ് ഇങ്ങോട്ട് വന്ന് എന്താണ് പ്രശ്നമെന്ന് ചോദിച്ചത്. അവിടെ മുതലാണ് ഞങ്ങൾ തമ്മിലുള്ള സംസാരം തുടങ്ങിയത്. ഞാൻ ഒഴിഞ്ഞ് മാറിയിരുന്നു. മറ്റുള്ളവരോട് കരഞ്ഞ് സംസാരിച്ച മസ്താനിയേയല്ല ഞാൻ അവിടെ കണ്ടത്. ആള് സ്വിച്ചിട്ടതുപോലെ മാറി. എന്നെ ട്രിഗൾ ചെയ്തു. അപ്പോഴാണ് ഞാൻ പൊട്ടിത്തെറിച്ചത്.
ചാച്ചന്റെ ഓട്ടോയിലല്ലേ പോയതെന്ന ഡയലോഗ് വിത്ത് ആക്ഷനോടെയാണ് മസ്താനി പറഞ്ഞത്. ആദ്യം പ്രശ്നമുണ്ടാക്കേണ്ടെന്ന് ഞാൻ കരുതി. അത് കഴിഞ്ഞാണ് ഞാൻ പ്രതികരിച്ചത്. അപ്പനെ പറഞ്ഞാൽ ഏത് മക്കൾക്കും പൊള്ളും. ചാച്ചൻ ഓട്ടോ ഒടിക്കാൻ തുടങ്ങിയിട്ട് 29 വർഷമായി. നല്ല രീതിയിൽ എന്നേയും അനിയത്തിയേയും ഞങ്ങളുടെ കുടുംബത്തേയും നോക്കുന്ന അദ്ദേഹത്തെ പറഞ്ഞാൽ പിന്നെ എനിക്ക് പൊള്ളില്ലേ.
മുമ്പും എന്റെ ചാച്ചനെ മസ്താനി പറഞ്ഞിട്ടുണ്ട്. ഫാമിലിയെ പറയുന്നത് മസ്താനിക്ക് ഉള്ളതാണ്. രേണുവിനോടും റെനയോടും എല്ലാം ഇത് മസ്താനി ചെയ്തിട്ടുണ്ട്. ആ ഡയലോഗ് കേൾക്കുമ്പോൾ ആരായാലും ഞാൻ ചെയ്തതെ ചെയ്യൂ. മസ്താനി ഉത്തരം മുട്ടി ഇരുന്നതാണ് നിങ്ങൾ കണ്ടത്. പക്ഷെ പുറത്ത് അവൾക്ക് നല്ലൊരു പിആർ ഉണ്ടായിരുന്നതുകൊണ്ട് ആ വീഡിയോ പോസിറ്റീവായി സാഡ് ബിജിഎം ഇട്ട് മസ്താനിയെ എയറിൽ നിന്ന് ഇറക്കാൻ ഉപയോഗിച്ചു.
മസ്താനിക്ക് പിആറുണ്ടെന്ന് മീഡിയക്കാർ തന്നെയാണ് പറഞ്ഞത്. പിന്നെ അനുവിന് എതിരെ സംസാരിച്ചാൽ പിആർ ഇളകുമെന്നും വിനുവിന് കഷ്ടപ്പാടായിരിക്കുമെന്നും എനിക്ക് അറിയാമായിരുന്നു. അനുവിന്റെ പിആറും മസ്താനിയുടെ പിആറും കൂടി എന്നെ ഒരു വഴിക്കാക്കി വെച്ചിരിക്കുകയാണ്. അപ്പാനിയുമായി അധികം കൂട്ടുവേണ്ടെന്ന് എന്നോട് ആദ്യം പറഞ്ഞത് അനുവാണ്. അപ്പാനിക്ക് കല്യാണം കഴിച്ച് പിള്ളേരില്ലേ.

എനിക്ക് എന്തിനാണ് അപ്പാനിയെ എന്നാണ് ഞാൻ ഉടനടി ചോദിച്ചത്. എനിക്ക് എന്താ വേറെ ആൺപിള്ളേരെ കിട്ടില്ലേ? പ്രേമിക്കാൻ ആണെങ്കിൽ?. ഞങ്ങൾ ജസ്റ്റ് ഫ്രണ്ട്സ് മാത്രമാണെന്ന് അപ്പോഴെ ഞാൻ വ്യക്തമായി പറഞ്ഞിരുന്നു. ഇതെല്ലാം പറയുന്ന അനുവിന് ആദ്യം ആര്യനോട് ക്രഷുണ്ടായിരുന്നു. എടി അവൻ എന്നെ നോക്കുന്നെടി എന്നൊക്കെ അനു എന്നോട് പറയാറുണ്ടായിരുന്നു. ലാലേട്ടൻ വന്ന വീക്കന്റ് എപ്പിസോഡിൽ രണ്ടുപേരും അടുത്ത് അടുത്താണ് ഇരിക്കാറ്.
അതിന് വേണ്ടി ആര്യൻ എന്നോട് വഴക്ക് കൂടിയിട്ടുണ്ട്. പ്രവീൺ വന്നശേഷം പ്രവീണിനോട് നമുക്ക് ലവ് ട്രാക്ക് പിടിക്കാമെന്ന് അനു വാഷ്റൂം ഏരിയയിൽ വെച്ച് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് അനീഷേട്ടനോട് അനു എന്തൊക്കെയാണ് കാണിച്ചത്?. ഇതൊക്കെ ചെയ്യുന്ന ഒരാൾക്ക് മറ്റൊരാളെ കുറ്റം പറയാൻ എന്ത് അധികാരമാണുള്ളത്. അനു ഹൗസിൽ കയറി വൈകാതെ തന്നെ അനു കപ്പ് തൂക്കുമെന്ന് വിനു സ്റ്റോറി ഇട്ടിരുന്നു.
അതാണ് പൈസയുടെ പവർ. പതിനാറ് ലക്ഷം കൊടുത്തുവെന്ന് അനു എന്നോടും പറഞ്ഞിരുന്നു. എവിടെ എന്ത് ചെയ്യണമെന്ന് അനുവിന് കൃത്യമായി അറിയാം. അനുവാണ് ഗെയിം കൃത്യമായി പഠിച്ചിട്ട് വന്നയാളാണ്. അനുവിനാണ് കപ്പെന്ന് ഉറപ്പായിരുന്നു എന്നും ബിൻസി പറയുന്നു.


Click it and Unblock the Notifications