'ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഉയർന്ന് വന്നയാളാണ് അനു, സ്ക്രീൻ സ്പേസിന് വേണ്ടി അവർ എന്തൊക്കെയോ കാണിച്ച് കൂട്ടുന്നു'

ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളത്തിന്റെ സീസണുകളിൽ റോബിൻ രാധാകൃഷ്ണനെപ്പോലെ ആരാകരെ സമ്പാദിച്ച ഒരു മത്സരാർത്ഥി വേറെയുണ്ടാകില്ല. എഴുപത് ദിവസത്തോളം ഹൗസിൽ നിന്നശേഷം സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് പുറത്തായത്. സീസൺ ഏഴ് ഫിനാലെയോട് അടുക്കുമ്പോൾ പിആർ സ്റ്റണ്ടിനെ കുറിച്ചും ഫൈനലിസ്റ്റുകളായ മത്സരാർത്ഥികളെ കുറിച്ചും റോബിൻ ഓൺലൈൻ മലയാളി ഇവന്റ്സിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നു.

ഫൈനൽ സിക്സായവർ മാത്രമല്ല ഇതുവരെ മത്സരിച്ചവരെല്ലാം ഒരു തരത്തിൽ നോക്കിയാൽ വിജയികൾ തന്നെയാണ്. എല്ലാവരും നന്നായി കളിക്കട്ടെ അർഹതപ്പെട്ടയാൾ മാത്രം വിജയിയായി മാറട്ടെ. ഈ സീസണിൽ‌ ഏഷ്യാനെറ്റ് ഉൾപ്പെടെ പിആറിനെ പ്രമോട്ട് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

Bigg Boss Malayalam
Photo Credit: Robin / anumol

പിആറിനെ ആളുകൾ സമീപിക്കുന്നത് ഒരു സെൽഫ് ബൂസ്റ്റിങിന് വേണ്ടിയാണ്. പക്ഷെ നടക്കുന്നത് മറ്റ് മത്സരാർത്ഥികൾക്ക് നേരെയുള്ള ഡീ​ഗ്രേഡിങ്ങാണ്. അവരുടെ പേഴ്സണൽ ലൈഫിലേക്ക് വരെ പിആറായി ആളുകൾ ഇടിച്ച് കയറുന്നു. പിആറിന്റെ കയ്യിൽ വലിയൊരു ഡാറ്റ ബേസുണ്ട്. ഒരു യുദ്ധത്തിന് പോകുന്നത് പോലെയാണ് അവർ ഇതെല്ലാം ചെയ്യുന്നത്. ബി​ഗ് ബോസ് ഒരു ഷോയാണെങ്കിലും മനുഷ്യത്വം എന്നൊന്ന് ഉണ്ടല്ലോ.

അതിനെ കുറിച്ചാണ് ഞാൻ പറയുന്നത്. മനപൂർവ്വം വ്യക്തിഹത്യ ചെയ്യാതിരിക്കുക. പിആർ കൊടുക്കുന്നതും കൊടുക്കാതിരിക്കുന്നതും വിഷ‌യമല്ല. മറ്റുള്ള മത്സരാർത്ഥികളെ ഡീ​ഗ്രേഡ് ചെയ്യാതിരിക്കുക. റീ എൻട്രിയിൽ ഹൗസിലേക്ക് കയറിയവർ എന്തിനാണ് വീണ്ടും ​അവിടെ ​ഗെയിം കളിക്കുന്നത്. കളിച്ചാലും അവർ ഇനി ടോപ്പ് ഫൈവിൽ വരാൻ പോകുന്നില്ലല്ലോ.

സ്ക്രീൻ സ്പേസിന് വേണ്ടി എന്തൊക്കെയോ കാണിച്ച് കൂട്ടുകയാണ്. എന്റെ സീസണിൽ ഞങ്ങൾ റീ എൻട്രി നടത്തിയപ്പോൾ ആരും പരസ്പരം പ്രശ്നമുണ്ടാക്കിയിട്ടില്ല. എന്റെ സീസണിൽ എല്ലാവർക്കും എന്നോട് പ്രശ്നമുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ ആരും ഹൗസിൽ വെച്ച് അതൊന്നും വിഷയമാക്കിയില്ല. നാട്ടുകാരെ കാണിക്കണം എന്നുള്ളതുകൊണ്ടാണ് അവരെല്ലാം അവിടെ പോയി പ്രശ്നമുണ്ടാക്കിയത്. നാട്ടുകാരെ കാണിക്കാതെ പേഴ്സണലി സംസാരിച്ച് തീർക്കാമായിരുന്നു.

സീസൺ 2 മുതൽ ആളുകൾക്ക് പിആറുണ്ട്. പക്ഷെ ആരും തുറന്ന് പറഞ്ഞില്ല. ഏഷ്യാനെറ്റ് എന്നോട് പറ‍ഞ്ഞിരുന്നു. പിആർ കോൺടാക്ട് ചെയ്യും അത് എടുക്കേണ്ടെന്ന്. എന്നെ ആരും സമീപിച്ചതില്ല ഞാൻ എടുത്തതുമില്ല. പിആർ ചെയ്യുന്നത് മാനിപ്പുലേഷനാണ്. വോട്ടിൽ കൃത്രിമം കാണിക്കാൻ പറ്റുമോയെന്ന് അറിയില്ല.

Bigg Boss Malayalam
Photo Credit: Robin / anumol

പിആർ കൊടുത്തിട്ട് വരുന്നവരെ ഇനി മുതൽ ഷോയിലേക്ക് എടുക്കരുതെന്നാണ് എന്റെ അഭിപ്രായം. സ്വന്തമായി കളിച്ച് വരട്ടെ. അതുപോലെ റീ എൻട്രി നടത്തിയ മത്സരാർത്ഥികൾ അനുവിനെ ടാർ​ഗെറ്റ് ചെയ്ത് പെരുമാറിയത് മണ്ടത്തരമായിപ്പോയി. മറ്റുള്ളവരോടുള്ള ദേഷ്യം പോലും അനുവിന് വോട്ടായി മാറും. ആര് വിന്നറാകുമെന്ന് എനിക്ക് അറിയില്ല. ആര് വേണമെങ്കിലും വിജയിക്കാം.

കാരണം ബെസ്റ്റ് പ്ലയറോ മത്സരാർത്ഥിയോ ഈ സീസണിലില്ല. ഷോയെക്കാൾ വലുതായ മത്സരാർത്ഥിയില്ല ഈ സീസണിൽ. അനുമോൾ ഒരു പച്ച തിരുവനന്തപുരംകാരിയാണ്. പുള്ളിക്കാരി പുള്ളിക്കാരിയായി ലൈഫ് അങ്ങ് ജീവിക്കുകയാണ്. ലൈഫിനോട് ഫൈറ്റ് ചെയ്ത് ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഉയർന്ന് വന്ന ആളാണ്. അതിനെ അഭിനന്ദിക്കണം.

നെവിനും അതുപോലെ തന്നെ ഒരുപാട് ഫൈറ്റ് ചെയ്താണ് ഈ സൊസൈറ്റിയിൽ നിൽക്കുന്നത്. ആര് വിജയിച്ചാലും എനിക്ക് സന്തോഷമേയുള്ളു. ബി​ഗ് ബോസ് അൾട്ടിമേറ്റ് വന്നാൽ പോവില്ല. എന്റെ പേഴ്സണൽ ലൈഫുമായി ഞാൻ മുന്നോട്ട് പോവുകയാണ് എന്നും റോബിൻ പറയുന്നു. സീസൺ ഏഴിൽ എത്തിയിട്ടും റോബിനുള്ള ആരാധകരിൽ കുറവ് സംഭവിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X