'വിജയ് ഫാൻസിന്റേയും യൂണിയൻ പിള്ളേരുടേയും വോട്ട് വരെ കാൻവാസ് ചെയ്യുന്നു, പ്രതിഫലം ഏറ്റവും കുറവുള്ളത് നെവിന്'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ഏറ്റവും കൂടുതൽ ശക്തമായ പിആർ ഉള്ള മത്സരാർത്ഥികൾ അനുമോളും അനീഷുമാണെന്നത‍് പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇപ്പോഴിതാ അനുവിന് വേണ്ടി കുടുംബം വിജയ് ഫാൻസിന്റേയും യൂണിയൻ പിള്ളേരുടേയും വോട്ട് വരെ കാൻവാസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് മുൻ ബി​ഗ് ബോസ് മത്സരാർത്ഥികളായ സായ് കൃഷ്ണയും സിജോയും.

ഈ സീസണിൽ ഏറ്റവും കുറവ് പ്രതിഫലമുള്ളത് നെവിനാണെന്നും ഇരുവരും പുതിയ വീഡിയോയിലൂടെ പറഞ്ഞു. അനീഷ്-അനുമോൾ ലവ് ട്രാക്കിനെ കുറിച്ചും ഇരുവരും തങ്ങളുടെ തോന്നലുകളും പങ്കുവെച്ചു. അനീഷിന്റെ പ്രണയം കൊണ്ട് അനുമോൾക്ക് ഒരു നഷ്ടവും സംഭവിക്കുകയില്ല. വോട്ട് കുറയില്ല. കാരണം പിആർ വോട്ട് കേറ്റുന്നുണ്ട്.

Bigg Boss Malayalam
Photo Credit: Asianet / Youtube

വിജയ് ഫാൻസിന്റേയും കേ​രളത്തിലെ യൂണിയൻ പിള്ളേരുടേയും വോട്ട് അനുമോൾക്ക് ചെല്ലുന്നുണ്ട്. ഇവരെയെല്ലാം അനുമോളുടെ വീട്ടുകാർ വിളിച്ച് സംസാരിക്കുന്നുമുണ്ട്. വേണമെങ്കിൽ അതിന്റെ ഓഡിയോ വരെ പുറത്ത് വിട്ട് തെളിവ് തരാം. അനുവിന് മാത്രമല്ല അനീഷിന് വേണ്ടിയും ഹെവി കാൻവാസിങ്ങ് നടക്കുന്നുണ്ട്. ബി​ഗ് കാണാത്തവരാണ് വോട്ട് ചെയ്യുന്നത് എന്നതാണ് പ്രശ്നം.

അതാണ് ഷോയെ ബാധിക്കുന്നത്. അതുകൊണ്ടാണ് പിആർ പിടിച്ച് കൊടുക്കുന്ന വോട്ടുകളെ കുറിച്ച് ഞങ്ങൾ എതിർത്ത് പറഞ്ഞത്. അനുവിനെ പ്രപ്പോസ് ചെയ്തശേഷം അനീഷ് കാണിച്ചതെല്ലാം ക്രിഞ്ച് കാര്യങ്ങൾ. അനീഷ് റെഡ്ഡി​ എന്നാണ് വിളിക്കാൻ തോന്നിയത്. അനുവിനോടുള്ള ഇഷ്ടത്തെ കുറിച്ച് ചോദിച്ചപ്പോൾ അനീഷ് ക്രിസ്റ്റ്വൽ ക്ലിയർ മറുപടി നൽകി.

പക്ഷെ അനുമോൾ അവിടെ കിടന്ന് മെഴുകി. ഫ്രണ്ട് എന്നാണ് അനീഷിനെ കുറിച്ച് പറഞ്ഞത്. വിവാഹത്തോടോ റിലേഷൻഷിപ്പിനോടോ താൽപര്യമില്ലെങ്കിൽ ഒന്നുകിൽ നോ അല്ലെങ്കിൽ സഹോദരനായിട്ടാണ് കാണുന്നത് എന്ന മറുപടി നൽകണമായിരുന്നു. ഇതൊന്നും കൊണ്ട് അനുവിന് വോട്ട് നഷ്ടപ്പെടില്ല. പക്ഷെ ക്രെഡിബിലിറ്റി പോകും. അനുമോളുടെ കുടുംബപ്രേക്ഷകർ അനീഷിനെ അനുകൂലിക്കാൻ സാധ്യതയുണ്ട്.

കാരണം ലാലേട്ടൻ ചോദിച്ചപ്പോൾ അനീഷ് ഫ്രണ്ടാണെന്നും ആദില ചോദിച്ചപ്പോൾ സഹോദരനാണെന്നുമാണ് അനു പറഞ്ഞത്. അതൊരു കൂറ പരിപാടിയാണ്. ആണിന് ആശ കൊടുക്കുന്നതുപോലെയാണ്. അനുമോളാണ് എല്ലാം തുടങ്ങിവെച്ചത്. ഷാനവാസ്, ആദില-നൂറ‌, ഒരു പരിധി വരെ അക്ബറും കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾക്ക് ഫ്യൂവൽ ചെയ്തവരാണെന്നും സായിയും സിജോയും പറഞ്ഞു.

Bigg Boss Malayalam
Photo Credit: Asianet / Youtube

ഏറ്റവും കുറവ് പെയ്മെന്റിൽ ഇത്തവണ ബി​ഗ് ബോസിലേക്ക് മത്സരിക്കാൻ എത്തിയത് നെവിനാണ്. അതുകൊണ്ട് തന്നെ മണി ടാസ്ക്കിൽ പങ്കെടുക്കാൻ പറ്റാത്തതിൽ അവന് വിഷമമുണ്ട്. അതുകൊണ്ട് തന്നെ കാർ ടാസ്ക്ക് ലാലേട്ടൻ നെവിന് കൊടുത്തത് നന്നായി. മാത്രമല്ല സ്വന്തമായി അധ്വാനിച്ച പണം എന്തിന് വേണ്ടി ഉപയോ​ഗിച്ചുവെന്ന് ചോദിച്ചപ്പോൾ നെവിൻ മാത്രമാണ് അത് വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോ​ഗിച്ചുവെന്ന് പറഞ്ഞ ഒരേയൊരാൾ. ആ ഒരു ഉത്തരം വളരെ സ്ട്രോങ്ങാണ്.

നെവിന് നല്ലൊരു സ്ട്രോങ്ങ് പിആർ ടീം ഇല്ലാത്തതുകൊണ്ട് ആ സാ​ധനം ആരും കത്തിച്ചില്ല. നെവിന് പകരം അനുമോളോ അനീഷോ ആയിരുന്നു ഇക്കാര്യം പറഞ്ഞതെങ്കിൽ സീസൺ അവർ ജയിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയേനെ. നെവിൻ ആയതുകൊണ്ട് അത് ആരും ശ്രദ്ധിച്ചില്ല.

നല്ല പേഴ്സണൽ സ്ട്ര​ഗിൾ ഉള്ള ഒരു മത്സരാർത്ഥിയാണ് നെവിൻ. ഷാനവാസിനാണ് ഇപ്പോൾ ഹൗസിൽ ഉള്ളവരിൽ ഏറ്റവും കൂടുതൽ പെയ്മെന്റ് ഉള്ളയാളെന്നും ഇരുവരും പറഞ്ഞു. ഇനി വെറും ഒരാഴ്ച മാത്രമാണ് ​സീസൺ ഏഴിന്റെ ​ഗ്രാന്റ് ഫിനാലെയ്ക്കായി അവശേഷിക്കുന്നത്. ഒന്നോ രണ്ടോ ആളുകൾ ഇന്ന് വീടിനോട് വിടപറയും.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X