"ലക്ഷ്മിക്ക് കൊടുക്കാനുള്ള പെെസ കരുതിയായിരിക്കാം, ഭർത്താവ് തേഞ്ഞു"; പരിഹസിച്ച് സായ് കൃഷ്ണ
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ലക്ഷ്മി പുറത്തായതിന് പിന്നാലെ ചാനലിന് നേരെ ലക്ഷ്മിയുടെ ഭർത്താവ് ഉന്നയിച്ച ആരോപണവും ഇല്ലാതായി. ഫാമിലി വീക്കിൽ ലക്ഷ്മിയുടെ മകനെ ഹൗസിൽ കയറ്റാൻ ഷോ അധികൃതർ തയ്യാറായില്ലെന്ന് ലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ഇക്കാര്യത്തിൽ വ്യക്തത വരുത്തി. മകനെ കൺഫഷൻ റൂമിൽ വെച്ച് താൻ കണ്ടിരുന്നെന്നും ഭർത്താവുമായി അകൽച്ചയിലാണെന്നും പക്ഷെ പിരിഞ്ഞിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു. തന്നെ അനുകൂലിച്ച് ഇയാൾ സംസാരിച്ചതും ലക്ഷ്മിക്ക് ഇഷ്ടപ്പെട്ടില്ല.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സായ് കൃഷ്ണ. ഡിവോഴ്സ്ഡ‍് ആയിട്ടില്ല. ഡിവോഴ്സിനുള്ള നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ ഭർത്താവിന്റെ അവകാശ വാദം അവർ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്നാണ്. അവർ തമ്മിൽ ഡിവോഴ്സ് നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്നില്ലെന്നും ഭയങ്കര ഹാപ്പിയായി പോകുകയാണെന്നും നമ്മളെന്തോ പ്രശ്നമുണ്ടാക്കി, ബിഗ് ബോസ് ടീം വലിയ വിഷയമുണ്ടാക്കി എന്നത് പോലെയാണ് ഭർത്താവ് പറയുന്നത്. പ്രശസ്തിക്ക് വേണ്ടിയാേ, ഇപ്പോൾ സപ്പോർട്ട് ചെയ്താൽ കേസിൽ നിന്നും കൊടുക്കാനുള്ള പെെസയിൽ നിന്നും ലക്ഷ്മി മാറ്റിത്തരും എന്ന് കരുതിയോ ചെയ്ത കുരുട്ടുബുദ്ധിയാണോ എന്നറിയില്ല. അവനെന്തായാലും തേഞ്ഞൊട്ടി.

ലക്ഷ്മിക്ക് ആ വ്യക്തിയുമായി ഒരു തരത്തിലുള്ള കൊളാബറേഷനും താൽപര്യമില്ല. പ്രൊട്ടക്ഷൻ ഓർഡർ എടുത്തിട്ടാണ് ലക്ഷ്മി ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്നതെന്നും പറയുന്നുണ്ട്. ഭർത്താവ് തന്നെക്കുറിച്ച് ഒരു വീഡിയോയും ചെയ്യരുതെന്നുണ്ടായിരുന്നെന്നും ലക്ഷ്മി പറഞ്ഞു. ചാനലിന് ഈ വിഷയത്തിന്റെ പേരിൽ ഹേറ്റ് ക്യാമ്പയിൻ നടന്നിരുന്നു. അത് ചെയ്തവരോട് നാണമുണ്ടോ എന്നാണ് ചോദിക്കാനുള്ളത്.
ലക്ഷ്മിയുടെ കസിൻ ബ്രദറായ ചെക്കൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞു. വാലും തുമ്പും ഇല്ല. മുഴുവൻ പറഞ്ഞത് ഇട്ടിരുന്നെങ്കിൽ അവൻ എയറിലായേനെ എന്നാണ് മീഡിയക്കാർ തന്നോട് പറഞ്ഞതെന്നും സായ് കൃഷ്ണ പറഞ്ഞു. ലക്ഷ്മിയുടെ കസിൻ എന്തൊക്കെയാണ് അടിച്ച് വിട്ടതെന്നും സായ് കൃഷ്ണ ചോദിക്കുന്നു. ബിഗ് ബോസ് ഹൗസിൽ ഏറ്റവും വിമർശനം കേട്ട മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മി. അതേസമയം വിമർശകരെ പോലെ ആരാധകരും ലക്ഷ്മിക്കുണ്ട്. ലെസ്ബിയൻ പങ്കാളികളായ ആദിലയ്ക്കും നൂറയ്ക്കും എതിരെ നടത്തിയ പ്രസ്താവന വിവാദമായി. ഇതിനൊപ്പം ഒനീലിനെതിരെ ഉന്നയിച്ച തെറ്റായ ആരോപണത്തിലും ലക്ഷ്മി വിമർശനം നേരിട്ടു.


Click it and Unblock the Notifications