ഇത്രയും നാൾ ഉണ്ടാക്കിയ പണമെവിടെ, ഒരു ദിവസത്തേക്ക് 50,000 എങ്കിലും കിട്ടും; അനുമോളുടെ 'കഷ്ടപ്പാട്' ചർച്ച

ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ അനുമോൾക്ക് വിജയ സാധ്യത അടുത്തിരിക്കെ കാര്യങ്ങൾ മാറി മറിയാൻ സാധ്യത. അനുമോളും കുടുംബവും പറഞ്ഞ ചില കാര്യങ്ങൾ ജനം സംശയം പ്രകടിപ്പിച്ച് തുടങ്ങിയിരിക്കുന്നു. വളരെയേറെ കഷ്ടപ്പെട്ടാണ് അനുമോൾ ഇന്നത്തെ നിലയിലേക്ക് എത്തിയതെന്ന് കുടുംബം പറയുന്നു. ഇത് പ്രേക്ഷകർ അം​ഗീകരിക്കുന്നു. എന്നാൽ താനിപ്പോഴും ബുദ്ധിമുട്ടിലാണെന്ന് അനുമോൾ പറയുന്നുണ്ട്. കടം വീട്ടാൻ വേണ്ടിയാണ് ബി​ഗ് ബോസിൽ വന്നതെന്നും പറയുന്നു.

എന്നാൽ അനുമോളെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ പല ചോദ്യങ്ങളും ഉയരുന്നു. വലിയ രണ്ട് നില വീടാണ് അനുമോളുടേത്. ഇത് പണിതിട്ട് കുറച്ച് വർഷ​ങ്ങൾ ആയതേയുള്ളൂ. കുടുംബ വീടായി മറ്റൊരു വീടുമുണ്ട്. വീട്ടിൽ രണ്ട് കാറുകളും. എന്നാൽ അനുമോൾ പറയുന്നത് ഷൂട്ടിന് ബസിലും ട്രെയിനിലും ഉറക്കമില്ലാതെ യാത്ര ചെയ്തു എന്നാണ്.

Anumol

സാമ്പത്തികമായി വളരെ പ്രയാസം നേരിടുന്നവരായാണ് അനുമോൾ സ്വയം ചിത്രീകരിക്കുന്നത്. എന്നാൽ വർഷങ്ങളായി ടെലിവിഷൻ രം​ഗത്ത് പ്രവർത്തിക്കുന്നു. വലിയ താരമൂല്യവുമുണ്ട്. എന്നിട്ടും എന്തിന് കഷ്ടപ്പാടുകൾ മാത്രം പറയുന്നെന്ന ചോദ്യം പ്രേക്ഷകരിൽ പലർക്കുമുണ്ട്. മാത്രവുമല്ല അനുമോളേക്കാളും സാമ്പത്തിക പ്രയാസം നേരിടുന്നവർ ബി​ഗ് ബോസ് ഹൗസിലുണ്ട്. നെവിൻ ഇതിനുദാഹരണമാണ്. സ്വന്തമായി വീടില്ലാത്തവരും ബി​ഗ് ബോസ് ഹൗസിലുണ്ട്.

അനുമോളും കുടുംബവും വോട്ടിന് വേണ്ടി സിംപതി കാർഡ് ഇറക്കുകയാണെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഇതിനിടെ മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ അനുമോളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒന്നുമുണ്ടാക്കാതെ ഫ്രീ ആയാണോ എല്ലാ പണിക്കും ഇത്രയും കാലം പോയത്. അതൊക്കെ ചുമ്മാ അടിച്ച് വിടുന്നതാണ്. സ്റ്റാർ മാജിക്കിൽ ഒരു ദിവസം ഒരാളുടെ പ്രതിഫലം എത്രയുണ്ടാകും. ഒരു ഉദ്ഘാടനത്തിന് പോയാൽ കുറഞ്ഞത് 50000 രൂപ വാങ്ങാതിരിക്കുമോ. നാട് നടന്ന് ഉദ്ഘാട‌നങ്ങൾ ചെയ്തിട്ടില്ലേ. അന്ന് അവർ നല്ല രീതിയിൽ സമ്പാദിച്ചിട്ടുണ്ട്.

Anumol

ആ സമ്പാദ്യം കാെണ്ട് അവർ വീട് വെച്ചിട്ടുണ്ട്. 40 ലക്ഷം രൂപയുടെ വീട് വെക്കുന്നയാൾ കുറച്ച് കോമൺസെൻസുണ്ടെങ്കിൽ ഒന്നിച്ച് പെെസ എടുത്ത് കൊടുക്കുമോ. വർക്കുള്ള ആളാണെങ്കിൽ ഇഎംഐക്ക് ഇടും. നമ്മളൊക്കെ അങ്ങനെയാണ് ചെയ്യുക. ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ട് പലിശയും ഇഎംഐയും ഇക്വേറ്റ് ചെയ്യും. അങ്ങനെ ലോൺ എടുത്തതായിരിക്കും. ലോണൊക്കെ എല്ലാവർക്കും ഉണ്ടാകുമെന്നും സായ് കൃഷ്ണ പറഞ്ഞു.

അനുമോൾ പല കാര്യങ്ങളിലും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന വാദവും ശക്തമാണ്. സഹമത്സരാർത്ഥികളിൽ പലരെയും അനുമോൾ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇതിൽ ക്ഷമാപണം നടത്തിയില്ല. തനിക്കെതിരെ എന്തെങ്കിലും ആരോപണം വന്നാൽ കരഞ്ഞ് ബഹളം വെക്കുമെന്നും വിമർശനമുണ്ട്. ഇതിന് പുറമെ അനുമോളുടെ പിആർ സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ നിയന്ത്രിക്കുന്ന സാഹചര്യമാണിപ്പോൾ.
അനുമോൾക്കെതിരെ തിരിയുന്ന സഹമത്സരാർത്ഥികൾക്കെതിരെ കടുത്ത സെെബർ ആക്രമണം നടത്തുന്നു. അതേസമയം അനുമോൾക്ക് തന്റേതായ ആരാധക വൃന്ദവും ഉണ്ട്. വീട്ടമ്മമാർക്ക് പ്രിയങ്കരിയാണ് അനുമോൾ. നിലവിൽ അനുമോൾ, അനീഷ് എന്നിവർക്കാണ് വിജയ സാധ്യത കൂടുതൽ.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X