അനുമോൾ ഒരു ഈഴവ പെൺസിംഹം; ജാതി കാർഡ് ഇറക്കിയും ആളുകളെ കാൻവാസ് ചെയ്ത് ഒടിപി വാങ്ങിയും വോട്ട് മറിക്കുന്നു!
അനു മോൾക്ക് ശക്തമായ പിആർ വർക്ക് നടക്കുന്നുണ്ടെന്നതിന് പുതിയ തെളിവുകൾ പുറത്തുവിട്ട് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ. മെഡിക്കൽ കോളേജിലേക്ക് വരുന്ന രോഗികളേയും കൂട്ടിരിപ്പുകാരെയും കാൻവാസ് ചെയ്ത് വോട്ട് ബൾക്കായി അനുവിന്റെ ചേച്ചി മറിച്ചതിന്റെ വോയ്സും മറ്റ് തെളിവുകളും പുതിയ വീഡിയോയിലൂടെ സായ് കൃഷ്ണ പുറത്തുവിട്ടു. ജാതി കാർഡ് ഇറക്കിയും വോട്ട് പിടിക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത് വന്നു. അനുവിന്റെ നെഗറ്റീവ് മനസിലായിട്ടും എന്തുകൊണ്ട് വോട്ട് എത്തുന്നുവെന്ന സംശയം നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകും.
അതിനുള്ള മറുപടിയാണ് ഞാൻ പറയാൻ പോകുന്നത്. ജാതി കാർഡ് ഇറക്കി വരെയാണ് വോട്ട് പിടിക്കുന്നത്. അതുപോലെ മെഡിക്കൽ കോളേജിന് മുന്നിൽ പോയി നിന്ന് അവിടെ വരുന്ന രോഗികളുടെ ഫോൺ വാങ്ങി ഒടിപി ചോദിച്ചും അനുവിന്റെ ആളുകൾ വോട്ട് ചെയ്യിപ്പിക്കുന്നു സായ് കൃഷ്ണ പറഞ്ഞ് തുടങ്ങി.

അനുമോളുടെ പിആർ കിണഞ്ഞ് പരിശ്രമിക്കുന്നു. മെഡിക്കൽ കോളേജിന് മുന്നിൽ പോയി നിന്ന് വോട്ട് ചോദിക്കുന്നത് ഒരു ഭീകര ഐറ്റമാണെന്ന് പറയാതെ വയ്യ. അനുഭവമുള്ള ഒരാളുടെ വോയ്സ് നിങ്ങൾക്ക് ഞാൻ കേൾപ്പിച്ച് തരാം... ആ വോയ്സിൽ പറഞ്ഞത് ഇങ്ങനെയാണ്... അഡ്മിറ്റായി കിടക്കുന്ന അനുജനെ കാണാൻ മെഡിക്കൽ കോളേജിൽ ചെന്നതായിരുന്നു ഞാനും ഭാര്യയും.
ആശുപത്രിയുടെ എൻട്രൻസിൽ തന്നെ അനുമോളുടെ ചേച്ചിയും രണ്ട് മൂന്ന് ആൺപിള്ളേരും നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കയറി ചെന്നതും അവർ അടുത്തേക്ക് വന്ന് വോട്ടിങിന്റെ കാര്യം പറഞ്ഞു. ഫോണിലെ ഒടിപി വോട്ട് ചെയ്യാനായി ചോദിച്ചു. എന്റെ ഭാര്യ വിസമ്മതിച്ചു. അവരുടെ ആവശ്യത്തിന് നിന്ന് കൊടുത്തില്ല. അവർ അപ്പോൾ എന്നോട് ചോദിച്ചു.
ഹോട്ട്സ്റ്റാറില്ലെന്ന് ഞാൻ മറുപടി പറഞ്ഞു. ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണ്. പക്ഷെ അവർ ഹോട്ട്സ്റ്റാർ വേണ്ട ഫോൺ നമ്പർ തന്നാൽ മതിയെന്ന് പറഞ്ഞു. അവരുടെ കൂടെയുള്ള ഒരു പയ്യൻ ഫോൺ നമ്പർ വാങ്ങി. നമ്പർ പൊതുവെ അങ്ങനെ ആർക്കും കൊടുക്കാറില്ല ഞാൻ. പക്ഷെ ആ നിമിഷം അവർ ചോദിച്ചപ്പോൾ ഞാൻ കൊടുത്തുപോയി. വിസമ്മതിക്കാനുള്ള മടിയായിരുന്നു. ഒരു ദിവസത്തെ വോട്ട് അല്ലേയെന്നും കരുതി.
അവിടെയുള്ള പലരേയും സമീപിച്ച് അവർ ഇതുപോലെ വോട്ട് ചെയ്യിപ്പിച്ചു. ഇതുവരെ കുഴപ്പമൊന്നുമില്ല. ശേഷം ഞാൻ വീട്ടിൽ വന്നു. ചൊവ്വാഴ്ച എനിക്ക് താൽപര്യമുള്ള വ്യക്തിക്ക് വോട്ട് കൊടുക്കാനായി തുറന്നപ്പോൾ അനുമോൾക്ക് ഓൾറെഡി വോട്ട് പോയതായാണ് കാണിച്ചത്. അവർ എന്നോട് ഫോൺ വാങ്ങി ഒടിപി എടുത്തത് ഞായറാഴ്ചയാണ്.

ഈ പ്രവൃത്തി നടന്നത് ചൊവ്വാഴ്ചയാണ്. ഓട്ടോമാറ്റിക്കലി ദിവസവും എന്റെ ഫോണിൽ നിന്നു വോട്ട് അനുമോൾക്ക് പോകുന്നു എന്ന് വേണം മനസിലാക്കാൻ. നമ്പർ ശേഖരിച്ച് ബൾക്കായി വോട്ട് പിടിക്കുന്ന രീതിയാണ് ഇവർ ചെയ്യുന്നതെന്ന് തോന്നുന്നു. ജെനുവിനായിട്ട് വേണ്ടേ വോട്ട് നേടാൻ..? അതിന് പകരം ഫെയ്ക്കായി ഇത്തരത്തിലുള്ള പ്രവൃത്തി ആളുകൾ ചെയ്യുന്നത് മോശമല്ലേ.
ഇതൊന്നും അറിയാത്തവരോടും അവർ വോട്ട് ഇതുപോലെ പിടിച്ച് കാണില്ലേ എന്നാണ് തട്ടിപ്പിന് ഇരയായ വ്യക്തി ചോദിച്ചത്. ബൾക്കായി വോട്ട് പിടിക്കാൻ പറ്റുന്ന ആപ്പുണ്ട്. അതിന്റെ വിവരങ്ങൾ വരും ദിവസങ്ങളിലേക്ക് ഞാൻ എത്തിക്കും എന്നും സായ് കൃഷ്ണ പറഞ്ഞു.
അനുമോൾ ഒരു ഈഴവ പെൺസിംഹം എന്ന ടൈറ്റിലോടെയാണ് ജാതി കാർഡ് ഇറക്കി വോട്ട് പിടിക്കാനുള്ള ശ്രമം നടക്കുന്നത്. അതിന്റെ സ്ക്രീൻ ഷോട്ടുകളും സായ് കൃഷ്ണ പങ്കുവെച്ചു. പതിനാറ് ലക്ഷം രൂപയ്ക്കാണ് അനുമോൾ പിആർ ഏൽപ്പിച്ചിരിക്കുന്നത് എന്നാണ് പ്രചരിക്കുന്നത്.


Click it and Unblock the Notifications











