'പുറത്തിറങ്ങിയിട്ടും ഫെയ്ക്ക്നസിന് കുറവില്ല, വലിയ നിലനിൽപ്പ് ഉണ്ടാവില്ല, അ‍ഞ്ചാറ് മാസം കൊണ്ട് തകർന്നോളും'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ ടൈറ്റിൽ അനുമോൾ നേടിയതോടെ സഹമത്സരാർത്ഥികളായിരുന്നവർ അനുഭവിക്കുന്ന സൈബർ ബുള്ളിയിങ് വർധിച്ചിട്ടുണ്ട്. ബിന്നി സെബാസ്റ്റ്യൻ, റെന ഫാത്തിമ തുടങ്ങിയവരാണ് സൈബർ ബുള്ളിയിങ് പ്രധാനമായും അനുഭവിക്കുന്നത്. തന്റെ കപ്പിന് പിന്നിൽ പിആറാണെന്ന് അസൂയയും കുശുമ്പും ഉള്ളവരാണ് പറയുന്നതെന്ന് അനുമോൾ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇപ്പോഴിതാ അനുവിന്റെ കാപട്യം നിറഞ്ഞ വ്യക്തിത്വത്തെ കുറിച്ച് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും അനുവിന്റെ ഫെയ്ക്ക്നസിന് കുറവില്ലെന്ന് സായ് പുതിയ വീഡിയോയിൽ പറഞ്ഞു. ബി​ഗ ബോസിനുശേഷം എന്ത് നടക്കുന്നു എന്നതിൽ ഓഡിറ്റ് വെച്ചാണ് ഞാൻ പോയിരുന്നത്.

Anumol Sai Krishna
Photo Credit: Anumol / Sai Krishna

അതിമാരകമായ രണ്ട് മൂന്ന് തള്ളുകൾ കണ്ടതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. മാത്രമല്ല ഈ സീസൺ കഴിഞ്ഞ് ഇറങ്ങിയ രണ്ട്, മൂന്ന് പേർക്ക് എക്സ്ട്രീം ലെവൽ സൈബർ ബുള്ളിയിങ് ഒരു മത്സരാർത്ഥിയുടെ ഫാൻ, ആർമി, പിആറിൽ നിന്നും വരുന്നുവെന്നും അറിഞ്ഞു. കഴിഞ്ഞ വർഷം ഇതേ പറ്റേണിൽ സൈബർ ബുള്ളിയിങ് അനുഭവിച്ചയാളാണ് ഞാൻ. അതുകൊണ്ട് കൂടിയാണ് ഈ വീഡിയോ ചെയ്യാമെന്ന് തീരുമാനിച്ചത്.

അനുവിന് നാട്ടുകാർ നൽകിയ സ്വീകരണത്തിന്റെ വീഡിയോ കണ്ടിരുന്നു. ജീപ്പിൽ അനൗൺസ്മെന്റ് നടത്തിയത് അനുവിന്റെ തന്നെ മാമനാണ്. വീഡിയോയൊക്കെ കണ്ടപ്പോൾ കോമഡിയായാണ് തോന്നിയത്. മകളെ ആദരിക്കുന്ന ചടങ്ങിലേക്ക് വിളക്ക് കൊണ്ടുവന്നത് അച്ഛൻ. ആദരിക്കൽ ചടങ്ങിന്റെ വീ‍ഡിയോയിൽ കുറച്ച് കൂട്ടുകാരും കുടുംബക്കാരും മാത്രമാണ് ഉണ്ടായിരുന്നത്.

ആര്യനാടുള്ള നാട്ടുകാർ എവിടെ പോയോ എന്തോ?. ഞാൻ നോക്കിയപ്പോൾ ഓൺലൈൻ മീഡിയക്കാരെ മാത്രമാണ് കണ്ടത്. അക്ബറിനും അനീഷിനും സ്വീകരണം നൽകിയപ്പോൾ ഉണ്ടായ ഒരു ജനങ്ങളുടെ തള്ളിക്കയറൽ അനുവിന് സ്വീകരണം നൽകിയപ്പോൾ കണ്ടില്ല. ആര്യനാടിന്റെ പൊന്നോമന പുത്രി തിരക്കിലാണെന്ന് കാണിക്കാനുള്ള തത്രപ്പാട് കാണാനുണ്ട്. വലിയൊരു ആൾക്കൂട്ടമൊന്നും അനുവിന്റെ പരിപാടിയിൽ കണ്ടില്ല.

പിന്നെ അനീഷ് റോബിൻ അൾട്ര പ്രോമാക്സ് ആകാതിരുന്നാൽ മതിയായിരുന്നു. അതുപോലെ കുക്കിങിന്റെ കാര്യത്തിൽ നുണയാണ് പറഞ്ഞതെന്ന് അനു ഇപ്പോഴും സമ്മതിച്ചിട്ടില്ല. പല ചാനലുകളിലും കുക്കിങ് ശരിക്ക് അറിയുമെന്ന് തള്ളിയതാണെന്നും പറയുന്നുണ്ട്. ബി​ഗ് ബോസിലും കുക്കിങ് അറിയില്ലെന്ന് അനു തള്ളിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. റിയാലിറ്റിയും തള്ളും മനസിലാക്കാൻ പറ്റുന്നില്ല. അനു ഒരു പ്രത്യേകതരം ആളാണ്.

Anumol Sai Krishna
Photo Credit: Anumol / Instagram

അതുപോലെ ഇരുപത് ലക്ഷം കൊടുത്ത് പിആർ ഏൽപ്പിച്ചവരുണ്ടെന്ന് അനുമോൾ പറയുന്നുണ്ട്. ഇരുപത് ലക്ഷം കൊടുത്ത മത്സരാർത്ഥിയാരാണെന്ന് അനു വെളിപ്പെടുത്തിയിട്ടില്ല. ചുമ്മ എറിഞ്ഞതാകാനും സാധ്യതയുണ്ട്. നാട്ടുകാരുടെ മുന്നിൽ ഒരു ചോദ്യം ഇട്ട് പോയതാണ്. പതിനഞ്ച് ലക്ഷം ഇരുപതിന് മുന്നിൽ അപ്രത്യക്ഷമാകുമല്ലോ. അതിനുള്ള കളികളുടെ ഭാ​ഗമാകും. അനുമോൾ ​ഗെയിമറാണല്ലോ. പിആറിനെ വെളുപ്പിക്കൽ അനുമോൾ ഇതുവരെയും നിർത്തിയിട്ടില്ല.

അനുമോളുടെ വിഷയത്തിലും ജിന്റോയുടെ വിഷയത്തിലും സഹമത്സരാർത്ഥികൾക്ക് പ്രശ്നമായത് പിആറോ ഫാൻസോ ഒന്നുമല്ല. ഇരുവരും ഹൗസിൽ കളിച്ച പുറത്ത് വരാത്ത ചില സാധനങ്ങളാണ്. പ്രേക്ഷകർ പലതും കാണുന്നില്ല കേൾക്കുന്നില്ല. ചില കാര്യങ്ങൾ അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ് സഹമത്സരാർത്ഥികൾ പ്രതികരിക്കുന്നത്. അനുമോൾ കളിച്ചത് നാറിയ കളിയാണ്.

മറ്റ് മത്സരാർ‌ത്ഥികളെ ഇടിച്ച് താഴ്ത്തി, അവരുടെ ഇമോഷൻസിന് വില കൊടുത്തില്ല. ഫേക്ക് നന്മമരം ചമഞ്ഞു. അതുകൊണ്ടാണ് സഹമത്സരാർത്ഥികൾ അനുവിന് എതിരെ പ്രതികരിക്കുന്നത്. പുറത്തിറങ്ങിയിട്ടും ഫേക്ക്നസ്സിന് കുറവില്ല. ക്യൂട്ട്നെസ് വാരി വിതറുന്നുണ്ട്. വലിയ നിലനിൽപ്പൊന്നും ഉണ്ടാവില്ല. അ‍ഞ്ചാറ് മാസം കൊണ്ട് മറ്റവൻ പൊട്ടി തകർന്നതുപോലെ ഇതും പൊട്ടിക്കോളും എന്നാണ് സായ് കൃഷ്ണ പറഞ്ഞത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X