'ശൈത്യയുടെ അമ്മ എന്റെ മുന്നിൽ പൊട്ടി കരഞ്ഞു, ഒന്നരലക്ഷം കൊടുത്തു, കുശുമ്പ് അനുവിന്റെ ഒറിജിനൽ സ്വഭാവം'
ബിഗ് ബോസ് മലയാളം സീസൺ ഏഴ് ഗ്രാന്റ് ഫിനാലെയ്ക്ക് അഞ്ച് ദിവസം മാത്രം ശേഷിക്കെ റീ എൻട്രികളാണ് ഇപ്പോൾ ഹൗസിൽ നടക്കുന്നത്. വീട്ടിലേക്ക് റീ എൻട്രി നടത്തിയവരും ഫൈനലിസ്റ്റുകളായ അനു അടക്കമുള്ളവർ തമ്മിലും ചെറിയ വാക്ക് തർക്കവും വഴക്കുമെല്ലാം നടക്കുന്നുണ്ട്. അതിനിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് പിആറിന്റെ പേരിൽ അനുവും ശൈത്യയും തമ്മിൽ നടന്ന വഴക്കാണ്.
എല്ലാം പറഞ്ഞ് തീർക്കാൻ ശൈത്യ ശ്രമിച്ചെങ്കിലും അനു വഴങ്ങിയില്ല. ഇപ്പോഴിതാ അനുവിനേയും ശൈത്യയേയും കുറിച്ച് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചർച്ചയാകുന്നത്. അനുവിന്റെ പിആറിനെ തന്നെയാണ് ശൈത്യയ്ക്ക് വേണ്ടി മാതാപിതാക്കൾ പിആർ ചെയ്യാൻ ഏൽപ്പിച്ചിരുന്നതെന്ന് സായ് കൃഷ്ണ വെളിപ്പെടുത്തി.

ശൈത്യ വേഴ്സസ് അനുമോൾ വിഷയത്തിൽ എനിക്ക് അറിയാവുന്ന കുറച്ച് കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയാം. എന്നോട് ശൈത്യയുടെ അമ്മ പറഞ്ഞ ചില കാര്യങ്ങളുണ്ട്. വിനുവെന്ന് പറഞ്ഞ അനുവിന്റെ പിആറുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും എനിക്ക് അറിയാം. അതെല്ലാം വെച്ചാണ് ഇക്കാര്യങ്ങൾ ഞങ്ങൾ പറയുന്നത്. വണ്ടർലയിൽ ടൂർ പോയ സമയത്ത് ശൈത്യയുടെ അമ്മ എന്റെ കൈപിടിച്ച് ഭയങ്കരമായി കരഞ്ഞു.
പൊട്ടി പൊട്ടി കരഞ്ഞു. ഒന്നര ലക്ഷം രൂപ പിആറിന് വേണ്ടി വിനുവിന് കൊടുത്തുവെന്നും പക്ഷെ ശൈത്യയെ വിനു സേവ് ചെയ്തില്ലെന്നും ഞങ്ങളുടെ പൈസ പോയിയെന്നും എല്ലാം പറഞ്ഞ് അവർ ഭയങ്കരമായി കരഞ്ഞു. വിനുവിനോട് ചോദിക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ വേണ്ടെന്നും അറിയാൻ വേണ്ടി മാത്രം പറഞ്ഞതാണെന്നും ശൈത്യയുടെ അമ്മ പറഞ്ഞു.
അന്ന് ആ അമ്മ കരയുന്നതുകണ്ട് വല്ലാത്ത സങ്കടം തോന്നി. അനുമോളുടെ പിആർ തന്നെയാണ് ശൈത്യയുടേയും പിആർ. ഇരുവരും ഒരുമിച്ച് വിനുവിന് പിആർ കൊടുത്ത് അകത്ത് പോയതല്ല. അനുവുമായുള്ള ശൈത്യയുടെ കണക്ഷനും ബോണ്ടും കണ്ട് ശൈത്യ ഹൗസിനുള്ളിൽ നിൽക്കുമ്പോഴാണ് മാതാപിതാക്കൾ വിനുവിന് ഒന്നര ലക്ഷം കൊടുത്ത് പിആർ ചെയ്യിപ്പിച്ചത്.
ഒരു മാസം സെയ്ഫാക്കി നിർത്താൻ വേണ്ടിയാണ് പിആർ കൊടുത്തത്. പിന്നെ റീ എൻട്രി ഹൗസിലേക്ക് നടത്തിയ ശൈത്യയോട് അനു ഇപ്പോൾ കാണിക്കുന്നത് മോശം പരിപാടി. ശൈത്യയെ വീണ്ടും വീണ്ടും ആളുകൾക്ക് ഇട്ട് കൊടുക്കുന്നതുപോലെ. ഈ സീസൺ മുഴുവൻ ഇപ്പോൾ ശൈത്യയോട് ചെയ്യുന്ന അതേ പരിപാടിയാണ് അനുമോൾ മറ്റുള്ളവരോടും ചെയ്തിട്ടുള്ളത്.

അനുമോളുടെ കണ്ണിൽ കൂടി നോക്കുമ്പോൾ സംശയം തോന്നുന്നവരെ എല്ലാം അനുമോൾ ഇട്ട് കൊടുക്കും. അതിന്റെ ആദ്യ ഇര ആർജെ ബിൻസിയാണ്. പിന്നീട് ഇരയായത് ആര്യനും ജിസേലും. അപ്പാനിയോടുള്ള ദേഷ്യമാണ് ബിൻസിയോട് തീർത്തത്. ഇത് തന്നെയാണ് ആദിലയോടും നൂറയോടും അനുമോൾ ചെയ്തത്. പക്ഷെ അനുവിനെ ഹാന്റിൽ ചെയ്യാൻ ആദിലയ്ക്കും നൂറയ്ക്കും അറിയാം.
അനുവിനെ ബിഗ് ബോസ് ടീം എടുത്തത് തന്നെ ഡ്രാമ ക്വീൻ ആയതുകൊണ്ടാണ്. പിന്നെ പിആർ ടീമിന്റെ നല്ലൊരു ക്ലാസും അനുവിന് കിട്ടിയിട്ടുണ്ട്. അനു കാണിക്കുന്നത് ശരിക്കുമുള്ള സ്വഭാവം തന്നെയാണ്. കുനുട്ട്, കുശുമ്പ്, വല്ലവരെയും കുറിച്ച് വേണ്ടാത്തരം പറയൽ എന്നതെല്ലാം അനുവിന്റെ ഒറിജിനൽ സ്വഭാവമാണ്. അതൊന്നും ഫേക്കോ ഡ്രാമയോ അല്ല.
അനു ഒരു വെമ്പാലയാണ്. അണുബോംബ്. ഫിനാലെയിൽ എത്തുമെന്നും കപ്പ് കിട്ടുമെന്ന് നൂറ് ശതമാനം ഉറപ്പ് അനുമോൾക്കുണ്ട്. ആ കപ്പ് അനുവിന് കൊടുക്ക്... കൊണ്ടുപോട്ടെ എന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications