'ഒരു മനുഷ്യൻ വീണ് കിടക്കുന്നത് കണ്ടിട്ടും കണ്ടന്റിന് വേണ്ടി തല്ല്, ഇവർക്ക് എന്ത് ക്വാളിറ്റിയാണ് ഉള്ളത്?'

കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ് ബി​ഗ് ബോസ് മല‌യാളം സീസൺ ഏഴ് നീങ്ങുന്നത്. ഇന്ന് രാവിലെ കിച്ചണിൽ‌ ഉണ്ടായ വഴക്കിനെ തുടർന്ന് നെവിനും ഷാനവാസും തമ്മിൽ കയ്യാങ്കളിയുണ്ടായി. കിച്ചണ്‍ ടീമുമായി നടന്ന നീണ്ടുനിന്ന തര്‍ക്കത്തിനൊടുവിലാണ് ഷാനവാസിന് ദേഹാസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ടത്. ആദ്യം കണ്‍ഫെഷന്‍ റൂമില്‍ വെച്ച് ഡോക്ടര്‍മാര്‍ ഷാനവാസിനെ പരിശോധിച്ചു. ശേഷം ആശുപത്രിയിലേക്ക് മാറ്റി. നെവിന് ലാസ്റ്റ് വാണിങ് കൊടുക്കുകയും ചെയ്തു.

ഷോയിലേക്ക് വരും മുമ്പ് തന്നെ ഹൃദ്രോ​ഗിയാണ് ഷാനവാസ്. ഇപ്പോഴിതാ നെവിൻ-ഷാനവാസ് വിഷയത്തെ കുറിച്ച് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു മനുഷ്യൻ വീണ് കിടക്കുന്നത് കണ്ടിട്ടും അയാളെ രക്ഷിക്കാൻ നോക്കാതെ കണ്ടന്റിന് വേണ്ടി തമ്മിൽ തല്ലുന്ന മത്സരാർത്ഥികളെ കണ്ടപ്പോൾ വിഷമം തോന്നിയെന്ന് സായ് കൃഷ്ണ പറയുന്നു.

Bigg Boss Malayalam
Photo Credit: Asianet / Youtube

നെവിൻ കാണിക്കുന്നത് പോലുള്ള എക്സ്ട്രീം പ്രവോക്കേഷൻ, എക്സ്ട്രീം ബുള്ളിയിങ് പാറ്റേൺ ഇനി പ്രേക്ഷകർ വരുന്ന മലയാളം ബി​ഗ് ബോസ് സീസണുകളിൽ പ്രതീക്ഷിക്കണം. സീസൺ ഒന്ന് മുതൽ ഇങ്ങോട്ടുള്ള ഓരോ സീസണും പരിശോധിച്ച് നോക്കൂ. ഓരോ സീസണിലും ഓരോ മാറ്റങ്ങൾ വരുന്നുണ്ട്. സീസൺ നാല് വരെ മത്സരാർത്ഥികൾ ചെറുതായി അ​ഗ്രസീവായാൽ പോലും ബി​ഗ് ബോസ് അവരെ മാറ്റും.

എന്നാൽ അതിനുശേഷമുള്ള സീസണുകൾ പരിശോധിച്ചാൽ മനസിലാകും ഷോൾഡറുകൾ തമ്മിൽ തട്ടിയാലോ അടിച്ചാലോ ഇടിച്ചാലോ ഒന്നും ബി​ഗ് ബോസ് ഫിസിക്കൽ അസോൾട്ടായി അത് എടുക്കുന്നില്ലെന്ന്.‍ ബി​ഗ് ബോസ് മാത്രമല്ല മത്സരാർത്ഥികളും അത് ഫിസിക്കൽ അസോൾട്ടായി പരി​ഗണിക്കുന്നില്ല. നെവിന്റെ പാറ്റേൺ വളരെ ചൊറിയായി പ്രേക്ഷകർക്ക് തോന്നും.

വൃത്തികെട്ട ​ഗെയിമായിരിക്കും. ചിലർക്ക് നെവിനെ കണ്ടാൽ അടിച്ച് കരണം പൊട്ടിക്കാൻ തോന്നും. ആ രീതിയിലുള്ള എക്സ്ട്രീം പ്രവോക്കേഷൻ ​ഗെയിമാണ് നെവിൻ അതിനുള്ളിൽ ചെയ്യുന്നത്. പക്ഷെ ഇനിയുള്ള സീസണുകൾ കാണാൻ ഇരിക്കുമ്പോൾ മലയാളികൾ ഈ ഒരു ​ഗെയിം പാറ്റേണിന് പ്രിപ്പേറാവണം. ഇനി വരുന്ന മത്സരാർത്ഥികളും എന്തിന് ബി​ഗ് ബോസ് പോലും ഈ ഒരു രീതിയിലാകും പെരുമാറുക. അല്ലാതെ പ്രവോക്കേഷൻ ഇനിയങ്ങോട്ട് ബി​ഗ് ബോസ് തടയാൻ സാധ്യതയില്ല.

ഹിന്ദി ബി​ഗ് ബോസ് സ്റ്റാന്റേർ‍ഡിലേക്ക് വൈകാതെ മലയാളം ബി​​ഗ് ബോസ് മാറും. നെവിൻ ചെയ്യുന്നത് എല്ലാം ശരിയാണെന്നും ഞാൻ പറയുന്നില്ല. പക്ഷെ പ്രവോക്കേഷൻ ചെയ്യാൻ പാടില്ലെന്ന് നെവിനോട് പറയാൻ പറ്റില്ല. ഷാനവാസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് വീട്ടിലെ എല്ലാവർക്കും പങ്കുണ്ട്.

Bigg Boss Malayalam
Photo Credit: Asianet / Youtube

രാവിലെ പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നമാണ് ഇത്തരത്തിൽ കലാശിച്ചത്. ഈ പ്രശ്നങ്ങൾക്കെല്ലാം ഇടയിൽ അനീഷ് നൈസായി സ്കോർ ചെയ്യുന്നുണ്ട്. നിലത്ത് വീണ പാലും പൊടിയും തുടയ്ക്കുന്നുണ്ടായിരുന്നു. പിന്നെ ആരോ​ഗ്യം ശ്രദ്ധിക്കേണ്ടത് ഷാനവാസിന്റെയും ഉത്തരവാദിത്വമാണ്. ഷാനവാസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് വീട്ടിലെ എല്ലാവർക്കും പങ്കുണ്ടെന്ന് പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്.

ഒരു മനുഷ്യൻ നെഞ്ചിൽ കൈവെച്ച് വീണ് കിടന്നിട്ടും ആരും അയാളെ മെഡിക്കൽ എമർജൻസിയിലേക്ക് എത്തിക്കാതെ പരസ്പരം കുറ്റപ്പെടുത്തുകയാണ്. അത് കണ്ടാണ് എനിക്ക് സങ്കടം തോന്നിയത്. ഹാർട്ടിനാണ് ഷാനവാസിന് പ്രശ്നം. അതിനാൽ ഇങ്ങനൊരു അവസ്ഥ അയാൾക്ക് വരുമ്പോൾ ഉടനെ കൺഫഷൻ റൂമിൽ എത്തിക്കണം.

എല്ലാവരും ഹ്യുമാനിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കുന്നവരായിട്ടും അവർ ആരും അതിന് തുനിഞ്ഞില്ല. മറ്റൊരു സീസണിലും ഇങ്ങനൊരു പെരുമാറ്റം മറ്റ് മത്സരാർത്ഥികളിൽ നിന്ന് കണ്ടിട്ടില്ല. അനീഷ്, സാബുമോൻ, അനു, ആര്യൻ, അക്ബർ തുടങ്ങിയവരെല്ലാം ​ഗെയിമുണ്ടാക്കാനാണ് ആ സിറ്റുവേഷനിൽ നോക്കിയത്. ഒരാൾ നെഞ്ചും പിടിച്ച് വീണ് കിടക്കുമ്പോൾ പരസ്പരം കണ്ടന്റിന് വേണ്ടി തമ്മിൽ തല്ലുകയാണോ വേണ്ടത്. എന്ത് ക്വാളിറ്റിയാണ് ഇവർക്കുള്ളതെന്നും സായ് കൃഷ്ണ ചോദിക്കുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X