ലക്ഷ്മിക്ക് അറിയാം, കല്യാണം കഴിഞ്ഞ് പ്രശ്നത്തിലായതല്ലേ; അനുമോൾ നൂറയോട് അടുത്താൽ ആദില ചെയ്യുക: സായ് കൃഷ്ണ

ബി​ഗ് ബോസ് മലയാളം സീസൺ 7 മുന്നോട്ട് പോകവെ ആദിലയും നൂറയും അനുമോളും വലിയ ചർച്ചയാവുകയാണ്. കഴിഞ്ഞയാഴ്ച ആര്യൻ മോശമായി നൂറയെ നോക്കിയെന്ന് പറഞ്ഞ് ആദിലയും നൂറയും തമ്മിൽ വഴക്കുണ്ടായി. പിന്നീടിവർ പ്രശ്നം പരിഹരിച്ചു. ആദില പൊസസീലാണെന്നും നൂറയെ വല്ലാതെ നിയന്ത്രിക്കാൻ ശ്രമിക്കുന്നെന്നും അന്ന് വിമർശനം വന്നിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഒരു കപ്പിളാകുമ്പോൾ രണ്ട് രീതിക്ക് കാര്യങ്ങൾ പോകും. ഭാര്യമാർ ഭർത്താവിനെ പൊസസീവ് ആക്കാൻ വേണ്ടി അവനെന്ന ഒന്ന് നോക്കി എന്ന് ഭർത്താവിനോട് പറയും. ഇങ്ങനെയാണ് നൂറ പറഞ്ഞതെങ്കിൽ ആദില പൊസസീവായി. നൂറ കൃത്യമായി ആദിലയോട് പറയുന്നുണ്ട്. ബേബി ഇത് മോശമാണ്. നീ ഇത് ഇങ്ങനെ പറയരുത് എന്ന്. ‌ ഇത് വൃത്തികെട്ട രീതിയിൽ പുറത്തേക്ക് പോയാൽ നെ​ഗറ്റീവാകുമെന്ന് അറിയാവുന്ന നൂറ ആ സംഭാഷണം കട്ട് ചെയ്തു. പക്ഷെ ആദിലയുടെ കയ്യിൽ നിന്ന് പോയി. ഇതേ ആര്യനെക്കുറിച്ച് നൂറ പറഞ്ഞത് എന്റെ സ്വന്തം അനിയനെ പോലെയാണെന്നെന്നും സായ് കൃഷ്ണ പറയുന്നു.

നൂറയ്ക്ക് ആൺകുട്ടിയോട് ഇഷ്ടം തോന്നുന്നുണ്ടെന്ന വാദത്തെയും സായ് കൃഷ്ണ ശക്തമായി എതിർക്കുന്നു. ഒരു ബെെ സെക്ഷ്വൽ ആയ ആൾ ഇത്രയും കാലം ഒരിക്കലും ലെസ്ബിയൻ കപ്പിളായി നിൽക്കില്ല. ചില യൂട്യൂബേർസ് നൂറയ്ക്ക് ആദ്യം ഒരു ബോയ് ഫ്രണ്ടുണ്ടായിരുന്നു എന്ന് പറഞ്ഞ് വീഡിയോ ഇട്ടിട്ടുണ്ട്. ഇതെല്ലാം വെറുതെ പറയുന്നതാണെന്നും സായ് കൃഷ്ണ പറയുന്നു.

ആദില നൂറയോട് ദേഷ്യപ്പെട്ടത് ആര്യനും നൂറയ്ക്കും ഇടയിൽ സ്നേഹമുള്ളത് കൊണ്ടല്ല. അവൻ മോശമായി നോക്കി എന്നത് കൊണ്ടാണ്. അനുമോൾ നൂറയുടെ അടുത്ത് പോയി അനുവാദമില്ലാതെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാലും ആദിലയ്ക്ക് അങ്ങനെ തോന്നും. അനുമോളും ആദിലയും നൂറയും തമ്മിൽ ഫ്രണ്ട്ഷിപ്പാണ്. അതിൽ തന്നെ അനുമോൾ ഒരു ലെെൻ ക്രോസ് ചെയ്ത് കെട്ടിപ്പെടിച്ച് ഉമ്മ വെച്ച് നൂറയുടെ അടുത്ത് കിടന്നാൽ ചിലപ്പോൾ ആദിലയ്ക്ക് ഇതിലേറെ പ്രശ്നമുണ്ടാകുമെന്നും സായ് കൃഷ്ണ പറയുന്നു.

Adhila Noora  Lakshmi

ലക്ഷ്മി കല്യാണം കഴിച്ച് പ്രശ്നത്തിലല്ലേ

ആദിലയും നൂറയും മാത്രമല്ല. നായയായും പൂച്ചയായും ഐഡന്റിഫെ ചെയ്യുന്നവരുണ്ട്. ഒരു മൃ​ഗത്തെ കല്യാണം കഴിച്ചാലും നമ്മൾക്ക് അനുകൂലിക്കേണ്ടി വരുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ഇതേക്കുറിച്ചും സായ് കൃഷ്ണ സംസാരിച്ചു. മനുഷ്യരും മനുഷ്യരും കല്യാണം കഴിച്ച് ജീവിച്ചിട്ട് തന്നെ പ്രശ്നമാണ്. ലക്ഷ്മിക്ക് അത് നന്നായിട്ട് അറിയാമല്ലോ. കല്യാണം കഴിഞ്ഞ് ഇപ്പോൾ പ്രശ്നത്തിൽ അല്ലേ. ഇവരുടെ വിചാരം ഇതൊരു പാൻഡമിക്ക് പോലെ പരക്കുമെന്നാണ്. ഒരു ലോജിക്ക് വേണ്ടേ. കണ്ട് ഇൻഫ്ലുവൻസാകും എന്ന് പറഞ്ഞാൽ അതിലും വലിയ മണ്ടത്തരം വേറെയില്ലെന്നും സായ് കൃഷ്ണ പറയുന്നു. ലക്ഷ്മി ആദിലയ്ക്കും നൂറയ്ക്കുമെതിരെ നടത്തിയ പ്രസ്താവനകൾ വിവാ​ദമായിരുന്നു.

അനുമോൾ പിആർ

16 ലക്ഷം എടുത്തങ്ങ് കൊടുത്തു എന്നല്ല പറയുന്നത്. അഡ്വാൻസ് പേയ്മെന്റ് ഉണ്ടാകും. ഇത് കഴിഞ്ഞ് ചിലപ്പോൾ ഡെയ്ലി കിട്ടുന്ന പേയ്മെന്റിൽ നിന്ന് ഒരു തുക ആയിരിക്കും. അല്ലെങ്കിൽ വീക്ക്ലിയുള്ള പെെസയായിരിക്കും. അത്രയേയുള്ളൂ. 16 ലക്ഷം ഇല്ലെങ്കിലും 13 ലക്ഷം ഉണ്ടാകുമെന്നും സായ് കൃഷ്ണ പറയുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X