'കുറേനാൾ ഓടിക്കാൻ നാറ്റ കണ്ടന്റ് കിട്ടുമായിരുന്നു, അപ്പാനിയുടെ ഭാര്യയുടെ പ്രാർത്ഥന, രേണു വരെ നോട്ട് ചെയ്തു'

By Desk

ഈ സീസണിൽ ഇതുവരെ രണ്ട് എവിക്ഷനുകളാണ് നടന്നത് ആ​ദ്യ ആഴ്ചയിൽ ഹൗസിൽ നിന്നും പുറത്തായത് മുൻഷി രഞ്ജിത്തായിരുന്നു. ഈ ആഴ്ചയിൽ ആർജെ ബിൻസിയും പുറത്തായി. എന്നാൽ ബിൻസിയുടേത് അൺഫെയർ എവിക്ഷനായിപ്പോയി എന്നുള്ള അഭിപ്രായം ഒരു വിഭാ​ഗം പ്രേക്ഷകർക്കുണ്ട്. ഒനീൽ, ശാരിക, രേണു തുടങ്ങിയ ആക്ടീവല്ലാത്ത മത്സരാർത്ഥികൾ ഹൗസിൽ തുടരുന്നുവെന്നത് തന്നെയാണ് കാരണം.

നൂറ് ദിവസം ഹൗസിൽ തികയ്ക്കുമെന്നുള്ള വിശ്വാസം ബിൻസിക്കും ഉണ്ടായിരുന്നു. ബിൻസി എവിക്ടായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് അപ്പാനി ശരത്തായിരുന്നു. ബിൻസിയെ കെട്ടിപിടിച്ച് കരയുകയും ചെയ്തിരുന്നു. എന്നാൽ അപ്പാനി ശരത്ത്-ബിൻസി കോമ്പോയ്ക്ക് ഇടയിൽ സൗഹൃദത്തിനും മുകളിൽ എന്തോ ഉണ്ടെന്നുള്ള അഭിപ്രായം ലൈവ് കാണുന്ന പ്രേക്ഷകർക്കും ഹൗസ് മേറ്റ്സിൽ ചിലർക്കുമുണ്ട്.

Bigg Boss Malayalam Season 7
Photo Credit: jio hotstar

അപ്പാനി-ബിൻസി കോമ്പോ കാണേണ്ടി വന്നില്ല. ബിഗ് ബോസ് ഒരു കുടുംബം രക്ഷിച്ചു. അപ്പാനിയുടെ കുടുംബം രക്ഷിച്ച ബിഗ് ബോസിന് നന്ദി, അപ്പാനിയുടെ ഭാര്യയുടെ പ്രാർത്ഥന ദൈവം കേട്ടു എന്നിങ്ങനെയാണ് ബിൻസിയുടെ എവിക്ഷൻ വീഡിയോയ്ക്ക് താഴെ വന്ന ഏറെയും കമന്റുകൾ. ഇപ്പോഴിത ഇവരുടെ കോമ്പോയെ കുറിച്ച് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ബി​ഗ് ബോസിന് കുറേനാൾ ഓടിക്കാൻ ഉള്ള നാറ്റ കണ്ടന്റ് ബിൻസി വീട്ടിൽ തുടർന്നിരുന്നുവെങ്കിൽ കിട്ടുമായിരുന്നുവെന്ന് സായ് പറഞ്ഞു.‌ ബിൻസിയെ പുറത്താക്കാതെ ഹൗസിൽ നിർത്തിയിരുന്നുവെങ്കിൽ ഡബിൾ മടങ്ങ് കണ്ടന്റ് കിട്ടുമായിരുന്നു. കാരണം അപ്പാനി ശരത്തും ബിൻസിയും തമ്മിലുള്ള ഒരു കോമ്പോയുണ്ട്. അത് ഏത് സെൻസിലാണ് പുറത്തേക്ക് വന്നതെന്ന് എനിക്ക് അറിയില്ല.

പക്ഷെ ആ കോമ്പോ ആളുകൾ ശ്ര​​ദ്ധിച്ചിട്ടുണ്ട്. ലൈവ് കാണുന്ന ആളുകൾ നോട്ട് ചെയ്ത കോമ്പോ ആയിരുന്നു. മാത്രമല്ല ബിൻസി പുറത്തായപ്പോൾ നിരവധി കമന്റുകൾ വന്നിരുന്നു. നേരത്തെ ബിൻസി പുറത്തായത് നന്നായി അല്ലെങ്കിൽ ശരത്തിന്റെ കുടുംബം കലങ്ങിയേനെ എന്നായിരുന്നു കമന്റുകൾ. ബി​ഗ് ബോസിന് ഒരു നാറ്റ കണ്ടന്റ് ഓടിക്കാനുള്ള സാധനം അതിനുള്ളിൽ നിന്ന് നാട്ടുകാർ തന്നെ ഉണ്ടാക്കിയിട്ടിട്ടുണ്ടായിരുന്നു.

അത് ഇതിനേക്കാൾ ഹെവി ആയിരുന്നു. കുറച്ച് നാറിയ കണ്ടന്റായിരുന്നുവെങ്കിലും. ബി​ഗ് ബോസ് ലൈവ് കാണാത്തതുകൊണ്ടാണോ ആ കോമ്പോ പൊളിഞ്ഞതെന്ന് അറിയില്ല. ബി​ഗ് ബോസിന്റെ ലൈവിൽ നിന്നും സ്ക്രിപ്റ്റ് ഉണ്ടാക്കുന്ന ടീം ഉറങ്ങിപ്പോയോ എന്ന് ഡൗട്ടുണ്ട്. നട്ടപാതിരയ്ക്ക് അപ്പാനി ശരത്തും അക്ബറും സരി​ഗയും ബിൻസിയും ഒരുമിച്ചിരുന്നായിരുന്നു സംസാരം.

Bigg Boss Malayalam Season 7
Photo Credit: Appani Sarath / Bincy

അതുപോലെ ഹൗസിനുള്ളിൽ വെച്ച് തല മസാജ് ചെയ്യുന്ന പരിപാടികളും എല്ലാം ഉണ്ടായിരുന്നു. ബി​ഗ് ബോസ് ലൈവ് ടീം ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ഇനി ബിൻസി തിരിച്ച് വരുമെന്ന് തോന്നുന്നില്ല. അതുപോല അപ്പാനി ശരത്ത്-ബിൻസി കോമ്പോയെ കുറിച്ച് ശാരികയും രേണുവും തമ്മിൽ ഡിസ്കഷൻ നടന്നിരുന്നു.

ബിൻസി പോയപ്പോൾ അപ്പാനി കരയുന്നത് കണ്ടും കെട്ടിപിടിക്കുന്നത് കണ്ടും ഞാൻ ഞെട്ടിപ്പോയി എന്നാണ് ശാരിക പറഞ്ഞത്. രേണുവും അവരും തമ്മിൽ രണ്ട് ദിവസമായി ഭയങ്കര അടുപ്പമാണെന്ന് ശാരികയോട് അപ്പോൾ പറയുകയും ചെയ്തു. അത് എപ്പിസോഡിലും കാണിച്ചിട്ടുണ്ട്. അപ്പാനി ശരത്ത്-ബിൻസി കോമ്പോ ഉണ്ടായിരുന്നുവെങ്കിൽ രേണു വരെ ഫയറാകുമായിരുന്നു എന്നും സായ് കൃഷ്ണ പറഞ്ഞു.

ഹൗസിൽ നിന്ന് കൊതി തീർന്നില്ലെന്നാണ് എവിക്ടായി പുറത്തേക്ക് പോകും മുമ്പ് ബിൻസി പറഞ്ഞത്. ആദ്യ ആഴ്ച മുതൽ ആക്ടീവായി നിന്നിരുന്നുവെങ്കിൽ ബിൻസിക്ക് വോട്ടുകൾ കൂടുതൽ നേടാൻ കഴിയുമായിരുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X