ഞാൻ ആദ്യം കലിപ്പാകുക അവരോട്, ബിഗ് ബോസിൽ അഡ്ജസ്റ്റ് ചെയ്യില്ല; ശാരിക പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ 7 കാത്തിരിപ്പിനാെടുവിൽ പ്രേക്ഷകരിലേക്കെത്തി. വലിയ മാറ്റങ്ങളോടെയെത്തുന്ന ഇത്തവണത്തെ സീസണിൽ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. കുറേനാളുകളായി സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ചില വ്യക്തികൾ ഇത്തവണത്തെ സീസണിലുണ്ട്. ഇതിലൊരാളാണ് ശാരിക. പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് വെെറലായ ആങ്കറാണ് ശാരിക.
ആലപ്പുഴ ജില്ലയിൽ നിന്നും വരുന്ന ശാരിക വരും ദിവസങ്ങളിൽ ബിഗ് ബോസിലെ പ്രധാന ചർച്ചയാകാൻ സാധ്യതയുണ്ട്. ഏഷ്യാനെറ്റ് പുറത്ത് വിട്ട ഇൻട്രൊ വീഡിയോയിൽ ശാരിക തന്റെ ഗെയിം പ്ലാനുകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
എക്സെെറ്റഡാണ്. ഏഴിന്റെ പണി നേരിടുകയും ഏഴിന്റെ പണി കൊടുക്കുകയും ചെയ്യും. ഫെയർ ഗെയിം കളിക്കുക. ജെനുവിനായി കളിക്കുക. കളിക്കുമ്പോൾ പ്ലേയറായി കളിക്കുക. ഒന്നും പേഴ്സണലായി എടുക്കരുത്.

പ്രതികാരങ്ങൾ പാടില്ല. നമ്മൾ ഇവിടെ ഗെയിമിലാണ് നിൽക്കുന്നതെന്ന ഓർമ്മ എപ്പോഴും വേണം. എല്ലാവർക്കും വിന്നറാകാൻ പറ്റില്ല. ഒരാൾക്കല്ലേ പറ്റൂ. പുറത്തിറങ്ങുമ്പോൾ ഫെയർ പ്ലേ കളിച്ച ആളായി ഇറങ്ങണം. ചീപ്പ് ഗെയിം കളിക്കുന്നവരോടായിരിക്കും ഞാൻ ആദ്യം കലിപ്പിക്കുക.
എങ്കിലും ഗെയിം എന്ന നിലയിൽ അതൊക്കെ സമാധാനത്തോടെ ഹാൻഡിൽ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. എന്റെ ലെെഫിൽ ഒരുപാട് ഇറിറ്റേറ്റ് ചെയ്ത ക്യാരക്ടറുകൾ ചുറ്റിലുമുണ്ടായിരുന്നു. ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യും. ചിലപ്പോൾ വിട്ട് പോകും. ഇവിടെ വിട്ട് പോകാൻ പറ്റില്ല. അതിനാൽ അവരുമായി ഇന്റരാക്ട് ചെയ്യാൻ ശ്രമിക്കും. ഒട്ടും പറ്റുന്നില്ലെങ്കിൽ എന്റെ തനി സ്വഭാവം എടുക്കുമെന്നും ശാരിക പറയുന്നു.
ശാരികയ്ക്ക് പുറമെ രേണു സുധിയും ഇത്തവണ ബിഗ് ബോസിലുണ്ട്. രേണുവും ശാരികയും തമ്മിലുള്ള ഇന്റർവ്യൂ നേരത്തെ വെെറലായതാണ്. ബിഗ് ബോസിലെ പ്രതീക്ഷകളെക്കുറിച്ച് ഇൻട്രോ വീഡിയോയിൽ രേണുവും സംസാരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ കിട്ടിയാണ് മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്. അതേപോലെ തന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്നവരുമുണ്ട്. എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളില്ലെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഇരിക്കില്ല. മനസാക്ഷിക്ക് വിരുദ്ധമായി രേണു സുധി ഒന്നും ചെയ്യില്ല. ഏഴിന്റെ പണി നേരിടാൻ ഞാനും തയ്യാറാണ്.
ഞാനും ബിഗ് ബോസ് ഹൗസിലെ അംഗമായി ഇന്ന് മാറുകയാണ്. പറഞ്ഞ വാക്കിന് മാറ്റം വരാൻ പാടില്ല. നമ്മൾ നമ്മളായി തന്ന പെരുമാറുക. വേറൊരു ക്യാരക്ടർ പിടിച്ച് കഴിഞ്ഞാൽ രണ്ടാഴ്ച അവിടെ പിടിച്ച് നിൽക്കാമെന്ന് തോന്നുന്നു. പിന്നെ നമ്മുടെ ശരിക്കുമുള്ള ക്യാരക്ടർ പുറത്ത് വരും. നമ്മൾ നമ്മളായി തന്നെ ജീവിക്കുക. ചിലപ്പോൾ രണ്ടാഴ്ച കഴിഞ്ഞ് വേറൊരു ക്യാരക്ടറായി മാറുമെന്ന് പറയാൻ പറ്റില്ല. എനിക്ക് എന്നെ തെറി വിളിക്കുന്നത് ഇഷ്ടമല്ല. അഥവാ അങ്ങനെ സംഭവിച്ചാൽ തിരിച്ച് വിളിക്കാൻ അറിയാം. അറിയാഞ്ഞിട്ടല്ല. പുറമെയുള്ള ഇമേജ് വെച്ച് തന്നെ വീട്ടിലുള്ളവർ വിലയിരുത്തരുതുന്നുണ്ടെന്നും രേണു പറയുന്നുണ്ട്.
രേണു സുധി, ശാരിക, ഷാനവാസ്, അപ്പാനി ശരത്, ശെെത്യ, ബിന്നി സെബാസ്റ്റ്യൻ, അനീഷ് തറയിൽ, ആദില-നൂറ, ആര്യൻ കതൂരിയ, ആർജെ ബിൻസി, കലാഭവൻ സരിക, അക്ബർ ഖാൻ, ഒനിയൽ സാബു, അഭിശ്രീ, നെവിൻ, മുൻഷി രഞ്ജിത്ത്, റെന ഫാത്തിമ, ഗിസേല തക്രാൽ എന്നിവരാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ മറ്റ് മത്സരാർത്ഥികൾ


Click it and Unblock the Notifications