പിടിച്ച് നിൽക്കാൻ കണ്ടന്റ് വേണം, ഗിസേലിന്റെ അണ്ടർഗാർമെന്റ് വരെ തർക്ക വിഷയം, നല്ല കുട്ടി ഇമേജ് നേടാൻ അനുമോൾ!
എല്ലാ ബിഗ് ബോസ് സീസണുകളിലും ഒരു തവണ എങ്കിലും മത്സരാർത്ഥികളുടെ അണ്ടർഗാർമെന്റ്സ് വഴക്കിനും വാക്ക് തർക്കത്തിനുമുള്ള വിഷയമായി മാറാറുണ്ട്. ഇത്തവണയും അതിൽ മാറ്റമില്ല. ഹൗസിലെ ആദ്യ ദിവസത്തിൽ നടന്ന ഒരു തർക്കം അണ്ടർഗാർമെന്റ്സുമായി ബന്ധപ്പെട്ടതായിരുന്നു. ബാത്ത്റൂം ക്ലീനിങ് ടീമായ അക്ബർ, ആര്യൻ തുടങ്ങിയവരാണ് ഈ വിഷയത്തിൽ വഴക്കിന് തുടക്കമിട്ടത്.
ഇരുപതുപേർ ഹൗസിൽ ഉണ്ടെങ്കിലും അവർക്കെല്ലാവർക്കുമായി രണ്ട് ബാത്ത് റൂമും രണ്ട് ടോയ്ലെറ്റും മാത്രമാണുള്ളത്. അംഗസംഖ്യ കൂടുതലായതുകൊണ്ട് തന്നെ ഒരു ദിവസം തന്നെ കുറഞ്ഞത് രണ്ട് തവണ എങ്കിലും ബാത്ത് റൂം ടീം വൃത്തിയാക്കേണ്ടി വരും. അത്തരത്തിൽ അക്ബറിന്റേയും ആര്യന്റേയും ടീം ക്ലീനിങ് നടക്കുന്നതിനിടയിലാണ് അണ്ടർഗാർമെന്റ് വിരിച്ചിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

വസ്ത്രങ്ങൾ വിരിക്കാനായി തന്ന ഏരിയയാണ് പൊതുവെ ഇത്തരം കാര്യങ്ങൾക്കായി മത്സരാർത്ഥികൾ ഉപയോഗിക്കാറ്. എന്നാൽ നടിയും മോഡലുമായ ഗിസേൽ അത് ബാത്ത്റൂം ഏരിയയിലാണ് വിരിച്ചിട്ടത്. ഉടമ ആരാണെന്ന് പലതവണ ആര്യനും അക്ബറും ചോദിച്ചുവെങ്കിലും ആരും എത്തിയില്ല. അവസാനം അനുമോൾ അത് തന്റേതാണെന്ന് പറഞ്ഞ് ഏറ്റെടുക്കാനെത്തി.
അപ്പോഴാണ് തർക്കവും ആൾക്കൂട്ടവും കണ്ട് ഗിസേൽ അവിടേക്ക് എത്തുന്നത്. തന്റേതാണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. പുറത്തിടാൻ പറ്റാത്തതുകൊണ്ട് അകത്തിട്ടു എന്നായിരുന്നു ഗിസേലിന്റെ മറുപടി. ഹൗസിൽ ഏത് വിഷയം ഉണ്ടായാലും അത് താൻ ഏറ്റെടുത്തോളം എന്ന രീതിയിലാണ് അനുമോൾ. ഏറ്റവും നല്ല കുട്ടിയാകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നത് വ്യക്തം. തർക്കം നടക്കുന്ന സ്ഥലത്തേക്ക് ശാരിക കൂടി എത്തിയതോടെ രംഗം കൊഴുത്തു.
അണ്ടർഗാർമെന്റ് വിഷയമാക്കി കോമഡി സൃഷ്ടിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ശാരിക പറഞ്ഞതോടെ അപ്പാനി ശരത്തും വിഷയത്തിൽ ഇടപെട്ടു. എല്ലാ വിഷയത്തിലും ഇടപെട്ട് കോടതി ചമയേണ്ടതില്ലെന്നും അപ്പാനി ശരത്ത് ശാരികയോടായി പറഞ്ഞു. ഗിസേലിന് വേണ്ടി ശാരിക രംഗത്ത് വന്നതോടെ ആര്യനും ശാരികയും തമ്മിലും തർക്കം ഉടലെടുത്തു.
അക്ബറും ആര്യനൊപ്പം ചേർന്നു. എല്ലാ വഴക്കിലും ഇടപെടുന്ന പ്രകൃതക്കാരനാണിപ്പോൾ അക്ബർ. ആര്യൻ ക്ഷമ ചോദിച്ചതോടെയാണ് വഴക്ക് അവസാനിച്ചത്. ഗെയിം കളിക്കുന്നുണ്ടെന്ന് ധരിപ്പിക്കാൻ എല്ലാ ചെറിയ കാര്യങ്ങളിലും ഇടപെട്ട് മത്സരാർത്ഥികൾ വഴക്കുണ്ടാക്കുന്നു. ആറ്റിറ്റ്യൂഡും വ്യക്തിത്വവും പ്രേക്ഷകരെ കാണിക്കാൻ മത്സരാർത്ഥികൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പത്തൊമ്പത് മത്സരാർത്ഥികളാണ് ഹൗസിലുള്ളത്.

ഹൗസിൽ കയറിയ നിമിഷം മുതൽ പരമാവധി കണ്ടന്റ് കൊടുക്കാൻ എല്ലാവരുടെ ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ട്. ഇത്തവണത്തെ സീസൺ അൽപ്പം കടുപ്പമേറിയതാണ്. പണിപ്പുര അടക്കം പുതുമയാർന്ന നിരവധി ടാസ്ക്കുകൾ ഇത്തവണ ബിബിയിലുണ്ട്. ഹൗസിൽ കയറിയിട്ട് രണ്ടാം ദിവസമായി എങ്കിലും മത്സരാർത്ഥികൾക്ക് അവരുടെ ലെഗേജുകൾ പോലും ഇതുവരെയും വിട്ട് നൽകിയിട്ടില്ല.
പണിപ്പുരയിലാണ് വസ്ത്രങ്ങൾ അടക്കം സൂക്ഷിച്ചിരിക്കുന്നത്. അനുവദിക്കുന്ന സമയങ്ങളിൽ മാത്രമെ പണിപ്പുരയിൽ നിന്നും വസത്രങ്ങളും ഫുഡ് ഐറ്റംസും പോലും എടുക്കാൻ സാധിക്കു. അനുമോൾ, നടൻ ആര്യൻ കദൂരിയ, കലാഭവൻ സരിക, ഗായകൻ അക്ബർ ഖാൻ, ആർജെ ബിൻസി, ഒണിൽ സാബു, ഡോ.ബിന്നി സെബാസ്റ്റ്യൻ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ അഭിലാഷ്, നെവിൻ, ലെസ്ബിയൻ കപ്പിളായ ആദില നൂറ, മോഡൽ ജിസേല്‍ തക്രാള്‍.
നടി ശൈത്യ സന്തോഷ്, രേണു സുധി, നടൻ അപ്പാനി ശരത്ത്, സീരിയൽ നടൻ ഷാനവാസ്, റെന ഫാത്തിമ, ശാരിക, മുൻഷി രഞ്ജിത്ത്, അനീഷ് തുടങ്ങിയവരാണ് ഈ സീസണിലെ മത്സരാർത്ഥികൾ. ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായി തെരഞ്ഞടുക്കപ്പെട്ടത് കോമണറായ അനീഷാണ്.


Click it and Unblock the Notifications