അനു പറയുന്നത് ശ്രദ്ധിച്ചിരുന്നില്ല; ശൈത്യ ഈ സീസണിലെ കട്ടപ്പ, ബെസ്റ്റ് ഫ്രണ്ടിനെ പിന്നിൽ നിന്നും കുത്തി; ചർച്ച!
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് സീരിയൽ താരം അനുമോൾ. എന്നാൽ ഹൗസിലുള്ള സഹമത്സരാർത്ഥികളെല്ലാം അനുവിന് എതിരാണ്. ജിസേലുമായുള്ള മേക്കപ്പ് ഇഷ്യുവും അപ്പാനി ശരത്തും അക്ബറുമായുള്ള വഴക്കുമെല്ലാമാണ് കാരണം. മാത്രമല്ല ഹൗസിലെ ആണുങ്ങളെല്ലാം മൊണ്ണകളാണെന്ന് അനു പറയുന്ന വീഡിയോ കൂടി ഹൗസിൽ വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ പ്ലെ ചെയ്തതോടെ അനുവിനോട് ആരും സൗഹൃദം പുലർത്താതെയായി.
പെട്ടന്ന് ദേഷ്യവും വിഷമവും വരുന്ന സ്വഭാവക്കാരിയാണ് അനു. അത് ട്രിഗർ ചെയ്ത് കൂടിയാണ് മറ്റ് മത്സരാർത്ഥികൾ ഗെയിം കളിക്കുന്നത്. അനുവിന് ഹൗസിൽ സൗഹൃദം ഉള്ള ഒരേയൊരാൾ ശൈത്യയാണ്. എന്നാൽ കഴിഞ്ഞ ദിവസം ശൈത്യയും അനുവിനെ തള്ളിപ്പറഞ്ഞു. ഹൗസിലെ പുരുഷന്മാരായ മത്സരാർത്ഥികളെ മൊണ്ണകൾ എന്ന് അനു വിശേഷിപ്പിച്ചപ്പോൾ സമീപത്ത് ശൈത്യയും ഉണ്ടായിരുന്നു.

മാത്രമല്ല അനുവിന്റെ അഭിപ്രായത്തെ അനുകൂലിക്കുന്നത് പോലെയാണ് സംസാരിച്ചതും. എന്നാൽ വീക്കെന്റ് എപ്പിസോഡുകൾ അവസാനിച്ചപ്പോഴേക്കും ഇമേജ് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അനുവിനെ ശൈത്യ പിന്നിൽ നിന്നും കുത്തി. അനു പറയുന്നതൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നാണ് വിഷയത്തെ കുറിച്ച് ചോദിച്ച ബിന്നിയോടും കൂട്ടരോടും ശൈത്യ പറഞ്ഞത്.
ജിസേൽ-അനു വഴക്ക് പുറത്ത് ചർച്ചയായിട്ടുണ്ടെന്നും അനുവിന് പ്രേക്ഷകർക്ക് ഇടയിൽ നെഗറ്റീവ് ഇമേജാണെന്നും കരുതിയാണ് ശൈത്യ ഉറ്റ സുഹൃത്തിനെ തള്ളി പറഞ്ഞതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. എലിമിനേഷന്റെ വക്കിൽ നിന്നുമാണ് ശൈത്യ തിരികെ ഹൗസിലേക്ക് എത്തിയത്. നോ എവിക്ഷൻ കാർഡ് മോഹൻലാൽ കാണിക്കും വരെ പ്രേക്ഷകർ അടക്കം എല്ലാവരും ശൈത്യ പുറത്താകുമെന്നാണ് കരുതിയിരുന്നത്.
രണ്ടാഴ്ചയായി ഹൗസിൽ ശൈത്യ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. എന്നിട്ടും ശൈത്യ മൂന്നാം ആഴ്ചയിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അത് അനുമോൾ ഫാൻസ് നൽകിയ വോട്ടുകൾ കൊണ്ടാണെന്നും കമന്റുകളുണ്ട്. ശൈത്യ സേവായി എന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും അനുമോളായിരുന്നു. എന്റെ കൂടെ നടക്കരുതെന്ന് മറ്റുള്ളവർ നിന്നെ ഉപദേശിച്ചാൽ അത് നീ കേട്ടോളൂ. നല്ല ആക്ടീവായി നിൽക്കണം.
നീ എല്ലാവരുമായും മിണ്ടിക്കോളു. പക്ഷെ എന്നോട് ഒരിക്കലും അവരോട് സംസാരിക്കൂ ഇവരോട് സംസാരിക്കൂവെന്ന് പറയരുത്. ചില ആളുകൾ സംസാരിച്ച വാക്ക് എനിക്ക് വല്ലാതെ കൊണ്ടു. പെട്ടന്ന് അത് മറക്കാനോ അഭിനയിച്ച് നിൽക്കാനോ എനിക്ക് പറ്റില്ല. കുറേ സ്നേഹം തന്നിട്ട് പിന്നെ ദുഖം തരുന്നവരാണ് ഇവിടെ പലരും.

അതുകൊണ്ട് അവർ ചെയ്തത് മറന്ന് പെട്ടന്ന് മിണ്ടി അഭിനയിക്കാൻ എനിക്ക് പറ്റില്ല. സുഖിപ്പിക്കാനും എനിക്ക് പറ്റില്ലെന്നാണ് ശൈത്യയോട് അനുമോൾ പറഞ്ഞത്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞ് തീർക്കാൻ അനുവിനോട് കുറേ ഞാൻ പറഞ്ഞു. പക്ഷെ അവൾ ഒരേ സ്റ്റാന്റിൽ തന്നെ നിൽക്കുകയാണ്. അനുവിനൊപ്പം മാത്രം ഇരിക്കരുതെന്ന് ലാലേട്ടൻ സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്ക് തോന്നി.
അതുപോലെ ജിസേലിന്റെ ഫൗണ്ടേഷന്റെ കാര്യം അനു പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്. മൊണ്ണകൾ എന്ന് അനു പറഞ്ഞപ്പോഴും ഞാൻ അനു പറയുന്നതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവൾ അതിന് മുമ്പ് തന്നെ എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ അവളെ കേൾക്കുന്ന് പോലും ഇല്ലായിരുന്നു. നീയും തെറ്റ് ചെയ്തിട്ടുണ്ട്. ഇനി ഇങ്ങനെ പറയരുതെന്നും ഞാൻ അനുവിനോട് പറഞ്ഞു.
ബോയ്ഫ്രണ്ട് ആണെന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ എങ്ങനെയോ ആ വീഡിയോയിൽ പെട്ടുപോയതാണെന്നുമാണ് ശൈത്യ സ്വന്തം ഭാഗം ന്യായീകരിച്ച് ജിസേലിനോടും സരിഗയോടും ബിന്നിയോടുമെല്ലാം പറഞ്ഞത്. ശൈത്യയുടെ ഡബിൾ സ്റ്റാന്റും പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്.


Click it and Unblock the Notifications