'അനുമോൾ എന്തൊക്കെ കാട്ടി കൂട്ടുമെന്ന് പറയാൻ പറ്റില്ല, ഗെയിം സ്പിരിറ്റ്‌ ഇല്ലാത്തവരെ ഷോയിൽ വെച്ചോണ്ടിരിക്കരുത്'

കഴിഞ്ഞ ദിവസം സംഭവബഹുലമായിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ എപ്പിസോഡ്. കുറച്ച് അധികം ദിവസങ്ങളായി അനുമോളും ജിസേലും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട്. ജയിൽ നോമിനേഷനോടെ പ്രശ്നങ്ങൾ ​ഗുരുതരമായി. ഭക്ഷണ സാധനങ്ങൾ അനു മോഷ്ടിക്കുന്നത് താൻ കണ്ടുവെന്ന് പറഞ്ഞാണ് ജിസേൽ അനുവിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. തന്നെ കള്ളിയായി മുദ്ര കുത്താൻ ജിസേൽ ശ്രമിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ അനുവിന്റെ രോഷം അണപൊട്ടി ഒഴുകി.

അത് വലിയ വാക്ക് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും മാറി. ജിസേലിന്റെ കൈ അനുമോൾ പിടിച്ച് വലിക്കുകയും ചെയ്തു. അനുമോൾ തന്നെ ഫിസിക്കലി അറ്റാക്ക് ചെയ്തുവെന്നാണ് ഇപ്പോൾ ജിസേലിന്റെ പരാതി. ആര്യന്റെ മേക്കപ്പ് സാധനങ്ങൾ ജിസേൽ നിരന്തരമായി ഉപയോ​ഗിക്കുന്നുണ്ട്.

Anumol
Photo Credit: jio hotstar

റൂൾ തെറ്റിച്ചതിനാൽ മേക്കപ്പ് പ്രോഡക്ടസുകൾ ഉപയോ​ഗിക്കാൻ ജിസേലിന് അനുമതിയില്ല. അനുമോളും അനീഷും ഒഴികെ മറ്റാരും അത് ചോദ്യം ചെയ്യാറുമില്ല. റൂൾ തെറ്റിച്ച് മേക്കപ്പ് പ്രോഡക്ടസുകൾ ഉപയോ​ഗിക്കുന്നുണ്ടെങ്കിൽ അത് തന്റെ ​ഗെയിം എന്നാണ് ജിസേൽ ഷാനവാസ് ചോദിച്ചപ്പോൾ പറഞ്ഞത്.

തന്റെ ഷെൽഫും ബെഡ്ഡും അനുവാദമില്ലാതെ അനു നിരന്തരം പരിശോധിക്കുന്നുവെന്ന ആക്ഷേപവും ജിസേലിനുണ്ട്. തന്റെ ഭാ​ഗം വ്യക്തമാകാൻ കഴിയാതെ പോയതിന്റെ കുറ്റബോധത്തിൽ അലറിവിളിച്ച് കരയുന്ന അനുമോളാണ് ഇന്നലത്തെ എപ്പിസോഡിലുണ്ടായിരുന്നത്. ഒപ്പം വധ ഭീഷണിയും ആത്മഹത്യ ഭീഷണിയും അനുമോൾ മുഴുക്കി. തന്നെ ഇനി എന്തെങ്കിലും പറഞ്ഞാൽ ജിസേലിനെ കൊല്ലാൻ പോലും മടിക്കില്ലെന്നാണ് അനുമോൾ പറഞ്ഞത്.

എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ ചെയ്യാത്ത കാര്യം അവൾ എന്തിനാണ് പറയുന്നത്. ഞാൻ കട്ട് തിന്നുന്നുവെന്നാണ് ജിസേൽ പറഞ്ഞത്. എനിക്ക് പറ്റിയതല്ല ബി​ഗ് ബോസ്. എനിക്ക് അഭിനയിച്ച് പോകാനെ അറിയാവൂ. ഞാൻ ചെയ്യാത്ത കാര്യങ്ങൾക്ക് എന്നെ കള്ളിയെന്ന് വിളിച്ച് കഴിഞ്ഞാൽ ഞാൻ അവളെ കൊല്ലാൻ പോലും മടിക്കില്ല. അവൾക്കുള്ളത് ഞാൻ കൊടുക്കും. നീ നോക്കിക്കോ... ലോകം മുഴുവൻ കണ്ടുകൊണ്ട് ഇരിക്കുകയല്ലേ... അവർ വിചാരിക്കില്ലേ ഞാൻ മോഷ്ടിച്ചെന്ന്.

പുറത്തിറങ്ങുമ്പോൾ ചപ്പാത്തി കള്ളിയെന്ന് എത്ര ആണുങ്ങൾ വിളിക്കും. എനിക്ക് നെ​ഗറ്റീവ് വന്ന് കഴിഞ്ഞാൽ ഞാൻ ജീവനോടെ കാണില്ല എന്നാണ് അനുമോൾ പറഞ്ഞത്. ബിൻസിയും ആദിലയും ശൈത്യയും എല്ലാം ചേർന്ന് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും ഇമേജ് നശിച്ച് കാണുമോയെന്ന ഭയമായിരുന്നു അനുമോൾക്ക്.

Anumol Bigg Boss Malayalam
Photo Credit: jio hotstar

വീഡിയോ വൈറലായതോടെ അനുമോളിനെ വിമർശിച്ചാണ് ഏറെയും പ്രേക്ഷക പ്രതികരണങ്ങൾ. വരും ദിവസങ്ങളിൽ ഇനി അനുമോൾ എന്തൊക്കെ കാട്ടി കൂട്ടുമെന്ന് പറയാൻ പറ്റില്ലെന്നും ഗെയിം സ്പിരിറ്റ്‌ ഇല്ലാത്തവരെ ഷോയിൽ വെച്ചോണ്ടിരിക്കരുതെന്നുമാണ് ഏറെയും കമന്റുകൾ. വധ ഭീഷണിയും ആത്മഹത്യ ഭീഷണിയും മുഴക്കിയുള്ള സംസാരം അനുവിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായതാണ് വിനയായത്.

പോകെ പോകെ അനുമോൾ എന്തൊക്കെ കാട്ടി കൂട്ടുമെന്ന് പറയാൻ പറ്റില്ല. ഗെയിം സ്പിരിറ്റ്‌ ഇല്ലാത്ത അനുവിനെ ഹൗസിൽ വെച്ചോണ്ട് ഇരിക്കുന്നതിൽ അർത്ഥമില്ല. ജിസേലിന് നേരെ വധ ഭീഷണി കൂടാതെ അനുമോൾ ആത്മഹത്യ ഭീഷണി കൂടി മുഴക്കിയിരിക്കുകയാണ്. ഇത്തരം സ്വഭാവം ഉള്ളവർ ഷോയിൽ തുടരുന്നത് മറ്റ് കണ്ടസ്റ്റൻസിന് കൂടി ഗെയിം മുന്നോട്ട് കൊണ്ട് പോകാൻ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നിങ്ങനെയാണ് പ്രതികരണങ്ങൾ.

അനുമോൾക്കും ജിസേലിനും അവരുടെ പ്രവൃത്തികൾക്ക് അനുസരിച്ച് യെല്ലോ കാർഡ് വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ നൽകിയേക്കും. ​ഗെയിമിൽ സജീവമാണെങ്കിലും ബി​ഗ് ബോസ് റൂളുകൾ നിരന്തരമായി തെറ്റിക്കുന്ന മത്സരാർത്ഥിയാണ് ജിസേൽ. ഇത്തവണ നോമിനേഷനിലും ജിസേൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X