'ബിഗ് ബോസിനുശേഷം ആദില-നൂറ റിലേഷൻ എന്താവുമെന്ന് പറയാനാവില്ല, പക്ഷെ നൂറ ഫാഷൻ, മീഡിയ രംഗത്ത് കത്തി കയറും'
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ അവസാന ലാപ്പിലേക്ക് കടക്കാൻ പോവുകയാണ്. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പത്ത് പേർ മാത്രമാണ്. അവരിൽ മൂന്ന് പേർ മാത്രമാണ് പെൺകുട്ടികൾ. ആദിലയും നൂറയും അനുമോളും. ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കാണ് ഇപ്പോൾ ഹൗസിൽ പുരോഗമിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. എല്ലാ മത്സരാർത്ഥികളും കഴിവിന്റെ പരമാവധി മത്സരങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.
അതിൽ പ്രേക്ഷകരെ ഞെട്ടിച്ചത് നൂറയുടെ പ്രകടനമാണ്. ടിക്കറ്റ് ടു ഫിനാലെ തുടങ്ങിയശേഷം പുരുഷന്മാരെ മറികടക്കുന്ന പ്രകടനമാണ് നൂറയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ചില ടാസ്ക്കുകളിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. മൈന്റ് ഗെയിം കളിച്ച് മുന്നേറാൻ കഴിയാറില്ലെങ്കിലും ടാസ്ക്കിൽ നൂറ് ശതമാനവും നൽകിയാണ് നൂറയുടെ പ്രകടനം.

ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിന്റെ ഇടവേളയിൽ സഹമത്സരാർത്ഥി നെവിനുമായി നൂറ നടത്തിയ സംഭാഷണവും അതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പുമാണ് ചർച്ചയാകുന്നത്. ബിഗ് ബോസിനുശേഷം ആദില-നൂറ റിലേഷന് ഭാവിയുണ്ടായാലും ഇല്ലെങ്കിലും നൂറ ഫാഷൻ, മീഡിയ രംഗത്ത് കത്തി കയറും എന്നാണ് ഒരു ബിബി പ്രേക്ഷകൻ ഇതുവരെയുള്ള ഹൗസിലെ പ്രകടനം കണ്ട് കുറിച്ചത്.
ബിബി ഷോയിൽ ഭാഗമായതിന്റെ പേരിൽ ലഭിക്കുന്ന ഫെയിം നല്ല രീതിയിൽ ഉപയോഗിച്ച് ഭാവി ജീവിതം ഭദ്രമാക്കണമെന്ന ആഗ്രഹം അതിയായി ഉള്ള വ്യക്തിയാണ് നൂറ. അതേ കുറിച്ചാണ് കഴിഞ്ഞ ദിവസം നെവിനോട് നൂറ സംസാരിച്ചതും. സത്യം പറഞ്ഞാൽ പുറത്തിറങ്ങി കഴിഞ്ഞാൽ നമുക്ക് എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇടയ്ക്കൊക്കയെ കാണാൻ പറ്റു.
നമ്മൾ എല്ലാവരും ഫുൾ തിരക്കിലായിരിക്കും. പിന്നെ ഇവിടെ മെയിൻ ഫിഗേഴ്സായി നിൽക്കുന്ന ആളുകൾക്ക് നല്ല തിരക്കായിരിക്കും. മെയിൻ സെലിബ്രിറ്റീസുണ്ടല്ലോ അവരെയാണ് ഞാൻ ഉദ്ദേശിച്ചത്. നീയൊന്നും അല്ല. ഇവിടെ വേറെ കുറച്ച് ആളുകളുണ്ട്. അവരുടെ പേരൊന്നും ഞാൻ പറയുന്നില്ല. അങ്ങനെ പ്രമോട്ട് ചെയ്യാനും താൽപര്യമില്ല. അതിൽ ഒരാൾ നീയൊന്നും അല്ല. എന്നാലും വേണമെങ്കിൽ കൂട്ടിക്കോ. ഞാൻ എന്നെ പ്രമോട്ട് ചെയ്യും എന്നാണ് നൂറ പറഞ്ഞത്.
ഈ ക്ലിപ്പ് വൈറലായതോടെ പ്രേക്ഷകരിൽ ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു... ബിഗ് ബോസ് കഴിയുമ്പോൾ ആദില-നൂറ റിലേഷൻ എന്താവുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല. പക്ഷെ ബിബി കഴിഞ്ഞാൽ മീഡിയ, മോഡലിങ് ഫീൽഡിൽ നൂറ കത്തി കയറും. സെൽഫ് ലവ് പ്ലസ് സെൽഫിഷ് ക്യാരക്ടറാണ് നൂറ.

ആദില നൂറ... നൂറയെന്ന് പറഞ്ഞ് പുറക നടക്കുന്നപോലെ ആദില ആദില എന്ന് പറഞ്ഞ് നൂറ നടക്കുന്നത് കാണാൻ സാധിച്ചിട്ടില്ല. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി സത്യസന്ധമായി നൂറ് ശതമാനവും കൊടുത്ത് പ്രയത്നിക്കും എന്നതായിരുന്നു കുറിപ്പ്. തുടക്കത്തിൽ ബിബി ഹൗസിൽ ആദിലയും നൂറയും ലെസ്ബിയൻ കപ്പിളായാണ് മത്സരിച്ചത്. പിന്നീടാണ് ഇരുവരേയും ബിഗ് ബോസ് രണ്ട് മത്സരാർത്ഥികളായി പ്രഖ്യാപിച്ചത്.
തുടക്കത്തിൽ തന്നെ സൗന്ദര്യവും ക്യൂട്ട്നെസും കൊണ്ട് നൂറ ആരാധകരേയും പ്രേക്ഷകരേയും സമ്പാദിച്ചിരുന്നു. അപ്പോഴും മൈന്റ് ഗെയിം കളിക്കാത്തതിനാൽ ചില പ്രേക്ഷകർക്ക് നൂറ ഹൗസിൽ തുടരുന്നതിനോട് എതിർപ്പുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ പ്രകടനം കൊണ്ട് കുറ്റം പറഞ്ഞവരെ കൊണ്ട് തന്നെ നൂറ കയ്യടിപ്പിച്ച് തുടങ്ങി.
ആദിലയ്ക്ക് മൈന്റ് ഗെയിം മാത്രമെ കളിക്കാനറിയൂ. ഫിസിക്കൽ ടാസ്ക്കിൽ പലപ്പോഴും പിന്നിലാണ്. മാത്രമല്ല സഹമത്സരാർത്ഥികളെ തകർക്കാൻ ചിലപ്പോഴൊക്കെ ചീപ്പ് ഗെയിം ഇറക്കുന്നുവെന്ന അഭിപ്രായവും പ്രേക്ഷകരിൽ ചിലർക്ക് ആദിലയുടെ കാര്യത്തിലുണ്ട്.


Click it and Unblock the Notifications