നീ സൂപ്പറാടാ; ഏറ്റവും കൂടുതൽ മിസ് ചെയ്യാൻ പോകുന്ന മത്സരാർത്ഥി, ഇതുപോലൊരു എന്റർടെയ്നർ ഇനി വരികയില്ല!

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലൂടെ ജനപ്രിയനായ മത്സരാർത്ഥി ആരാണെന്ന് ചോദിച്ചാൽ ബിബി പ്രേക്ഷകർ ഒന്നടങ്കം പറയാൻ പോകുന്നത് നെവിൻ കപ്രീഷ്യസ് അംബ്രോസ് എന്നായിരിക്കും. തുടക്കത്തിൽ ഇവനെ എന്താ ഇങ്ങനെ എന്ന് ചോദിച്ചവർ പോലും രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും നെവിന്റെ ആരാധകരായി മാറി. ബി​ഗ് ബോസ് ഹൗസ് ഇത്രത്തോളം എഞ്ചോയ് ചെയ്ത മത്സരാർത്ഥി വേറെയുണ്ടോയെന്ന് സംശയമാണ്.

മത്സരാർത്ഥികളിൽ പലരും ബി​ഗ് ബോസ് വീട് സ്വന്തം വീട് പോലെയാണ് തോന്നിയത്... ഞാൻ ഞാനായിട്ട് നിന്നു എന്നൊക്കെ നിരന്തരം പറയുമെങ്കിലും യാതൊരു തരത്തിലുള്ള മുഖം മൂടികളും ഇല്ലാതെ ആ വീട്ടിൽ വി​ഹരിച്ചത് നെവിൻ മാത്രമാണെന്ന് നിസംശയം പറയാം. കോമഡി, ഡാൻസ്, പാട്ട്, കൗണ്ടറുകൾ, അൽപ്പസ്വൽപ്പം മോഷണം, പാചകം, ടാസ്ക്ക് പെർഫോമൻസ് തുടങ്ങി നെവിൻ അവിടെ ചെയ്യാത്തതായി ഒന്നുമില്ല.

Nevin bigg boss
Photo Credit: jio hotstar

അവസാന നിമിഷം വരെ നെവിന്റെ കാര്യത്തിൽ അത്ഭുതവും ട്വിസ്റ്റും പ്രതീക്ഷിച്ചിരുന്നവരാണ് ഏറെയും പ്രേക്ഷകർ. നെവിന് ലഭിച്ച ജനപിന്തുണ പോലും ജെനുവിനായിരുന്നു. നെവിൻ നൂറ് ദിവസം അധ്വാനിച്ച് നേടിയതാണ്. ടോപ്പ് ഫൈവിൽ നെവിൻ കയറിയതിൽ ആനന്ദിച്ചവരായിരുന്നു ഏറെയും ബിബി പ്രേക്ഷകർ. തേർ‍ഡ് റണ്ണറപ്പായാണ് നെവിൻ പുറത്തേക്കിറങ്ങിയത്.

പിആർ സ്റ്റണ്ടില്ലായിരുന്നുവെങ്കിൽ ടൈറ്റിൽ വിന്നറാവേണ്ടിയിരുന്ന മത്സരാർത്ഥിയായിരുന്നു. ബി​ഗ് ബോസ് മനസിൽ കാണുന്നത് അതിനേക്കാൾ മുമ്പ് മാനത്ത് കണ്ട് പ്രവ​ർത്തിച്ചിരുന്നത് നെവിൻ മാത്രമാണ്. ആദ്യം ഒരിക്കൽ ആദിലയും നൂറയും അനുവുമായുള്ള വഴക്കിനുശേഷം ഹൗസിൽ നിന്നും സ്വമേധയാ നെവിൻ പുറത്തേക്കിറങ്ങിപ്പോയിരുന്നു. പിന്നീട് തന്റെ തെറ്റാണെന്ന് മനസിലാക്കി ബി​ഗ് ബോസിനോട് ആവശ്യപ്പെട്ട് വീണ്ടും തിരികെ കേറി.

രണ്ടാമത് വീട്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഫിനാലെ കണ്ടിട്ട് മാത്രമെ മടങ്ങുവെന്ന് നെവിൻ ദൃഢപ്രതിഞ്ജ എടുത്തിരുന്നു. അത് അതുപോലെ പാലിക്കുകയും ചെയ്തു. നെവിൻ എവിക്ടാകരുതെന്ന് അവസാന നിമിഷം വരെ പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നു. അതുകൊണ്ട് നെവിനെ പിന്തുണച്ചും സ്നേഹം അറിയിച്ചും പോസ്റ്റുകളും കമന്റുകളും സോഷ്യൽമീഡിയയിൽ കുമിഞ്ഞ് കൂടുകയാണ്. നെവിനെപ്പോലൊരു മത്സരാർത്ഥി ഇതിന് മുമ്പ് ബി​ഗ് ബോസിലോ ഇനി ബി​ഗ് ബോസിലേക്ക് വരാനോ പോകുന്നില്ലെന്നാണ് കമന്റുകൾ.

സീസൺ ഏഴ് വിജയിച്ചത് അനുവാണെങ്കിലും അറിയപ്പെടാൻ പോകുന്നത് നെവിന്റെ പേരിലായിരിക്കുമെന്നും കമന്റുകളുണ്ട്. നെവിൻ കൂടി ഇല്ലായിരുന്നുവെങ്കിൽ സീസൺ ഏഴ് സീരിയൽ പോലെ ആയേനെയെന്നും കമന്റുകളുണ്ട്. സീസൺ കഴിഞ്ഞതോടെ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യാൻ പോകുന്ന മത്സരാർത്ഥി നെവിനാണ്.

Nevin bigg boss
Photo Credit: jio hotstar

ഈ സീസണിൽ നെവിൻ കപ്പ് അടിച്ചിരുന്നേൽ പൊളിച്ചേന... ഇടയ്ക്ക് ഇത്തിരി അലമ്പ് ആയിരുന്നുവെങ്കിലും ടോട്ടലി പുള്ളി വൻ കിടുവാണ്. ഇതുവരെ വന്നിട്ടുള്ളവരിൽ യുണീക്ക് ആയിട്ടുള്ള ഒരുത്തൻ ആയിരുന്നു. പക്ഷെ എന്ത് ചെയ്യാൻ കപ്പ് പിആർ അനുമോൾ കൊണ്ടുപോയി, ബിഗ് ബോസിൽ ഇത്തവണ നെവിൻ ജയിക്കണം എന്നാണ് ആഗ്രഹിച്ചിരുന്നത്. സങ്കടവും സന്തോഷവും ദേഷ്യവുമൊക്കെ ഏതൊരു മനുഷ്യനും ഉണ്ടാകുമെങ്കിലും നെഗറ്റീവ്സ് കൂടെ കൊണ്ട് നടക്കാത്ത ഒരാളായിരുന്നു.

ആരോടും ദേഷ്യമില്ല വൈരാഗ്യമില്ല. സന്തോഷത്തിന്റെ പിന്നാലെ പറന്നു പറന്നു പറന്നു പോകുന്ന ഒരാൾ, നെവിന് ബെസ്റ്റ് എന്റർടെയ്നർ അവാർഡ് എങ്കിലും കൊടുക്കാമായിരുന്നു, നെവിനെ കാണുമ്പോൾ മനസിന്റെ ടെൻഷനൊക്കെ ഫ്രീയാകും, ഇതുപോലൊരു മത്സരാത്ഥി ഇതാദ്യം. കപ്പ് ആർക്കോ ആയിക്കോട്ടെ. രാജാവ് ആരോ ആയിക്കോട്ടെ.

പക്ഷെ എല്ലാവരും എന്നും ഇഷ്ടത്തോടെ ഓർത്തിരിക്കാൻ പോവുന്ന മത്സരാർത്ഥി അത് നെവിൻ മാത്രമായിരിക്കും, സീസൺ സെവന്റെ ​ഗ്രാഫ് ഉയർത്തിയ നെവിൻ സ്പെഷ്യൽ മെൻഷൻ അർഹിച്ചിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X