കപ്പ് അർഹതയില്ലാത്ത കൈകളിൽ, പിആർ ജയിച്ചു യഥാർത്ഥ പ്രേക്ഷകർ തോറ്റു; സീസൺ ഏഴും പാഴായിപ്പോയെന്ന് പ്രതികരണങ്ങൾ!
ബിഗ് ബോസ് മലയാളം സീസൺ ഏഴിനും പരിസമാപ്തിയായിരിക്കുന്നു. വിജയിയായത് നടിയും മോഡലുമെല്ലാമായ അനുമോളാണ്. റണ്ണറപ്പായത് അനീഷാണ്. അനുമോളാണ് വിജയിക്കുക എന്നത് നേരത്തെ പ്രവചിക്കപ്പെട്ട ഒന്നായിരുന്നു. ഈ സീസണിലെ പിആർ കളികൾ പുറത്ത് വന്നപ്പോൾ തന്നെ അനുമോളായിരിക്കും വിജയിക്കുക എന്നത് ബിബി പ്രേക്ഷകർക്ക് ഏകദേശം ഉറപ്പായിരുന്നു. മോഹൻലാൽ വിജയിയെ പ്രഖ്യാപിച്ചശേഷം സോഷ്യൽമീഡിയയിൽ നിറയുന്നത് അനുമോൾക്കും പിആറിനും എതിരെയുള്ള കമന്റുകളാണ്.
സീസൺ നാലും ആറും പോലെ തന്നെ സീസൺ ഏഴിലും വിജയിച്ചത് അർഹതയില്ലാത്ത മത്സരാർത്ഥിയാണെന്നാണ് പ്രതികരണങ്ങൾ. കഴിഞ്ഞ സീസണിൽ ജിന്റോ വിജയിയായതും പിആറിന്റെ ഇടപെടൽ കൊണ്ടാണെന്ന് പലരും തെളിവുകൾ സഹിതം പുറത്ത് വിട്ട് തെളിയിച്ചിരുന്നു.

ജിന്റോയ്ക്ക് വേണ്ടി പിആർ ചെയ്ത വിനു തന്നെയാണ് പതിനാറ് ലക്ഷം രൂപയ്ക്ക് അനുമോൾക്ക് വേണ്ടി പിആർ ചെയ്തതെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. എന്നാൽ താൻ ആരെയും പിആർ ഏൽപ്പിച്ചിട്ടില്ലെന്നും തന്റെ സോഷ്യൽമീഡിയ പേജുകൾ ഹാന്റിൽ ചെയ്യാൻ ഒരാളെ സമീപിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് അനു ആവർത്തിച്ച് പറഞ്ഞത്.
ടോപ്പ് സെവനിൽ എത്തിയശേഷം പുറത്തായ ആദിലയും ബിന്നി സെബാസ്റ്റ്യനുമാണ് അനുമോളുടെ പിആർ വർക്കുകളെ കുറിച്ച് ആദ്യം തുറന്ന് പറഞ്ഞത്. പ്രതീക്ഷിച്ചതുപോലെ അനു തന്നെ വിന്നറായി. അർഹത ഇല്ലാത്ത ഒന്ന് കയ്യിൽ ഇരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ ശിക്ഷ. അനുമോൾക്ക് ഇത് നേരായ രീതിയിൽ അല്ല കിട്ടിയത് എന്നത് എവിടെ പോയാലും കേൾക്കും.
താത്കാലികമായി കുറച്ച് ബെനിഫിറ്റ്സ് കിട്ടുമെങ്കിലും ഇത് വേണ്ടായിരുന്നുവെന്ന് അവർ തന്നെ പറയുന്ന ഒരു ദിവസം വരും. നെവിനും അനീഷും തന്നെയാണ് ഈ സീസണിലെ യഥാർത്ഥ വിജയികൾ. ജനങ്ങളുടെ ഇഷ്ടം നേടുക എന്നതിൽപരം ഒരു അംഗീകാരം വേറെ കിട്ടാനില്ല, പിആർ ജയിച്ചു യഥാർത്ഥ പ്രേക്ഷകർ തോറ്റു. സീസൺ ഏഴും പാഴായിപ്പോയി, വളരെ വളരെ മോശം.
ഒരു ടാസ്ക് പോലും മനസിലാക്കി ചെയ്യാത്ത മത്സരാർത്ഥിയാണ് അനുമോൾ. ഒന്നും കൃത്യം ആയി ചെയ്യില്ല. ഒട്ടും അർഹത ഇല്ലാത്ത ഒരാൾ അനുമോൾ. അർഹിക്കാത്ത വിജയം. പൈസയുണ്ടെങ്കിൽ ആർക്കും പിആർ കൊടുത്ത് ജയിക്കാമെന്ന് തെളിഞ്ഞിരിക്കുന്നു, ഇത് പിആർ വിനുവിന്റെ ജയം ഒറ്റ ടാസ്ക് പോലും ജയിക്കാത്ത ഒരേ ഒരു പോരാളിയാണ് അനുമോൾ.

പുരോഗമന കേരളത്തിന്റെ ഭാവി സുരക്ഷിതം... ബിഗ് ബോസ് മലയാളം സീസൺ ഏഴ് വിന്നർ അനുമോൾ. ആര് എന്ത് ചെയ്തിട്ടും കാര്യമില്ല. ഏതെങ്കിലും ഒരു കുലസ്ത്രീ അല്ലെങ്കിൽ കുലപുരുഷൻ അല്ലെങ്കിൽ ജിന്റോയെ പോലെ ഒരു ഫ്രോഡ് മാത്രമെ ബിഗ് ബോസ് ജയിക്കൂ, ജനവിധിയിലൂടെ അല്ലാതെ തെറ്റായ മാർഗത്തിലൂടെ വിജയിയെ കണ്ടെത്തിയ രണ്ട് സീസൺ സീസൺ നാലും സീസൺ ഏഴുമാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
അനുവിനെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ സന്തോഷം കണ്ടത് ലക്ഷ്മി, പ്രവീൺ, മസ്താനി തുടങ്ങി വളരെ കുറച്ച് സഹമത്സരാർത്ഥികളിൽ മാത്രമാണ്. അനു തന്നെയാണ് വിജയിക്കുക എന്നത് കൃത്യമായി മനസിലാക്കി തന്നെയാണ് മറ്റുള്ള മത്സരാർത്ഥികളെല്ലാം വോട്ടിങ് റിസൽട്ടിനെ സമീപിച്ചത്.
ഈ സീസണിലെ ഏറ്റവും പരിചിത മുഖങ്ങളിൽ ഒന്നായിരുന്നു അനുമോളുടേത്. അനുവിന്റെ തലവര മാറ്റിയത് അവസാന ദിവസങ്ങളിലെ മുൻ മത്സരാർത്ഥികളുടെ റീ എൻട്രിയും അതിനുശേഷം നടന്ന പ്രശ്നങ്ങളുമെല്ലാമായിരുന്നു. അനുവിന്റെ നിലപാടുകളോട് ഭൂരിഭാഗം ബിബി പ്രേക്ഷകർക്കും യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അനുവിന് എങ്ങനെ ഇത്രയേറെ വോട്ട് ലഭിച്ചുവെന്ന സംശയം പ്രേക്ഷകരിൽ ഉയർന്നത്.


Click it and Unblock the Notifications