'എന്തെങ്കിലും കാണിച്ച് ജീവിച്ച് പൊക്കോട്ടെ, ജീവിക്കാൻ പഠിച്ച പെൺകുട്ടിയാണ്, എങ്ങനെ നിൽക്കണമെന്ന് അറിയാം'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അതിന്റെ ​ഗ്രാന്റ് ഫിനാലെയോട് അടുക്കുമ്പോൾ അകത്തുള്ള അവശേഷിക്കുന്ന എട്ട് മത്സരാർത്ഥികളിൽ ചിലരെ കുറിച്ച് കേൾക്കുന്ന ആരോപണമാണ് പിആർ ലക്ഷങ്ങൾ മുടക്കി കൊടുത്തതിന്റെ ബലത്തിലാണ് നിൽക്കുന്നത് എന്നത്. ഏറ്റവും കൂടുതൽ ഈ ആരോപണം കേട്ടൊരാൾ അനുമോളാണ്. ബിന്നിയാണ് പുറത്താകും മുമ്പ് ഇക്കാര്യം ഹൗസിൽ വെച്ച് ആദ്യം പറഞ്ഞത്.

പതിനാറ് ലക്ഷത്തോളം രൂപ അനുമോൾ പിആറിനായി നൽകിയിട്ടുണ്ടെന്നും അതിന്റെ ഭാ​ഗമായി ചെറിയൊരു തുക അഡ്വാൻസായി നൽകിയാണ് ഹൗസിലേക്ക് എത്തിയതെന്നും ഇക്കാര്യം തന്നോട് അനുമോൾ തന്നെയാണ് പറഞ്ഞതെന്നുമാണ് ഒരിക്കൽ മോണിങ് ടാസ്ക്കിനിടെ ബിന്നി പറഞ്ഞത്. എന്നാൽ അനുമോൾ അത് നിഷേധിക്കുകയാണ് ചെയ്തത്. മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണയും അനുമോൾക്ക് പിആറും ഒഎംആറും ഉള്ളതായി തെളിവ് സഹിതം വെളിപ്പെടുത്തിയിരുന്നു.

Anumol bigg boss
Photo Credit: Anumol / Instagram

ഇപ്പോഴിതാ 16 ലക്ഷം രൂപ കൊടുത്ത് അനുമോൾ പിആർ ചെയ്തുവോയെന്ന മീഡിയയുടെ ചോദ്യത്തിന് മുൻ ബി​ഗ് ബോസ് താരം വീണയും സീരിയൽ-സിനിമ താരങ്ങളായ മായ വിശ്വനാഥും ലക്ഷ്മിപ്രിയയും നൽകിയ മറുപടിയാണ് വൈറലാകുന്നത്. എന്തെങ്കിലും കാണിച്ച് ജീവിച്ച് പൊക്കോട്ടെയെന്നും അനു ജീവിക്കാൻ പഠിച്ച പെൺകുട്ടിയാണെന്നും എങ്ങനെ നിൽക്കണമെന്ന് നന്നായിട്ട് അറിയാമെന്നും താരങ്ങൾ പറയുന്നു.

ആദ്യം മറുപടി നൽകിയത് വീണയാണ്. പതിനാറ് ലക്ഷം രൂപ നൽകി പിആർ ഏൽപ്പിക്കാനുള്ള ആസ്തി അനുമോൾക്ക് ഉണ്ടോയെന്ന മീഡിയയുടെ ചോദ്യം തന്നെ വീണയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇങ്ങനൊരു ചോദ്യം ചോദിക്കാൻ നാണമുണ്ടോ?. സീരിയസായിട്ട് ഞാൻ ചോദിക്കുകയാണ്. നിങ്ങൾ എന്തിനാണ് ഇതൊക്കെ അന്വേഷിക്കുന്നത്.

അവർ പിആർ ചെയ്തോ എന്തെങ്കിലും ചെയ്തോ ജീവിക്കട്ടെ. എന്തെങ്കിലും കാണിച്ച് അവരൊക്കെ ജീവിച്ച് പൊക്കോട്ടെ. നിങ്ങൾ ആർട്ടിസ്റ്റുകളുടെ കൂടെ വന്ന് ഈ വീഡിയോ എടുക്കുന്നത് നിങ്ങൾക്ക് ജീവിക്കാൻ വേണ്ടിയല്ലേ. അവർ ബി​ഗ് ബോസിൽ പോയി ഒരോന്ന് ചെയ്യുന്നതും അല്ലെങ്കിലും അവർ അവിടെ വരെ എത്തിയില്ലേ. എങ്ങനെ കിടന്ന കൊച്ചാണ് അത്. ഫാമിലിയും ആ കുട്ടിയും അത്രയേറെ പ്രശ്നങ്ങൾ നേരിട്ടാണ് വന്നത‍െന്നാണ് വീണ പറഞ്ഞത്.

വീണയുടെ മറുപടി പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടുവെന്നത് കമന്റ് ബോക്സിൽ വ്യക്തമാണ്. പിന്നീട് നടി മായ വിശ്വനാഥാണ് അനുമോളുടെ ബി​ഗ് ബോസ് ​ഗെയിമിനെ കുറിച്ച് പ്രതികരിച്ചത്. ഫെയ്സ് ടു ഫെയ്സ് കണ്ടാൽ പോലും അവർ മിണ്ടാറുപോലുമില്ല. അതുകൊണ്ട് അവരെ കുറിച്ച് എനിക്ക് അറിയില്ല.

Bigg Boss Malayalam Anumol
Photo Credit: Anumol / Instagram

എനിക്ക് അറിയാത്തൊരാളെ കുറിച്ച് എങ്ങനെ കമന്റ്സ് പറയും. എനിക്ക് അവരെ കുറിച്ച് യാതൊരു അറിവുമില്ല. ഞാൻ അവരുമായി വർക്ക് ചെയ്തിട്ടുമില്ല എന്നായിരുന്നു മായ വിശ്വനാഥിന്റെ മറുപടി. മുൻ ബി​ഗ് ബോസ് ഫൈനലിസ്റ്റ് ലക്ഷ്മിപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു... അനു നല്ല മിടുമിടുക്കിയായ പെൺകുട്ടിയാണ്. ജീവിക്കാൻ പഠിച്ച പെൺകുട്ടിയാണ്. എങ്ങനെ നിൽക്കണം എന്ന് നന്നായിട്ട് അറിയാം.

ഇതിന് മുമ്പ് വീണ പോയപ്പോൾ വീണയേയും കുലസ്ത്രീ എന്നാണല്ലോ വിളിച്ചിരുന്നത് എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. സീസൺ നാലിലായിരുന്നു ലക്ഷ്മിപ്രിയ മത്സരിച്ചിരുന്നത്. ഇന്നും ലക്ഷ്മിപ്രിയ ഭാ​ഗമായ ബി​ഗ് ബോസ് എപ്പിസോഡുകൾ വൈറലാണ്. ഇപ്പോൾ ഹൗസിൽ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് അവശേഷിക്കുന്നത്. അതിൽ ഏറ്റവും ജനപിന്തുണയുള്ളത് അനുമോൾക്കാണ്.

സ്റ്റാർ മാജിക്ക് സീരിയൽ പ്രേക്ഷകരാണ് അനുവിന്റെ ആരാധകരിൽ ഏറെയും. ഇത്തവണ പണപ്പെട്ടിക്ക് പകരം ബി​ഗ് ബാങ്ക് വീക്കാണ് മത്സരാർത്ഥികൾക്ക് വേണ്ടി ബി​ഗ് ബോസ് ടീം ഒരുക്കിയത്. അതിന്റെ നാലാം ദിവസത്തിലൂടെയാണ് മത്സരാർത്ഥികൾ കടന്ന് പോകുന്നത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X