രണ്ട് വീട്, രണ്ട് കാറുകൾ, എന്നിട്ടാണോ പ്രാരാബ്ദം പറച്ചിൽ; അനുമോളുടെ സാമ്പത്തിക നില കണ്ട് അമ്പരന്ന് പ്രേക്ഷകർ
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ വലിയ ആരാധകരും ഹേറ്റേഴ്സും ഒരു പോലെയുള്ള മത്സരാർത്ഥിയാണ് അനുമോൾ. ഹേറ്റേഴ്സിന് അനുമോളെ വിമർശിക്കുന്നതിന് കാരണങ്ങൾ ഏറെയുണ്ട്. ചെറിയ കാര്യം പോലും കരഞ്ഞും ബഹളും വെച്ചും ഊതിപ്പെരുപ്പിക്കാൻ ശ്രമിക്കുന്നു, സ്വാർത്ഥതയോടെ പെരുമാറുന്നു, വ്യക്തിഹത്യ ചെയ്യുന്നു തുടങ്ങിയവയാണ് അനുമോൾക്കെതിരെയുള്ള ആരോപണം. ബിഗ് ബോസിൽ അനുവും ബിഗ് ബോസ് ഹൗസിന് പുറത്ത് അനുവിന്റെ വീട്ടുകാരും എപ്പോഴും പറയുന്ന കാര്യമാണ് പ്രാരാബാദങ്ങൾ.
ഒരുപാട് കടങ്ങളുണ്ടെന്നും ഏറെ കഷ്‌ടപ്പെട്ടാണ് അനു കുടുംബത്തെ നോക്കിയതെന്നുമെല്ലാം കുടുംബം പറഞ്ഞിട്ടുണ്ട്. വീടിന് ലക്ഷങ്ങളുടെ ലോൺ ഉണ്ടെന്നും പറഞ്ഞിരുന്നു. എന്നാലിപ്പോൾ അനുവിന്റെയും കുടുംബത്തിന്റെയും വാദങ്ങളിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. വൺ 2 ടോക്സ് എന്ന യൂട്യൂബ് ചാനലിൽ അനുമോളുടെ ഹോം ടൂർ വീഡിയോ വന്നിട്ടുണ്ട്.
ആര്യനാടുള്ള കുടുംബവീടിന് പുറമെ മറ്റൊരു വീടും അനുമോൾക്കുണ്ട്. ഈ വീടാണ് ഹോ ടൂർ വീഡിയോയിൽ കാണിക്കുന്നത്. വലിയ വീടാണിത്. വീട്ടിൽ പഴയ ഒരു കാറുൾപ്പെടെ രണ്ട് കാറുകളുണ്ട്. ഇത്രയും നല്ല സൗകര്യങ്ങളിൽ ജീവിക്കുന്നവർ എന്തിനാണ് പ്രാരാബ്ദം പറയുന്നതെന്നാണ് പ്രേക്ഷകർ.

"രണ്ട് വീടും രണ്ട് കാറും. അവിടെ സ്വന്തമായി വീടില്ലാത്ത കണ്ടസ്റ്റൻസും ഉണ്ട്. രണ്ട് കാറുണ്ടായിട്ടും യൂബർ റെയിൽവേ സ്റ്റേഷൻ ഒക്കെ വേണമത്രെ പുറത്ത് പോവാൻ എന്നാലല്ലേ ദാരിദ്രം പറഞ്ഞ് വോട്ട് നേടാൻ പറ്റുള്ളൂ. ഇത്രേം ആർഭാടങ്ങൾക്ക് ലോൺ അടക്കുന്നതിനു പകരം അച്ഛന്റെ സർജറി വേഗം ചെയ്യാമായിരുന്നു"
"പണം ഉള്ളവന് ദാരിദ്ര്യം മാറുന്നില്ല. നെവിൻ നീ തന്നെയാണ് ഭാഗ്യവാൻ കാരണം നിനക്ക് ദാരിദ്ര്യമില്ല ഉള്ളത് നീ മനസ്സിൽ കൊണ്ട് നടക്കുന്നു ചിരിക്കുന്നു മറ്റുള്ളവരെ ചിരിപ്പിക്കുന്നു. നിന്നെ പലരും കാണാതെ പോകുന്നു കാരണം പണം ഉള്ളവൻ്റെ കൂടെ എല്ലാവരും കാണും ഇല്ലാത്തവൻ്റെ കൂടെ ആരും കാണത്തില്ല", "രണ്ട് വീട്, രണ്ട് കാർ എന്നിട്ടും പ്രാരാബ്ദം പറച്ചിൽ"

"അതുശരി 2 കാറും 2 വീടും. ജീവിക്കാൻ കഷ്ട്ടപെട്ടുന്നവർ ഉണ്ട് അതിൽ. എന്നിട്ട് ദാരിദ്രം പറഞ്ഞ് വോട്ട് പിടിക്കുന്നു. നന്ദി, ഇത് കാണിച്ച തന്നതിന്. ആരും അവൾക്ക് വോട്ട് കൊടുക്കല്ലേ. ഷാനവാസ്, നൂറാ, അക്ക്ബർ, നിവിൻ ഇവരെ ആരെക്കിലും വിജയിക്കട്ടെ അല്ലെ ? അവരെല്ലേ ഇതൊക്കെ വച്ച് നോക്കുമ്പോ ആ കപ്പ് കിട്ടേണ്ടവർ" എന്നിങ്ങനെ കമന്റുകളുണ്ട്. അതേസമയം അനുമോളെ അനുകൂലിച്ചും കമന്റുകളുണ്ട്. "ഇവിടെ പലരും പറയുന്നു രണ്ട് വീടെന്ന് ചേച്ചിക്ക് കല്യാണം കഴിക്കുമ്പോൾ ഒന്നും കൊടുത്തിട്ടില്ല വീട് വെയ്ക്കാൻ സഹായിച്ചു .അതു വിചാരിച്ച് അനുവിൻ്റെ വീടാകുമോ.അവൾക്കവിടെ ഒരു റൂം കൊടുത്തെന്ന് കരുതി" അനുകൂലിച്ച് വന്ന കമന്റ് ഇങ്ങനെ.
സാമ്പത്തികമായി വളരെ പ്രയാസം നേരിടുന്നവരായാണ് അനുമോൾ സ്വയം ചിത്രീകരിക്കുന്നത്. എന്നാൽ വർഷങ്ങളായി ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നു. മുൻനിര ടെലിവിഷൻ താരമാണ് അനുമോൾ. എന്നിട്ടും സാമ്പത്തിക ഭദ്രതയില്ലേയെന്ന ചോദ്യവും വരുന്നുണ്ട്. അനുമോൾ പല കാര്യങ്ങളിലും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന വാദം ശക്തമാണ്. ഇതിനിടെയാണ് ഇക്കാര്യവും ചർച്ചയാകുന്നത്.


Click it and Unblock the Notifications